Updated on: 29 July, 2022 4:16 PM IST
സോങ് ഓഫ് ഇന്ത്യ

നമ്മുടെ മലർവാടി മനോഹരമാക്കാൻ ഇന്ന് കൂടുതൽ പേരും വച്ചുപിടിപ്പിക്കുന്നത് ഇലച്ചെടികൾ ആണ്. അതിൽ കൂടുതലും വിദേശ ഇനങ്ങളാണ്. വിദേശ ഇനങ്ങളിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ഇനം ഡ്രസീന ഇനങ്ങളാണ്. ഈ ഇനങ്ങളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ കേരളത്തിലുള്ളത് സോങ് ഓഫ് ഇന്ത്യ ഡ്രസീന ഇനത്തിനാണ്. പച്ചയും മഞ്ഞയും ഇടകലർന്ന ബാൻഡുകളോട് കൂടിയ ആകർഷകമായ ഇലകളാണ് ഇതിൻറെ പ്രത്യേകത. ആകർഷണീയമായ ഇലകളുള്ള ഈ ചെടി ബൊക്ക നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി വീട്ടിൽ ചെറിയ രീതിയിൽ ഇത് നട്ടുപിടിപ്പിച്ചാൽ മികച്ച വരുമാനം ലഭ്യമാകും. കട്ട്‌ ഫോളിയോജ് ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഡ്രസീന ഇനം ഉപയോഗപ്പെടുത്തുന്നത്. ഇലകളോടുകൂടിയ തലപ്പാണ് കട്ട്‌ ഫോളിയോജ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത്. അലങ്കാരച്ചെടിയായി ഇത് വീടിനകത്തും നട്ടുപിടിപ്പിക്കാവുന്നാണ്.

ബന്ധപ്പെട്ട വാർത്തകൾ: അകത്തളങ്ങളില്‍ കൂടെക്കൂട്ടാം ഈ കുഞ്ഞന്‍ ചെടികളെ

കൃഷി രീതി

സൂര്യപ്രകാശം ലഭ്യമാകുന്ന തുറസ്സായ സ്ഥലങ്ങളിൽ ഇത് മികച്ച രീതിയിൽ വളർത്തിയെടുക്കാം. കുറ്റിച്ചെടിയായി വളരുന്ന ഇവയുടെ ടിഷു കൾച്ചർ തൈകളും തലപ്പുകളും നട്ടുപിടിപ്പിക്കാൻ ഉപയോഗപ്പെടുത്താം. ചെടി നട്ട് ഏകദേശം ഏഴ് മാസം കൊണ്ട് ഇലകൾ വിളവെടുക്കാൻ പാകമാകുന്നു. വിപണിയിൽ തലപ്പിന് ഏകദേശം അഞ്ചു രൂപ വരെ വില ലഭ്യമാകുന്നു. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് കൃഷിയിടം നല്ലതുപോലെ ഉഴുത് തടങ്ങൾ തയ്യാറാക്കി കൃഷി ചെയ്യാം.

ബന്ധപ്പെട്ട വാർത്തകൾ: ചില്ലുകുപ്പിയിൽ മനോഹരമായ ചെടികൾ വെച്ചുപിടിപ്പിക്കുമ്പോൾ ഈ കാര്യം മറക്കരുത്

തലപ്പുകൾ ഉപയോഗപ്പെടുത്തി കൃഷി ചെയ്യുകയാണെങ്കിൽ ഡ്രസീനയിലെ മറ്റൊരു ഇനമായ മസാൻജിയാനയ്ക്കൊപ്പം ഇടകലർത്തിയും കൃഷി ചെയ്യാം. ഇവയുടെ തലപ്പുകൾ മുറിച്ചുമാറ്റുമ്പോൾ ചെടി മികച്ച രീതിയിൽ വളരുകയും കൂടുതൽ ശിഖരങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. കട്ട് ഫോളിയോജ് ചെടികളുടെ കൃഷി ആദായകരമായി നടത്തണമെങ്കിൽ കുറഞ്ഞത് 500 എണ്ണം എന്ന രീതിയിൽ ഏകദേശം നാല് ഇനങ്ങൾ മുഖ്യ വിളയായോ മറ്റു വിളക്ക് ഒപ്പം ഇടവിളയായോ കൃഷി ചെയ്യാം. ചെടികൾ മുഖ്യ വിളയായി കൃഷി ചെയ്യുകയാണെങ്കിൽ ഒരു ഏക്കറിലും ഇടവിളയായി കൃഷി ചെയ്യുകയാണെങ്കിൽ രണ്ട് ഏക്കർ സ്ഥലവും ആവശ്യമായി വരുന്നു. ഇവയിൽ രോഗകീടബാധ താരതമ്യേന കുറവാണ്. ഇലതീനി പുഴുക്കളുടെ ശല്യം ആണ് സോങ് ഓഫ് ഇന്ത്യ ഇനത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട കീടം. ഇതിനെ പ്രതിരോധിക്കുവാൻ ചെറു ചെടി ആയിരിക്കുമ്പോൾ തന്നെ വേപ്പെണ്ണ എമൽഷൻ ഒരു ലിറ്റർ വെള്ളത്തിൽ 4 മില്ലി എന്ന അളവിലെടുത്ത് ചെടിയുടെ തടത്തിൽ ഒഴിച്ചു കൊടുക്കുക. വേപ്പെണ്ണ ഇലകളിൽ തളിച്ചുകൊടുക്കുന്നത് നീരുറ്റി കുടിക്കുന്ന പ്രാണികളുടെ ആക്രമണത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു.

കൂടാതെ നല്ല തിളക്കമുള്ള ഇലകൾ ലഭ്യമാക്കുവാനും വേപ്പെണ്ണ ഉപയോഗം ഗുണം ചെയ്യും. ഇതിൻറെ ഒരു ഇലയ്ക്ക് സീസണനുസരിച്ച് വില മാറുന്നു. ചെടിയുടെ സംരക്ഷണം ഉറപ്പു വരുത്തുവാൻ ഇടവിട്ട് കള പറിച്ചു കളയണം. കൂടാതെ പുതയിട്ടു നൽകുന്നതും ചെടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും. നല്ല വലിപ്പമുള്ള ഇലകൾ ലഭ്യമാക്കുവാൻ ചാണകം സ്ലറി, കമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: പാവങ്ങളുടെ ബോണ്‍സായിയെ അറിയാമോ?

English Summary: Song of India that beautifies comfort and interior
Published on: 29 July 2022, 04:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now