സൂര്യകാന്തിയുടെ പൂവും, കായും, ഇലയുമെല്ലാം ഉപയോഗയോഗ്യമാണ്. സൂര്യകാന്തി മുളപൊട്ടി വരുന്ന സമയത്ത് മൈക്രോഗ്രീന്‍സ് ആയി ഉപയോഗപ്പെടുത്താം. ഇതില്‍ സിങ്ക്, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിരിക്കുന്നു. സൂര്യകാന്തിയുടെ വേരുകള്‍ ചെറുതായി നുറുക്കി ചൂടുവെള്ളത്തിലിട്ട് ചായയുണ്ടാക്കാന്‍ ഉപയോഗിക്കുന്നവരുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: സൂര്യകാന്തിപ്പാടം ഒരുക്കി ; ഇനി സൺഫ്ലവർ ഓയിലും
ഇളംതണ്ടുകള്‍ ചെറുതായി നുറുക്കി സലാഡില്‍ ചേര്‍ത്തും ഭക്ഷിക്കാം. അതുപോലെ തന്നെ ഇലകളും സലാഡില്‍ ഉപയോഗിക്കുന്നുണ്ട്. ഇലകള്‍ നന്നായി കഴുകി വൃത്തിയാക്കി ആവിയില്‍ വേവിച്ച് ചെറുനാരങ്ങാ നീരും ഉപ്പും കുരുമുളകും ചേര്‍ത്ത് ഉപയോഗിക്കാം. സൂര്യകാന്തിയുടെ ഇതളുകളും പൂര്‍ണമായും ഭക്ഷ്യയോഗ്യമാണെന്ന് പറയുന്നു.
കൃഷിരീതി
സൂര്യകാന്തിപ്പൂക്കൾ വളർത്താൻ വളരെയധികം സ്ഥലം ആവശ്യമാണ്. പൂന്തോട്ടത്തിൽ നടുന്നവരുമുണ്ട്. വിത്ത് തയ്യാറാക്കാന്‍ കറുത്ത ആവരണമുള്ള സൂര്യകാന്തിയുടെ വിത്തുകള്‍ 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവെച്ച് ചെറിയ പാത്രത്തില്‍ മണ്ണ് നിറച്ച് പാകിമുളപ്പിച്ചാല്‍ മതി.
ബന്ധപ്പെട്ട വാർത്തകൾ: കണ്ണിന് കാഴ്ചയൊരുക്കി കരളിന് കുളിരേകി ഈ സൂര്യകാന്തിത്തോട്ടം
ഉയർന്ന താപനിലയാണ് സൂര്യകാന്തിക്ക് അനുയോജ്യമായത്. പേര് സൂചിപ്പിക്കുന്നത് പോലെ, നല്ല വളർച്ചയ്ക്ക് ധാരാളം സൂര്യപ്രകാശം ആവശ്യമാണ്. ചട്ടിയിലോ, നേരിട്ട് നിലത്തോ വിതയ്ക്കാം.
വിത്തുകൾ വിതച്ചുകഴിഞ്ഞാൽ, ദിവസേനയുള്ള നന ആവശ്യമാണ്. മണ്ണ് നനവുള്ളതാക്കി വെക്കണം. വിത്തുകൾ ഏകദേശം മൂന്നാഴ്ചയ്ക്കുള്ളിൽ മുളക്കും. ചുരുങ്ങിയത് 6 മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം സൂര്യകാന്തി കൃഷി ചെയ്യാനായി തെരഞ്ഞെടുക്കുവാൻ. കൂടാതെ, വിത്ത് മുളച്ച ശേഷം മാറ്റി നടുമ്പോൾ, ചെടികൾ തമ്മിലുള്ള അകലം 20 സെന്റീമീറ്റർ ആണെന്ന് ഉറപ്പാക്കണം. ഇത് മണ്ണിൽ നിന്ന് ആവശ്യ പോഷകങ്ങൾ വലിച്ചെടുക്കുവാൻ അവയെ സഹായിക്കും. നൈട്രജൻ അടങ്ങിയ വളങ്ങൾ വേണം പ്രയോഗിക്കാൻ. ചെടികൾ വലുതാകുമ്പോൾ അവ സ്വയം കിഴക്കോട്ട് തിരിയുന്നു, ഇത് ചെടികൾക്ക് ധാരാളം സൂര്യപ്രകാശം ആഗിരണം ചെയ്യാൻ സഹായിക്കുന്നു.
പൂന്തോട്ടത്തിൽ വളർത്താനും അനുയോജ്യമാണ് പൂച്ചെടിയാണ് സൂര്യകാന്തി. അവ ആകർഷകവും പരിപാലിക്കാൻ വളരെ എളുപ്പമുള്ളതുമായ ചെടിയാണ്.