പശ്ചിമഘട്ടത്തിൽ നിന്ന് മൂന്ന് പുതിയ ഇനം കാശിതുമ്പകൾ കണ്ടെത്തി. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ വനമേഖലയിൽ നിന്നാണ് കാശിതുമ്പകൾ കണ്ടെത്തിയത്. പുതിയ ഇനം സസ്യങ്ങൾക്ക് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ, ജവഹർലാൽ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ പ്രിൻസിപ്പലും ശാസ്ത്രജ്ഞനുമായ ഡോക്ടർ മാത്യു ഡാൻ എന്നിവർ പേര് നൽകി.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നടത്തിയ ഇടപെടലിന്റെ ഓർമ്മയ്ക്കായാണ് "ഇൻപേഷ്യൻ അച്യുതാനന്ദനി" എന്ന പേരാണ് വെള്ളയിൽ നേരിയ മഞ്ഞ കലർന്ന പുഷ്പങ്ങളുള്ള കാശിതുമ്പക്ക് നൽകിയത്. മറ്റൊരു ഇനത്തിന് "ഇൻപേഷ്യൻ ശൈലജേ" എന്നാണ് എന്നാണ് പേര് നൽകിയത്.
കോവിഡ്, നിപ്പ തുടങ്ങിയ മഹാമാരികൾക്കെതിരെ ഷൈലജ ടീച്ചർ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള ആദരമാണ് ഈ സസ്യത്തിന് ഇത്തരത്തിൽ ഒരു പേരിടാൻ കാരണമായത്. സസ്യ വർഗ്ഗീകരണ രംഗത്ത് ഡോക്ടർ മാത്യു ഡാൻ നൽകിയ സംഭാവന മുൻനിർത്തിയാണ് മൂന്നാമത്തെ കാശി തുമ്പ ചെടിയ്ക്ക് "ഇൻപേഷ്യൻ ഡാനി" എന്ന പേര് നൽകിയത്. ഈ മൂന്ന് സസ്യവും അന്താരാഷ്ട്ര സംഘടനയായ ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ മാനദണ്ഡമനുസരിച്ച് വംശനാശ ഭീഷണി നേരിടുന്നവയാണ്.
Three new species of thyme have been discovered in the Western Ghats. From the forests of Thiruvananthapuram and Idukki districts
ഈ പഠനത്തിൽ പങ്കാളികളായവർ ജവഹർലാൽ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ഗവേഷക വിദ്യാർഥി എം ജി ഗോവിന്ദ്, പാലക്കാട് വിക്ടോറിയ കോളേജിലെ സസ്യശാസ്ത്ര വിഭാഗം അസി. പ്രൊഫസർ ബി സുരേഷ്, റീജണൽ കാൻസർ സെൻറർ ഗവേഷണ വിദ്യാർത്ഥി കെ. വിഷ്ണു എന്നിവരാണ്.