നിരവധി വർണ്ണങ്ങളിൽ നമ്മുടെ പൂന്തോട്ടങ്ങളുടെ മനോഹാരിത വർധിപ്പിക്കുന്ന ഒരു സസ്യമാണ് ഉഷമലരി. ഉഷമലരി പല പേരുകളിൽ കേരളത്തിൽ അറിയപ്പെടുന്നു. ശവനാറി,ശവക്കോട്ടപ്പച്ച, നിത്യകല്യാണി, ആദവും ഹവ്വയും, അങ്ങനെ അങ്ങനെ നിരവധി പേരുകളിൽ. ബംഗാളിൽ ഇത് നയൻതാര എന്ന പേരിലും അറിയപ്പെടുന്നു.നൂറിലേറെ ആൽക്കലോയിഡുകൾ ഇതിൽ അടങ്ങിയിരിക്കുന്നത്. അർബുദത്തെ പ്രതിരോധിക്കാനും, പ്രമേഹത്തിനും രക്തസ്രാവത്തിനും മരുന്നായും ഇത് ഉപയോഗപ്പെടുത്തുന്നു. ഇതിൽ പ്രധാനമായും രണ്ടു തരത്തിലുള്ള ആൽക്കലോയിഡുകൾ ആണ് അടങ്ങിയിരിക്കുന്നത്. വിൻക്രിസ്റ്റീനും, വിൻബ്ലാസ്റ്റിനും ആണ് ഇതിൽ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട ആൽക്കലോയിഡുകൾ. ഇതിൽ വിൻബ്ലാസ്റ്റിൻ അർബുദത്തിനുള്ള പ്രതിരോധമരുന്നായി ഉപയോഗപ്പെടുത്തുന്നു.
ഇതിൻറെ പേരിൽ നിന്ന് ലഭ്യമാകുന്ന മറ്റൊരു ആൽക്കലോയ്ഡ് രക്തചംക്രമണ തടസ്സങ്ങൾക്ക് എതിരെയും ഉപയോഗപ്പെടുത്തുന്നു. പൂവിൻറെ വിത്ത് താഴെ വീണു കിളിർക്കുന്നത് വഴിയാണ് പുതിയ തൈകൾ ഉണ്ടാകുന്നത്. ചുവപ്പും വെള്ളയും നിറത്തിൽ കാണപ്പെടുന്ന രണ്ടിനങ്ങളാണ് കൂടുതൽ ഔഷധമൂല്യം ഉള്ളത് എന്ന് പറയപ്പെടുന്നു. നിത്യവും പുഷ്പിക്കുന്നത് കൊണ്ടാണ് ഇതിന് നിത്യകല്ല്യാണി എന്ന വിളിപ്പേര് വന്നത്
Ushamalari is a plant that enhances the beauty of our gardens in many colors. Ushamalari is known in Kerala by many names. Shavanari, Shavakottappacha, Nithya Kalyani, Adam and Eve, and so on. It is also known as Nayantara in Bengal. It contains more than 100 alkaloids. It is also used to treat cancer, diabetes and bleeding. It contains two main types of alkaloids. It contains vincristine and vinblast, which are important alkaloids. Of these, Winblastin is used as an anti-cancer drug. Another alkaloid derived from its name is also used against circulatory disorders. New seedlings are formed by falling off the flower seeds and germinating. Two species, red and white, are said to have more medicinal value. It got its nickname 'Nithya Kallyani' because it blooms all the time. However, due to the abundance of this plant in cemeteries, people also gave it the nickname 'Shavakottappacha'. But many who recognized its medicinal value began to cultivate it extensively
എന്നാൽ ശ്മശാനകളിൽ ധാരാളമായി ഈ സസ്യത്തെ കണ്ടു വരുന്നതിനാൽ ആളുകൾ ശവക്കോട്ടപ്പച്ച എന്ന വിളിപ്പേരും ഈ സസ്യത്തിൽ നൽകി. എന്നാൽ ഇതിന്റെ ഔഷധഗുണം തിരിച്ചറിഞ്ഞ പലരും വ്യാപകമായി ഇത് കൃഷി ചെയ്യാൻ തുടങ്ങി. നിത്യകല്യാണി ഇലയുടെ നീര് 10 മില്ലി വിതം രണ്ടുനേരം കുടിച്ചാൽ പ്രമേഹം ശമിക്കും. കൂടാതെ കടന്നൽ പോലെയുള്ളവരുടെ വിഷം അകറ്റുവാനും, ശരീരത്തിൽ മുറിവ് ഉണ്ടാകുമ്പോഴും ഇതിൻറെ നീര് പിഴിഞ്ഞ് ഒഴിക്കുന്നത് നല്ലതാണ്