ദശപുഷ്പങ്ങളിൽ ഏറെ പ്രധാനപ്പെട്ട സസ്യമാണ് വിഷണുക്രാന്തി. ആയുർവേദ കൂട്ടുകൾ നിർമ്മിക്കുവാൻ വിഷ്ണുക്രാന്തി ധാരാളമായി ഉപയോഗിക്കാറുണ്ട്. ബുദ്ധിവികാസത്തിനും, അകാലനര അകറ്റുവാനും ഈ ഔഷധസസ്യത്തിന് സാധിക്കുന്നു. ആയുസ്സ് വർദ്ധിപ്പിക്കുന്ന ആൻറി ആക്സിഡന്റുകൾ ധാരാളം ഈ സസ്യത്തിൽ ഇതിലടങ്ങിയിരിക്കുന്നു.
ഇത് രോഗപ്രതിരോധശേഷി കൈവരിക്കുവാൻ നമ്മളെ പ്രാപ്തമാക്കുന്നു. വിഷ്ണുക്രാന്തി പാലിൽ ചേർത്ത് കഴിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുമെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു. സ്ത്രീകളുടെ ശരീരപുഷ്ടിക്കും ഗർഭധാരണ ശേഷി വർദ്ധിപ്പിക്കുവാനും ഈ ദിവ്യ ഔഷധത്തിന് സാധിക്കുന്നു. വിഷ്ണുക്രാന്തി തേൻ ചേർത്ത് കഴിക്കുന്നത് കുടലിലെ അൾസറിന് പരിഹാരമാർഗമാണ്.
വിഷ്ണുക്രാന്തി യുടെ നീര് നെയ്യ് ചേർത്ത് കുട്ടികൾക്ക് നൽകുന്നത് ഓർമശക്തി വർദ്ധനവിന് നല്ലതാണ്. ഇടവിട്ടു വരുന്ന പനിക്ക് വിഷ്ണുക്രാന്തി ഒരു നെല്ലിക്ക വലുപ്പത്തിൽ അരച്ച് പശുവിൻ പാലിൽ ചേർത്ത് കഴിച്ചാൽ മതി. രക്തത്തിൽ ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുവാൻ വിഷ്ണുക്രാന്തിയുടെ ഉപയോഗംകൊണ്ട് സാധ്യമാകുന്നു. മുറിവുകൾ പെട്ടെന്ന് ഭേദമാക്കാനും, എല്ലാവിധ ത്വക്ക് രോഗങ്ങൾ മാറുവാനും പുറമേ പുരട്ടുവാൻ വിഷ്ണുക്രാന്തി ഉപയോഗിക്കാം.
വിഷ്ണുക്രാന്തി കഷായം കുരുമുളക് മേൽ പൊടി ചേർത്ത് കഴിക്കുന്നത് ചുമയ്ക്കും ജലദോഷത്തിനും ഉത്തമമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും, വായ്പുണ്ണ് അകറ്റുവാനും വിഷ്ണുക്രാന്തി മോരിൽ അരച്ചു കഴിച്ചാൽ മതി. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വിഷ്ണുക്രാന്തി അരച്ച് ശുദ്ധമായ പാലിൽ അതേ പശുവിന്റെ നെയ്യും ചേർത്ത് രാവിലെയും വൈകുന്നേരവും ആഹാരത്തിന് അരമണിക്കൂർ മുമ്പ് നൽകിയാൽ മതി.
Vishnukranti is one of the most important of the ten flowers. Vishnukranti is widely used in the manufacture of Ayurvedic compounds. This herb can be used for intelligence and premature ejaculation. This plant contains a lot of antioxidants that prolong life. This enables us to achieve immunity. Studies have shown that Vishnukranti can be added to milk to reduce stress. This divine medicine is able to nourish the body of women and increase their fertility. Vishnukranti can be taken with honey as a remedy for intestinal ulcers. Giving ghee of Vishnukranti juice to children is good for memory enhancement. For intermittent fever, Vishnukranti should be roasted in the size of a gooseberry and mixed with cow's milk. The use of Vishnukranti can increase the level of hemoglobin in the blood.
വിഷ്ണുക്രാന്തി യുടെ നീര് 10 മില്ലി വീതം രാവിലെയും വൈകുന്നേരവും കഴിച്ചാൽ സന്നിപാതജ്വരം ശമിക്കും.