വളരെയധികം നിറങ്ങളിൽ പൂക്കൾ തരുന്ന ഉദ്യാനച്ചെടിയാണ് സീനിയ . ഒരു വർഷം വരെ ആരോഗ്യത്തോടെ പൂക്കൾ തരുന്ന ചെടിയാണിത് .ചട്ടിയിലോ ഗ്രാബാഗിലോ നടാൻ പറ്റിയ ചെടിയല്ല ഇത് .ഉദ്യാനത്തിൽ നിലത്ത് നട്ട് പരിപാലിക്കുകയാണ് നല്ലത് .കാരണം ഇവയുടെ വേരുകൾ വശങ്ങളിലേക്ക് പടർന്ന് പിടിച്ച് വളരുന്നവയാണ് അതിനാൽ ചട്ടിയിലോ ഗ്രാബാഗിലോ നട്ടാൽ വേരിന് യഥാക്രമം സഞ്ചരിക്കാൻ കഴിയില്ല. നല്ല നിർവാഴ്ച്ചയുള്ള മണ്ണാണ് ഇതിന്റെ വളർച്ചയ്ക്ക് അത്യാവശ്യം .
സീനിയ ചെടി വിത്തുകൾ പാകുമ്പോൾ ആരോഗ്യമുള്ള ചെടിയിലെ ആദ്യയും രണ്ടാമത്തേയും പൂക്കൾ അല്ലാതെ പീന്നീട് ഉണ്ടാകുന്ന പൂക്കളിലെ വിത്തുകൾ പാകാനായി എടുക്കാം .ഒരു പൂവിന്റെ ആദ്യത്തെയും രണ്ടാമത്തേയും ഇതളുകളിൽ ഉള്ള വിത്തായിരിക്കും നല്ലത് .മണലും മണ്ണും ചാണപ്പൊടിയും ചേർത്ത മിശ്രിതത്തിൽ തൈകൾ പാകി മുളച്ച് .6 സെ.മീ നീളം വരെ ആകുമ്പോൾ ഇവയെ പറിച്ച് നടാം . പറിച്ച് നടുമ്പോൾ ഒരിടി വീതിയും ആഴവും ഉള്ള കുഴികളിൽ ചാണകവും എല്ല് പൊടിയും ഇട്ട് അര അടി എത്തുമ്പോൾ തൈ നട്ട് കുഴി മൂടാം .നല്ല പോലെ പരിപാലിച്ചാൽ ഒന്നര മാസം എത്തുമ്പോൾ പൂക്കൾ ഇടാൻ തുടങ്ങും .വളർന്ന ചെടികൾ വശങ്ങളിലേക്ക് പോകാതിരിക്കാൻ കുറ്റിയടിച്ച് കെട്ടി നിർത്തണം .2 മാസം കൂടുമ്പോൾ വളപ്രയോഗങ്ങൾ നടത്തിയാൽ എന്നും നല്ല ആരോഗ്യമുള്ള പൂക്കൾ ഉണ്ടാകും . കീടങ്ങളുടെ ശല്യം ഇവയെ നന്നായി ബാധിക്കാറുണ്ട് .നല്ല രീതിയിൽ രാസകീടനാശിനികൾ നേർപ്പിച്ച് തളിക്കുന്നതിൽ തെറ്റില്ല .
English Summary: zinnia flowers
Published on: 09 July 2019, 03:34 IST