അബിയു ഫലവൃക്ഷം ബ്രസീല്‍, കൊളംമ്പിയ, പെറു മുതലായ രാജ്യങ്ങളിലാണ് കാണപ്പെടുന്നത്. തെക്കേ അമേരിക്കയിലെ ഹവായിയാണ് ജന്മദേശം. പൗടേറിയ കൈനിറ്റോ എന്നതാണ് ഇതിന്റെ ശാസ്ത്രനാമം. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഫലമാണിത്.
ശ്വസനസംബന്ധമായ പ്രശ്നങ്ങൾക്കു നല്ലൊരു മരുന്നാണ്. ആസ്മയ്ക്കും കഫക്കെട്ടിനും നല്ലതാണ്. വിറ്റാമിൻ എ, ബി, സി എന്നീ വിറ്റാമിനുകൾ അബിയുവിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അബിയു പഴങ്ങൾ ബീറ്റ കരോട്ടിൻറെ (വിറ്റാമിന്‍ എ) കലവറയായതുകൊണ്ട് കണ്ണിൻറെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. നൂറ് ഗ്രാം പഴത്തില്‍ 130 മൈക്രോ ഗ്രാം ബീറ്റകരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. പഴത്തിനുള്ളിലെ പൾപ്പിൽ പ്രോട്ടീൻ, കാൽസ്യം, ഫൈബർ എന്നിവയും, കുറഞ്ഞതോതിൽ അസ്‌ഫോർബിക് ആസിഡും അടങ്ങിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഇത്ര മധുരിക്കുമോ അബിയു പഴം
കൈതച്ചക്കയുടെ രുചിയാണ് അബിയൂവിനുള്ളത്. അലാസ, അബിറോ, ലൂമ, യെല്ലോ സ്റ്റാര്‍ ആപ്പിള്‍, അബിയോ എന്നീ പേരുകളിലും അറിയപ്പെടുന്നു. പഴുക്കാത്ത പഴത്തിന്റെ തൊലിയിലുള്ള ഒട്ടുന്നപശ, വെര്‍മിഫ്യൂജ് , ക്ലെന്‍സര്‍ എന്നിവയായിട്ട് ഉപയോഗിക്കുന്നു.
വർഷം മുഴുവനും ഈർപ്പമുള്ളതും ചൂടുള്ളതുമായ കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ അബിയു നന്നായി വളരുന്നു. അബിയുവിന് വർഷത്തിൽ നിരവധി പൂക്കാലങ്ങൾ ഉണ്ടാകാം, ഒരേ സമയം മരത്തിൽ പൂക്കളും പഴങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പുഷ്പം മുതൽ പഴുത്ത ഫലം വരെയുള്ള സമയം ഏകദേശം 3 മാസമാണ്. പ്രധാന വിളവെടുപ്പ് കാലാവസ്ഥ അനുസരിച്ച് വ്യത്യാസപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പഴുത്ത കൈതച്ചക്കയുടെ നീര് വളരെ പോഷകവും ശീതള പ്രധാനവുമാണ്.
പ്രായപൂർത്തിയായ അബിയു മരങ്ങൾ ധാരാളം പഴങ്ങൾ ഉത്പാദിപ്പിക്കുന്നു. പഴത്തിന് മൃദുവായ മധുരമുണ്ട്. 35 മീറ്റര്‍വരെ ഉയരമുള്ള ഈ വൃക്ഷത്തിന് ശരാശരി ഉയരം 10 മീറ്ററാണ്. പഴങ്ങള്‍ക്ക് വൃത്തമല്ലെങ്കില്‍ ഓവല്‍ ആകൃതിയാണുള്ളത്. സാധാരണ മുതിര്‍ന്ന വൃക്ഷം 100 മുതല്‍ 1000 വരെ പഴങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. നട്ട് സാധാരണയായി മൂന്ന് വര്‍ഷത്തിനുള്ളില്‍ കായ്ക്കുമെങ്കിലും അഞ്ച് വര്‍ഷം മുതലാണ് നല്ല വിളവ് ലഭിക്കുക. വിത്തുകള്‍ വഴിയാണ് സാധാരണയായി തൈകള്‍ ഉത്പാദിപ്പിക്കുന്നത്. ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ്, ലെയറിംഗ് എന്നീ രീതികളിലും തൈകള്‍ തയ്യാറാക്കുന്നത് നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ബഡ്ഡിങ് അല്ലെങ്കിൽ ഗ്രാഫ്റ്റിംഗ് വഴി റംബുട്ടാൻ നട്ടുവളർത്തുക യാണെങ്കിൽ രണ്ട് മൂന്നുവർഷത്തിനുള്ളിൽ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത്
അബിയു മരങ്ങൾ വളരാൻ കേരളത്തിൻറെ കാലാവസ്ഥ അനുയോജ്യമാണ്. തൈ നട്ടു 3 വർഷം ആകുമ്പോൾ കായ്കൾ ഉണ്ടാകും. 4 മാസം ആകുമ്പോൾ കായ്കൾ പാകമാകും. പ്രത്യേക പരിചരണമൊന്നും ആവശ്യമില്ല. ചാണകപ്പൊടിയും കമ്പോസ്റ്റോക്കെ വളമായി ഉപയോഗിക്കാം. സൂര്യപ്രകാശം ഉള്ള നേരിയ വളക്കൂറുള്ള മണ്ണാണ് അബിയുവിന് അനുയോജ്യം. ജലസേചനം അത്യാവശ്യമാണ്. അബിയുവിന്റെ വളർച്ചയ്ക്ക് ഇടയ്ക്കിടയ്ക്കുള്ള വളപ്രയോഗം നല്ലതാണ്. മറ്റെല്ലാ ഫലവൃക്ഷങ്ങൾ നടുന്ന പോലെ തന്നെയാണ് അബിയുവിൻറെയും കൃഷി രീതി. അബിയു മരങ്ങൾ പൊക്കം കുറഞ്ഞു വളരുന്നവയായതിനാൽ ഒരു ഇടവിളയായും കൃഷി ചെയ്യാം.