1. Fruits

ബഡ്ഡിങ് അല്ലെങ്കിൽ ഗ്രാഫ്റ്റിംഗ് വഴി റംബുട്ടാൻ നട്ടുവളർത്തുക യാണെങ്കിൽ രണ്ട് മൂന്നുവർഷത്തിനുള്ളിൽ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത്

വിദേശി പഴങ്ങളിൽ ഏറ്റവുമധികം പ്രചാരം കിട്ടിയത് രുചിയിൽ മികച്ചതും പഴുത്താൽ മധുരമേറിയതും രോമനിബിഢമായതും കാഴ്ചക്ക് കൗതുകകരമായ, നിറഭേദങ്ങളാൽ വിശേഷപ്പെട്ടതുമായ റംബുട്ടാനാണ്. നമ്മൾ മുള്ളൻപഴം എന്നു വിളിക്കാറുണ്ട് . കേരളത്തിൽ ഏറെകുറേ പ്രചാരം നേടിയ ഈ റംബുട്ടാൻ പോഷകസമ്പുഷ്ടവുമാണ് കൂടാതെ ഔഷധപരമായും ഇതിനെ ഉപയോഗിച്ചുവരുന്നു. This Rambutan which is very popular in Kerala.It is also Nutrient richness and medicinal. ഈ പഴം കടുത്ത ചുവന്നനിറത്തിലും, മഞ്ഞനിറത്തിലും കാണപ്പെടുന്നു . നിറഭേദങ്ങൾക്കുള്ളിലെ ദശയാണ് ഇതിന്റെ ഭക്ഷ്യയോഗ്യമായ ഭാഗം.

K B Bainda
Rambootan

വിദേശി പഴങ്ങളിൽ ഏറ്റവുമധികം പ്രചാരം കിട്ടിയത് രുചിയിൽ മികച്ചതും പഴുത്താൽ മധുരമേറിയതും രോമനിബിഢമായതും കാഴ്ചക്ക് കൗതുകകരമായ, നിറഭേദങ്ങളാൽ വിശേഷപ്പെട്ടതുമായ റംബുട്ടാനാണ്. നമ്മൾ മുള്ളൻപഴം എന്നു  വിളിക്കാറുണ്ട് .

കേരളത്തിൽ ഏറെകുറേ പ്രചാരം നേടിയ ഈ റംബുട്ടാൻ പോഷകസമ്പുഷ്ടവുമാണ് കൂടാതെ ഔഷധപരമായും ഇതിനെ ഉപയോഗിച്ചുവരുന്നു. This Rambutan which is very popular in Kerala.It is also Nutrient richness and medicinal.

ഈ പഴം കടുത്ത ചുവന്നനിറത്തിലും, മഞ്ഞനിറത്തിലും കാണപ്പെടുന്നു . നിറഭേദങ്ങൾക്കുള്ളിലെ ദശയാണ് ഇതിന്റെ ഭക്ഷ്യയോഗ്യമായ ഭാഗം. ആൺ, പെൺ വ്യത്യാസമുള്ള ഈ വൃക്ഷം ഏകദേശം രണ്ടു രണ്ടര മീറ്റർ വരെ ഉയരത്തിൽ വളരും. ഇതിന്റെകായ്കൾ ചെടിയുടെ തണ്ടിന്റെ അറ്റത്തു കുലകളായ് കാണപ്പെടുന്നു . നിറയെ കായ് പിടിച്ച് നിൽക്കുന്നത് കാഴ്ചയിൽ തന്നെ മനോഹരമാണ്.

Rambootan

ജൂൺ ,ജുലൈ ,ഓഗസ്ററ് മാസങ്ങളിൽ ആണ് ഇതിന്റെ വിളവെടുപ്പുകാലം .

റംബുട്ടാൻറെ വളർച്ചയ്ക്ക് ഏറ്റവും മികച്ചതാണ് ഇതിന്റെ ജൈവരീതിയിൽ ഉള്ള കൃഷി .The best of Rambutan's growth is its organic farming. റംബൂട്ടാൻ കൃഷി ചെയ്യുമ്പോൾ നല്ല നീർവാർച്ചയും പശിമരാശിയുമുള്ള മണ്ണാണ്  നല്ലത് .

വിത്തു വഴിയാണ് റംബൂട്ടാൻ സാധാരണ കൃഷി ചെയ്തു കൊണ്ടിരുന്നത്. ചില കാര്യങ്ങൾ കൂടെ ശ്രദ്ധിച്ചാൽ കൂടുതൽ ആദായം കൊയ്യാൻ സാധിക്കും. സൂര്യപ്രകാശം വളരെ ആവശ്യം ഉള്ള ഒരു വിളയാണ് റംബൂട്ടാൻ. സൂര്യപ്രകാശത്തിലുള്ള ചില ഘടകങ്ങൾ ചെടിയുടെ വളർച്ചയെ സ്വാധീനിക്കുന്നതായ് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ മണ്ണിനു നല്ല ഈർപ്പം ഉണ്ടാകണം.

Rambootan

എന്നാൽ വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണം. വെള്ളം കെട്ടിക്കിടന്നാൽ ചെടിയുടെ മൂട് അഴുകി ചീഞ്ഞു പോകാൻ ഇടയുണ്ട്. ഡ്രോപ്പ് വാട്ടറിങ് സിസ്റ്റം നമുക്കു വേണമെങ്കിൽ പരീക്ഷിക്കാം. കാലാവസ്ഥ അനുസരിച്ചു വളം ഇടുന്നതും മാറ്റി നോക്കാം.

ബഡ്ഡിങ് അല്ലെങ്കിൽ ഗ്രാഫ്റ്റിംഗ് വഴി റംബുട്ടാൻ നട്ടുവളർത്തുക യാണെങ്കിൽ രണ്ട് മൂന്നുവർഷത്തിനുള്ളിൽ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത് കാണാറുണ്ട്If budding or grafting is planted in Rambutan, it will flower and ripen within two to three years

നല്ല ഗുണമേന്മയുള്ള ചെടി ലഭിക്കണം  ഗ്രാഫ്റ്റ് ചെയ്യാനായി. ഗ്രാഫ്റ്റ് ചെയ്യുമ്പോൾ തനതായ മാതൃവൃക്ഷത്തിന്റെ എല്ലാ ഗുണങ്ങളും കിട്ടും. കൂടാതെ റംബൂട്ടാൻ ഗ്രാഫ്റ്റ് ചെയ്യുമ്പോൾ രാവിലെ തന്നെ ചെയ്യണം.

Rambootan

ഒരാഴ്ച നന്നായി നനച്ചിട്ടുള്ള ആരോഗ്യമുള്ള തൈ ആയിരിക്കണം ഗ്രാഫ്റ്റിങ്ങിന് ഉപയോഗിക്കേണ്ടത്. മാതൃ വൃക്ഷത്തിന്റെ ഗുണം തന്നെയാകും അതിൽ നിന്നും കിട്ടുന്ന തൈകൾക്ക്.

ശാസ്ത്രീയമായി വികസിപ്പിക്കുന്ന സ്ഥലങ്ങളിൽ പോയി തീയതി സഹിതം നോക്കി വേണം ഡ്രാഫ്റ്റ് ചെയ്തു വാങ്ങാൻ.

മഴക്കാലം കഴിഞ്ഞാൽ റമ്പൂട്ടാൻ  ഉണങ്ങി പോകണ്ടല്ലോ എന്നു കരുതി എന്നും വെള്ളമൊഴിക്കും. വെള്ളം ഒഴിച്ചു കഴിഞ്ഞാൽ അത് നന്നായി തകർത്തു വളരും പക്ഷേ പൂക്കാൻ താമസിക്കും. അല്ലെങ്കിൽ പൂക്കില്ല. റംബൂട്ടാന്റെ ഇല വാടി കൊഴിഞ്ഞു വീഴുന്നത് വരെ   വെള്ളമൊഴിക്കരുത്. ഇപ്പോൾ ഈ മരത്തിന് ഒരു സ്ട്രെസ് അനുഭവപ്പെടും.

അപ്പോൾ ഇലകളൊക്കെ വാടിക്കൊഴിഞ്ഞു കഴിഞ്ഞാൽ അതിന് വെള്ളമൊഴിക്കുകയോ വളം ഇടുകയോ ചെയ്യാം. ഇനി ചെടി നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത് കാണാം.

Rambootan

പിന്നെ തേനീച്ച പറമ്പിലുണ്ടെങ്കിൽ നന്നായി പരാഗണം നടക്കും. പൂക്കൾ കായകളാകാൻ എളുപ്പമുണ്ട്. തേനീച്ചകൾ ചെടിയുടെ പരാഗണ ഭാഗങ്ങൾ വഹിച്ചു കൊണ്ട് പോയി അങ്ങനെ കൂടുതൽ മരങ്ങൾ വിളയിക്കാൻ നമുക്കു കഴിയും.

Then the bees are well pollinated. Bees carry pollinating parts of the plant so we can grow more trees

വിളവെടുപ്പിന് ശേഷം കൊമ്പുകൾ വെട്ടി ഒതുക്കണം. ഇങ്ങനെ വെട്ടി ഒതുക്കുന്നത് പഴയ കാലത്തും അനുഷ്ഠിച്ചു വരുന്ന കൃഷി രീതിയാണ്. കൂടുതൽ വളരാൻ ചെടിയെ  സഹായിക്കും. കൂടാതെ മരം മുകളിലേയ്ക്ക് പോകാതെ പടർന്ന് വളരുന്നത് കൂടുതൽ കായ്ഫലം ഉണ്ടാവാനും നല്ലതാണ്. അതിനും കൊമ്പുകോതൽ ചെയ്യണം. ചെടികൾ നാലടി ഉയരമെത്തുമ്പോൾ  മൂന്നടി ഉയരത്തിൽ മുറിച്ചു നിർത്തണം. നാലടി പൊക്കം ആണ് ഏറ്റവും അനുയോജ്യം. അതിനാൽ ആണ് ചെത്തി മുറിക്കണം എന്ന് പറയുന്നത്. പിന്നീട് നിറയെ ശാഖകൾ ഉണ്ടായിക്കൊള്ളും.

Rambootan

ബഡ്ഡ് തൈകൾ നടുന്ന പ്രതലം ഒരുക്കുന്നതും വളരെ ശ്രദ്ധ കൊടുക്കേണ്ട കാര്യമാണ്. ബഡ്ഡ് തൈകൾ നടുമ്പോൾ 50x50x50 സെ.മീ. വലുപ്പത്തിൽ കുഴികളെടുത്താകണം. കുഴിയിലേക്ക് എല്ലുപൊടി, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ നിറയ്ക്കുക. ബഡ്ഡ് തൈകൾ നടുമ്പോൾ ബഡ്ഡ് ചെയ്ത ഭാഗം മേൽമണ്ണിന് മുകളിൽ വരണം.

സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുന്നത് പഴങ്ങൾ നന്നായി പിടിക്കുന്നതിനും ഗുണമേൻമയുള്ള പഴങ്ങൾ കിട്ടുന്നതിനും കാരണമാകും.

Spraying pseudomonas with a liter of water can lead to better quality and quality of fruit. വേര് ചീയൽ ഉണ്ടാകാതിരിക്കാനും സുഡോമോണസ് വളരെ നല്ലതാണ്

 ഗുണമേന്മയുള്ള പഴങ്ങൾ ഉണ്ടാകുന്നതിനും നമ്മുടെ സ്യൂഡോമോണസ്. ലായനി 6മില്ലി എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്തു കൊടുക്കുന്നത്

നല്ലതാണ്. കൂടാതെ പഴങ്ങൾ നന്നായി പിടിക്കുന്നതിനും ഗുണമേന്മയുള്ള പഴങ്ങൾ ഉണ്ടാകുന്നതിനു ഇത് കാരണമാകുന്നു.

കടപ്പാട്

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മഴക്കാലത്ത് ജൂലൈ മാസത്തിൽ തെങ്ങിന് ചെയ്യേണ്ട കൃഷിപ്പണികൾ ഏതെല്ലാം ആണ്

English Summary: Rambutan - required Great fruit.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds