1. Fruits

ഇത്ര മധുരിക്കുമോ അബിയു പഴം

സൂര്യപ്രകാശം ലഭിക്കുന്ന നേരിയ വളക്കൂറുള്ള മണ്ണിൽ നന്നായി വളരും. വെള്ളക്കെട്ടില്ലാത്ത സ്‌ഥലത്ത്‌ അരമീറ്ററോളം നീളം, വീതി, താഴ്‌ചയുള്ള കുഴികളെടുത്ത്‌ ഉണങ്ങിപ്പൊടിഞ്ഞ ചാണകമോ ജൈവവളങ്ങളോ അടിസ്‌ഥാനമായി ഇട്ട്‌ തടം മൂടി തൈകള്‍ നടാം. മഴ ഇല്ലാത്തപ്പോൾ നനച്ചു കൊടുത്താൽ മതി. രോഗങ്ങള്‍ കാര്യമായി ബാധിക്കാത്ത പ്രകൃതമുള്ള അബിയുവിന്റെ ശരിയായ വളര്‍ച്ചയ്‌ക്ക് ഇടയ്‌ക്കിടെ വളങ്ങള്‍ ചേര്‍ക്കുന്നത്‌ നല്ലതാണ്‌. ചെടികളുടെ മുകള്‍തലപ്പുനുള്ളിയാല്‍ ധാരാളം ശാഖകള്‍ ഉണ്ടാകും.വീടിനു മുൻ വശം അലങ്കാരമായി വയ്ക്കാൻ പറ്റിയ നല്ല പച്ചപ്പുള്ള ആരോഗ്യമുള്ള ഈ മരം മറ്റു വിദേശപഴച്ചെടികള്‍പോലെ തന്നെ മലയാളിയുടെ വീടും പറമ്പും കയ്യടക്കും. It is advisable to add fertilizers from time to time for the proper growth of the disease free ABI. The upper bouts featured two cutaways, for easier access to the higher frets.This healthy green and healthy tree that can be placed as a decoration on the front of the house will occupy the house and garden of a Malayalee just like other exotic fruits.

K B Bainda
Abiyu fruit
Abiyu fruit

തൈ നട്ടു മൂന്നു വർഷത്തിനുള്ളിൽ ഫലം തരുന്ന അബിയു എന്ന ഈ വിദേശി പഴം കണ്ടാൽ മുട്ടപ്പഴം പോലെ തോന്നുമെങ്കിലും മുട്ടപ്പഴത്തിന്റെ ചവർപ്പില്ല. ശാഖകളില്‍ ചെറുപൂക്കള്‍ ഒറ്റയ്‌ക്കും കൂട്ടമായും കാണുന്നു. ഗോളാകൃതിയിലുള്ള ചെറുകായ്‌കള്‍ വിരിയുമ്പോള്‍ പച്ചനിറമാണെങ്കിലും വിളഞ്ഞു പഴുക്കുന്നതോടെ മഞ്ഞയായി തീരുന്നു. വേനല്‍ക്കാലത്ത്‌ മഞ്ഞപ്പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചെറുസസ്യം മനോഹര കാഴ്‌ച്ചയാണ്‌. പഴങ്ങള്‍ മുറിച്ച്‌ ഉള്ളിലെ മാധുര്യമേറിയ വെള്ളക്കഴമ്പ്‌ സ്‌പൂണ്‍ ഉപയോഗിച്ച്‌ കോരിക്കഴിക്കാം. പള്‍പ്പില്‍ പ്രോട്ടീന്‍, ഫൈബര്‍, കാത്സ്യം തുടങ്ങിയ പോഷകങ്ങള്‍ക്കൊപ്പം അസ്‌ഫോര്‍ബിക്‌ ആസിഡും നേരിയതോതിലുണ്ട്‌.സപ്പോട്ടേസിയ സസ്യകുടുംബത്തിലെ പോക്‌റ്റീരിയ കെമിറ്റോ എന്നതാണ് ശാസ്‌ത്രനാമം.

പത്തുമീറ്ററിലധികം ഉയരത്തില്‍ ചെറു കടുപ്പമുള്ള തടി, നീളമേറിയ ഇലകള്‍, സസ്യഭാഗങ്ങളില്‍ കറ എന്നിവയുണ്ടാകും. നാട്ടില്‍ കാണുന്ന സപ്പോട്ടയുടെ ബന്ധുവായ അബിയു ഉഷ്‌ണമേഖലാ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നെത്തി കേരളത്തിലെ കാലാവസ്‌ഥയിൽ വളരാൻ യോജിച്ചതാണ്. At a height of more than 10 m, it has small hardwoods, long leaves and stains on the plant parts. Abu, a relative of the native sapodilla, comes from the tropical countries of Australia and Brazil and is well adapted to the climate of Kerala

Abiyu
Abiyu Fruit

സൂര്യപ്രകാശം ലഭിക്കുന്ന നേരിയ വളക്കൂറുള്ള മണ്ണിൽ നന്നായി വളരും. വെള്ളക്കെട്ടില്ലാത്ത സ്‌ഥലത്ത്‌ അരമീറ്ററോളം നീളം, വീതി, താഴ്‌ചയുള്ള കുഴികളെടുത്ത്‌ ഉണങ്ങിപ്പൊടിഞ്ഞ ചാണകമോ ജൈവവളങ്ങളോ അടിസ്‌ഥാനമായി ഇട്ട്‌ തടം മൂടി തൈകള്‍ നടാം. മഴ ഇല്ലാത്തപ്പോൾ നനച്ചു കൊടുത്താൽ മതി. രോഗങ്ങള്‍ കാര്യമായി ബാധിക്കാത്ത പ്രകൃതമുള്ള അബിയുവിന്റെ ശരിയായ വളര്‍ച്ചയ്‌ക്ക് ഇടയ്‌ക്കിടെ വളങ്ങള്‍ ചേര്‍ക്കുന്നത്‌ നല്ലതാണ്‌. ചെടികളുടെ മുകള്‍തലപ്പുനുള്ളിയാല്‍ ധാരാളം ശാഖകള്‍ ഉണ്ടാകും.വീടിനു മുൻ വശം അലങ്കാരമായി വയ്ക്കാൻ പറ്റിയ നല്ല പച്ചപ്പുള്ള ആരോഗ്യമുള്ള ഈ മരം മറ്റു വിദേശപഴച്ചെടികള്‍പോലെ തന്നെ മലയാളിയുടെ വീടും പറമ്പും കയ്യടക്കും. It is advisable to add fertilizers from time to time for the proper growth of the disease free ABI. The upper bouts featured two cutaways, for easier access to the higher frets.This healthy green and healthy tree that can be placed as a decoration on the front of the house will occupy the house and garden of a Malayalee just like other exotic fruits.

Abiyu fruit
Abiyu fruit

സപ്പോട്ടയുടെ കുടുംബത്തിൽ നിന്നെത്തിയ ഈ ഫലവൃക്ഷം ‌ ആമസോണ്‍ കാടുകളില്‍ ഉത്ഭവിച്ചതെന്നു പറയപ്പെടുന്നു. പൂട്ടെറിയ കെയ്മിറ്റോ (Pouteriya caimito) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന അബിയു അന്തരീക്ഷത്തില്‍ ഉയര്‍ന്ന ആര്‍ദ്രതയും 22 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നട്ടുപിടിപ്പിക്കാവുന്നതാണ്. സമുദ്രനിരപ്പില്‍നിന്നും രണ്ടായിരം അടിവരെയുള്ള പ്രദേശങ്ങളിലാണ് അബിയു നന്നായി വളരുന്നത്. ഗ്രാഫ്റ്റിങ്ങിലൂടെ പുതിയ തൈകള്‍ ഉത്പാദിപ്പിക്കാം. വലിയ പാത്രങ്ങളിലോ ഡ്രമ്മുകളിലോ വളർത്താം. ധാരാളം ഇനങ്ങള്‍ ലഭ്യമാണെങ്കിലും ഓസ്ട്രേലിയന്‍ ഇനങ്ങളാണ് ഏറ്റവും മികച്ചതായി കണ്ടുവരുന്നത്. ഓറഞ്ചിന്‍റെ വലിപ്പമുള്ള കായ്കള്‍ നല്ല മഞ്ഞനിറത്തിലും ഉരുണ്ടുമിരിക്കും. ഭക്ഷ്യയോഗ്യമായ ഉള്‍ക്കാമ്പ് വെളുത്തതും സുതാര്യവുമായിരിക്കും. നല്ല മധുരമുള്ള ഉള്‍ക്കാമ്പ് നേരിട്ടോ ശീതീകരിച്ചോ കഴിക്കാം. ഐസ്ക്രീം, കേക്കുകൾ, ഫ്രൂട്ട് സാലഡുകൾ എന്നിവയിലും ഉപയോഗിക്കുന്നു. ധാരാളം പോഷകങ്ങളുള്ളതിനാല്‍ അബിയുവിന് ആവശ്യക്കാരും ഏറെയാണ്

വിവരങ്ങൾക്ക് കടപ്പാട്

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വീട്ടിൽ വളർത്താം പുലാസാന് എന്ന ഈ തേൻ പഴം.

#Fruits#Kerala#Farm#FTB

English Summary: Abiu fruit is so sweet

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds