നമ്മുടെ നാട്ടിൽ നന്നായി വളർന്ന് കായ്‌ഫലങ്ങൾ നൽകുന്ന ഒന്നാണ് ബബ്ലുസ് നാരകം. പണ്ട് വീട്ടുമുറ്റങ്ങളിലും വളപ്പുകളിലും നട്ടുപിടിപ്പിച്ചിരുന്നതാണ് ഈ വൃക്ഷം. പക്ഷെ പിന്നീട് ഇതന്യമായി മാറിയിരുന്നു. ഇപ്പോൾ ഇത് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്നുതുടങ്ങിയിട്ടുണ്ട്.
മാതള നാരങ്ങ, അല്ലി നാരങ്ങ, കമ്പിളി നാരകം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നുണ്ട്. മരമായി വളരുന്നതിനാൽ മുറ്റത്ത് തണലിനായും ഇത് വളർത്താവുന്നതാണ്. കായ്‌കൾ ഉണ്ടായി ആറുമാസത്തിനകമാണ് ബബ്ലുസ് നരകത്തിന്റെ വിളവെടുപ്പ് നടത്തുന്നത്.
മെയ്-ജൂൺ മാസങ്ങളിൽ പൂക്കളമായി മാറുന്ന ഇവ വൈകാതെ കായ്ക്കും. നവംബർ ഡിസംബറിലാണ് വിളവെടുപ്പ് നടക്കുക. വിത്തുകൾ മുളപ്പിച്ചും എയർ ലയറിങ്, ഗ്രാഫ്റ്റിങ്, ബഡ്ഡിങ് രീതിയിലും തൈകൾ ഉൽപ്പാദിപ്പിച്ചു നടാവുന്നതാണ്.
ബഡ് ചെയ്ത തൈകൾ അധികം ഉയരംവെക്കാതെ തന്നെ ഫലം തരും. ഇടയ്ക്ക് കൊതി വിട്ടാൽ പുതിയ ശിഖരങ്ങൾ വളർന്ന് പഴങ്ങൾ ധാരാളമുണ്ടാകാനും തുടങ്ങും. ജൈവവളങ്ങൾ ഇടയ്ക്ക് നൽകിയാൽ വിളവ് വർദ്ധിപ്പിക്കാനാകും .
നരകത്തിന്റെ കുടുംബത്തിലെ ഏറ്റവും വലുപ്പമുള്ള ഫലം ഇവയുടെതാണ്. മധുരമുള്ള അല്ലികളുള്ള ഇതിൻറെ ഫലം വെള്ള/ചുവപ്പ് നിറങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്. ഉള്ളിലെ കാമ്പിനുമേലെയായി പുറം ആവരണവും ഇവയ്ക്കുണ്ട്.
സ്പോഞ്ചു പോലെയുള്ള തോടിൻറെ ഉൾഭാഗമാണ് ഇവയുടെ പ്രത്യേകത. വായുവിൽ പതി വെച്ചും ഗ്രാഫ്റ്റ് ചെയ്തും മുകുളനം വഴിയും ഇവയുടെ പുതിയ തൈകൾ ഉൽപ്പാദിപ്പിക്കാവുന്നതാണ്.
വലിയ പരിചരണമില്ലാതെ വർഷംതോറും ഫലം ലഭിക്കുമെന്നതും ഇവയുടെ സവിശേഷതയാണ്. വേനൽക്കാലങ്ങളിൽ ആവശ്യത്തിന് നനയ്ക്കണമെന്ന് മാത്രം.
അല്ലെങ്കിൽ ശിഖരങ്ങൾക്ക് ഉണക്കം ബാധിക്കാൻ സാധ്യതയുണ്ട്. പല രീതികളിൽ ഉൽപാദിപ്പിച്ച തൈകൾ നഴ്‌സറിയിൽ ലഭ്യമാണ്.