1. News

ചെറുനാരങ്ങത്തൊലിയുടെ ഗുണങ്ങള്‍

നാരങ്ങ ആരോഗ്യത്തിനും സൗന്ദര്യത്തിനും യാതൊരു വിധത്തിലുള്ള ദോഷങ്ങളും ഇല്ലാതെ ഉപയോഗിക്കാവുന്ന ഒന്നാണ് . എന്നാല്‍ നാരങ്ങ നീര് മാത്രമല്ല നാരങ്ങത്തൊലിയും ആരോഗ്യം നല്‍കുന്നതാണ്.

KJ Staff
നാരങ്ങ  ആരോഗ്യത്തിനും സൗന്ദര്യത്തിനും യാതൊരു വിധത്തിലുള്ള ദോഷങ്ങളും  ഇല്ലാതെ ഉപയോഗിക്കാവുന്ന ഒന്നാണ് . എന്നാല്‍ നാരങ്ങ നീര് മാത്രമല്ല നാരങ്ങത്തൊലിയും ആരോഗ്യം നല്‍കുന്നതാണ്. പലരും നാരങ്ങ പിഴിഞ്ഞ് നീരെടുത്ത് അതിന്‍റെ തൊലി കളയുകയാണ് ചെയ്യുക. നാരങ്ങത്തൊലി കളയുമ്പോള്‍ അതിന്‍റെ ആരോഗ്യ ഗുണത്തെക്കുറിച്ച്‌ പലര്‍ക്കും അറിയില്ല. നമ്മള്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നാരങ്ങത്തൊലിക്ക് ഉള്ളത്.

നാരങ്ങയുടെ ജ്യൂസില്‍ അടങ്ങിയതിനേക്കാള്‍ കൂടുതല്‍ വിറ്റാമിനുകള്‍ നാരങ്ങയുടെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനൊപ്പം തന്നെ മിനറലുകളുടെയും ഫൈബറുകളുടെയും കലവറയാണ് നാരങ്ങ തൊലി. ക്യാന്‍സറിനെതിരേ ശക്തമായ ആയുധമാണ് നാരങ്ങത്തൊലി. ക്യാന്‍സര്‍ കോശങ്ങളെ  നശിപ്പിക്കാൻ  ശേഷിയുള്ള സാല്‍വെസ്‌ട്രോള്‍ ക്യു 40, ലിമോണീന്‍ എന്നിവ നാരങ്ങത്തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ചായയില്‍ നാരങ്ങത്തൊലി ചേര്‍ത്ത് കഴിക്കുന്നത് ക്യാന്‍സര്‍ രോഗങ്ങളെ തുരത്തുമെന്ന് ഒരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ചെറുനാരങ്ങാത്തൊലിയില്‍ കാല്‍സ്യം, വൈറ്റമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടു തന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ മികച്ചതാണ്. നാരങ്ങയിലെ സിട്രിക് ആസിഡും വിറ്റാമിന്‍ സിയും വായ ശുചിത്വം, ദന്തപരിപാലനം എന്നിവയ്ക്ക് ഫലപ്രദമാണ്. നാരങ്ങതൊലിയില്‍ അടങ്ങിയിട്ടുള്ള പെക്ടിന്‍ എന്ന ഘടകം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
ഇതിലെ ബയോഫ്ളേവനോയ്ഡുകള്‍ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ ഏറെ മികച്ചതാണ്. തടികുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക്  ചെറുനാരങ്ങത്തൊലിയിട്ട് തിളപ്പിച്ചവെള്ളം ഉത്തമമാണ്. ചെറുനാരങ്ങാത്തൊലിയില്‍ പെക്ടിന്‍ എന്ന ഘടകമടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

രോഗപ്രതിരോധശേഷിഉറപ്പാക്കാന്‍ ചെറുനാരങ്ങാത്തൊലി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ജദോഷം, അലര്‍ജി എന്നിവയ്ക്കുള്ള നല്ലൊരു പ്രതിരോധമാണ് നാരങ്ങത്തൊലി. പല വിധത്തില്‍ ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
lemon peel
നാരങ്ങാത്തൊലിയില്‍ കൂടിയ അളവില്‍ വിറ്റാമിന്‍ സിയും കാത്സ്യവും അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളെ ബലപ്പെടുത്താന്‍ ഇതിനു കഴിയുന്നു. വിറ്റാമിന്‍ സിയുടെ അഭാവം കൊണ്ട് ഉണ്ടാകുന്ന വായനാറ്റം, മോണ പഴുപ്പ്, സ്കര്‍വി തുടങ്ങിയ രോഗങ്ങള്‍ക്ക് നാരങ്ങ തൊലി നല്ല ഒരു പരിഹാരമാണ്.

നാരങ്ങാത്തൊലിയില്‍ ഉള്ള പോളിഫെനോള്‍ ഫ്‌ളേവനോയിഡുകള്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഫലപ്രദമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. അതുപോലെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഉത്തമമാണ് നാരങ്ങാത്തൊലി. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. ഹൃദയാരോഗ്യം നിയന്ത്രിക്കുന്നതിലും നാരങ്ങാത്തൊലിക്ക് ഒരു പങ്കു വഹിക്കാനാകും. കൊളസ്‌ട്രോള്‍ നില പാകപ്പെടുത്തി ഹൃദയസംബന്ധമായ അസുഖങ്ങളേയും ഹൃദയാഘാതത്തെയും തടയാനും ഇതിനു കഴിയും.

ചര്‍മ സംരക്ഷണത്തിലും നാരങ്ങ തൊലി പ്രധാന പങ്ക് വഹിക്കുന്നു. തൊലിപ്പുറത്തെ ചുളിവുകള്‍, കറുത്ത പാടുകള്‍, മുഖക്കുരു, വര്‍ണവ്യതിയാനം എന്നിവയെ സുഖപ്പെടുത്താനും തടയാനും നാരങ്ങ തൊലിക്ക് കഴിയും. ദഹന പ്രക്രിയ ത്വരിതപ്പെടുത്താനും രക്ത ധമനികളെ ബലപ്പെടുത്താനും ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും നാരങ്ങ തൊലി സഹായിക്കും. മുറിച്ചെടുക്കുന്ന ചില പഴവര്‍ഗങ്ങളുടെ നിറം മാറുന്നത് തടയാനും നാരങ്ങ തൊലി സഹായിക്കുന്നു. മുറിച്ചെടുത്ത പഴവര്‍ഗങ്ങള്‍ നാരങ്ങ തൊലിയിട്ട വെള്ളത്തിലിട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് പഴവര്‍ഗങ്ങളുടെ നിറം മാറാതിരിക്കാന്‍ സഹായിക്കും.

ഇനി നാരങ്ങാ തൊലി എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തിലേക്ക് വരാം. നാരങ്ങാതൊലി രണ്ടു മണിക്കൂര്‍ നേരം ഫ്രീസറില്‍ വച്ച് തണുപ്പിച്ചെടുക്കുക. അതിനുശേഷം അവ തേങ്ങാപ്പീര പോലെ ചീകിച്ചെടുക്കുക. കാബേജും മറ്റും അരിയാനുപയോഗിക്കുന്ന ഗ്രേറ്റിംഗ് ഷീറ്റ് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചീകിയെടുക്കുന്ന നാരങ്ങാതൊലി ആഹാരത്തിലും കുടിയ്ക്കുന്ന വെള്ളത്തിലും ചേര്‍ത്ത് കഴിക്കാം.
English Summary: Lemon peel - Benefits

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds