ബറാബ എന്ന പേരിന് തീരെ മലയാളിത്തം ഇല്ലെങ്കിലും ബറാബ ഇന്നൊരു തനി മലയാളിയായി കഴിഞ്ഞിരിക്കുന്നു. ബറാബയുടെ ജന്മദേശം അമേരിക്ക ആണ്. അമേരിക്കൻ മണ്ണിൽ മാത്രമല്ല ഇങ്ങു കേരളമണ്ണിലും ബറാബ വേരോടുമെന്നു ഇതിനോടകം പലരും തിരിച്ചറിഞ്ഞിരിക്കുന്നു. ബറാബ എന്ന വിദേശ ഫലവൃക്ഷം ഇന്ന് കേരളത്തിലെ ഫലവർഗപ്രേമികളുടെ മനം കവരുകയാണ്. മഞ്ഞ നിറത്തിലുള്ള ബറാബയുടെ വെളുത്ത നിറത്തിലുള്ള മാംസളമായ ഉൾഭാഗം ആണ് ഭക്ഷ്യയോഗ്യം. മധുരവും പുളിയും ചേർന്ന രുചിയാണ് ബറാബക്ക് ഉള്ളത്. മംഗോസ്റ്റിനും റംബൂട്ടാനും പോലുള്ള മറ്റു വിദേശ പഴവർഗങ്ങളെ പോലെ കേരളത്തിൽ അത്ര സുലഭമല്ല ബറാബ. വഴിവക്കിലെ കച്ചവടക്കാരിൽ ബറാബയെ അങ്ങനെ കാണാൻ വഴിയില്ലെങ്കിലും ചെറുതും വലുതുമായ എല്ലാ മാളുകളിലും ബറാബ ഇന്ന് സുലഭമാണ്.
ബറാബ കൃഷിരീതികൾ (Baraba farming practices)
ഒരു വർഷത്തിൽ മൂന്ന് പ്രാവശ്യം ബറാബയിൽ നിന്ന് ഫലങ്ങൾ ലഭ്യമാകും. ഒരു തൈ നട്ട് ഏകദേശം മൂന്ന് മുതൽ അഞ്ചു വർഷം കൊണ്ട് ഫലങ്ങൾ ലഭ്യമാകും. ഒരു മാസം വരെ ബറാബ പഴങ്ങൾ ചെടിയിൽ കേടു കൂടാതെ നിലനിൽക്കും. ബറാബ പഴം പാകമാകുമ്പോൾ മഞ്ഞ കലർന്ന നിറമാണ് അതിനു കൈവരുക. മഞ്ഞ കലർന്ന ഈ നിറത്തിന് പക്ഷികളെ ആകർഷിക്കാനുള്ള കഴിവ് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ സാധാരണ റംബൂട്ടാൻ പാകമാകുമ്പോൾ നാം ചെയ്യുന്ന വലപ്രയോഗവിദ്യ തന്നെയാണ് ഇതിനുപയോഗിക്കുന്നത്. ബറാബ തൈകൾക്ക് സാധാരണ നേഴ്സറികളിൽ മുന്നൂറു രൂപ വരെ ഈടാക്കാറുണ്ട്.
Results are available from Baraba three times a year. A seedling will bear fruit in about three to five years. Baraba fruits can survive up to a month on the plant. When the baraba fruit is ripe, it acquires a yellowish color.
ബറാബ ചെടിയിൽ ഉണ്ടാവുന്ന വെളുത്ത പുഷ്പങ്ങൾക്കു അതിതീവ്ര ഗന്ധമാണ്. പടർന്ന് പന്തലിക്കുന്ന ഇനമാണ് ബറാബ. ഏകദേശം മൂന്ന് മീറ്റർ ഉയരം ആകുമ്പോൾ തന്നെ അതിന്റെ ശിഖരങ്ങൾ വെട്ടി പടർത്തുകയാണ് നല്ലത്. നല്ല സൂര്യപ്രകാശമുള്ള സ്ഥലമാണ് ബറാബയുടെ വളർച്ചക്ക് ഉത്തമം. സാധാരണ വിത്തുമുളപ്പിച്ചും കമ്പുകൾ വച്ച് പിടിപ്പിച്ചും ഗ്രാഫ്ട് ചെയ്തുമാണ് തൈകൾ ഉത്പാദിപ്പിക്കുന്നത്. വിദേശരാജ്യങ്ങളിൽ ഉണ്ടാവുന്ന അത്രേം പഴം ലഭ്യത ഇവിടെ ഉണ്ടാവണമെന്നില്ല. എന്നാലും ഒരിക്കൽ നട്ടു പിടിപ്പിച്ചാൽ കാര്യമായ പരിപാലനമൊന്നും ബറാബ ചെടിക്ക് വേണ്ട.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പേര അത്ര നിസാരനല്ല