1. Fruits

പേര അത്ര നിസാരനല്ല

നമ്മുടെ പറമ്പുകളിൽ ധാരാളം കാണുന്ന പേരയെ അത്ര നിസാരനായി കാണേണ്ട . വേരു മുതൽ ഇല വരെ ഒൗഷധഗുണങ്ങൾ അടങ്ങിയത് ആണ് പേര മരം. കാര്യമായ വളപ്രയോഗം ഇല്ലാതെ സമൃദ്ധ മായിട്ടു കായ ഫലം തരുന്ന മരമാണ് പേര, ആവശ്യമായ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തു നടാൻ ശ്രെദ്ധിക്കേണ്ടതാണ്, വെള്ളം കെട്ടി നിൽക്കുന്ന പ്രദേശം പേരക്കൃഷിക്ക് അത്ര അനുയോജ്യം അല്ല.

Shalini S Nair
Guava
Guava

നമ്മുടെ പറമ്പുകളിൽ ധാരാളം കാണുന്ന പേരയെ അത്ര നിസാരനായി കാണേണ്ട . വേരു മുതൽ ഇല വരെ ഒൗഷധഗുണങ്ങൾ അടങ്ങിയത് ആണ് പേര മരം.

കാര്യമായ വളപ്രയോഗം ഇല്ലാതെ സമൃദ്ധ മായിട്ടു കായ ഫലം തരുന്ന മരമാണ് പേര, ആവശ്യമായ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തു നടാൻ ശ്രെദ്ധിക്കേണ്ടതാണ്, വെള്ളം കെട്ടി നിൽക്കുന്ന പ്രദേശം പേരക്കൃഷിക്ക് അത്ര അനുയോജ്യം അല്ല.

പേരക്കു നെഗറ്റീവ് എനർജി കളയാൻ കഴിവുണ്ടെന്ന് ശാസ്ത്ര ലോകം പറയുന്നു . കിഴക്കു  പടിഞ്ഞാറു പേര മരം നടുന്നത് ആണ് ഉചിതം.

വൈറ്റമിൻ എ, സി എന്നിവയുടെ കലവറ ആണ്  പേരക്ക. ഒരു സാമാന്യ വലിപ്പം ഉള്ള ഓറഞ്ചിൽ ഉള്ളതിനെ ക്കാളും നാലു ഇരട്ടി വൈറ്റമിൻ സി പേരക്കയിൽ ഉണ്ട്. രോഗ പ്രതിരോധ ശക്തി വർധിപ്പിക്കാൻ ദിവസേന ഒരു പേരക്ക വീതം കഴിച്ചാൽ മതി. പേരക്ക മാത്രമല്ല പേരയിലയും പേരത്തണ്ടും ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാം.

പേരയില യും ദന്ത സംരക്ഷണവും

ദിവസവും ഒന്നോ രണ്ടോ പേരയുടെ തളിർ ഇല  വായിൽ ഇട്ടു ചവയ്ക്കുന്നത് വായ്നാറ്റത്തിന് പരിഹാരം ആണ്. ദന്ത രോഗങ്ങളെ അകറ്റി നിർത്താൻ പേരയുടെ ഇലകൾ ഇട്ടു തിളപ്പിച്ച വെള്ളം കുറച്ചു ഉപ്പു കൂടി ചേർത്ത് മൗത് വാഷ് ആയിട്ട് ഉപയോഗിക്കാം.

Guava
Guava

ഹൃദയ ആര്യോഗത്തിനു പേരക്ക

നേരിയ ചുവപ്പു  ഉള്ള നിറം കലർന്ന പേരക്ക പതിവായി കഴിക്കുന്നത് ഹൃദയ ആരോഗ്യത്തെ മെച്ചപ്പെടുത്തും. പേരക്കയിൽ ധാരാളം ആയി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ രക്ത സമ്മർദ്ദം കുറക്കാനും രക്തത്തിലെ ക്കൊഴുപ്പ് കൂടുന്നത് തടയാനും സഹായിക്കും.

പ്രമേഹം നിയന്ത്രിക്കാൻ

ദിവസവും തൊലി കളയാത്ത ഒന്നോ രണ്ടോ പേരക്ക കഴിച്ചാൽ മതി. രക്തത്തിലെ പഞ്ചസാര യുടെ അളവ് നിയന്ത്രിക്കാൻ ഉണക്കി പൊടിച്ച പേരയില വെള്ളം കുടിക്കാം.

അതിസാരം നിയന്ത്രിക്കാൻ

പേരയില ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ അതിസാരം പെട്ടെന്ന് കുറയും, അതിസാരത്തിനു കാരണമായ ബാക്ടീരിയ യെ നിയന്ത്രിക്കാൻ പേരയിലേക്കു കഴിവ് ഉണ്ട്. വയറുവേദന കുറക്കാനും പേരയില്ക്കു കഴിവുണ്ട്.

Guava
Guava

കാഴ്ച ശക്തി യെ കൂട്ടും

പേരയിലയിൽ  ധാരാളം ആയി അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ കാഴ്ചശക്തി കൂട്ടാൻ  സഹായിക്കുന്നു. വൈറ്റമിൻ എ യുടെ അഭാവം മൂലം ഉണ്ടാകുന്ന നിശാന്ധത തടയാനും പേരക്ക ധാരാളമായി കഴിച്ചാൽ മതി.

പ്രായാധിക്യം മൂലമുള്ള കാഴ്ചക്കുറവിനു പേരക്ക ജ്യൂസ് പതിവായി കുടിക്കാം.          

രോഗപ്രതിരോധ ശേഷി കൂട്ടാൻ പേരക്ക നിത്യവും കഴിക്കുക. പേരക്ക യിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി  ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കും. സാലഡ് ആയോ പഴം ആയോ ജ്യൂസ് ആയോ എങ്ങനെ വേണമെങ്ങിലും പേരക്ക കഴിക്കാം. സാധാരണ ആയി കണ്ടു വരുന്ന പനി, ചുമ, ജലദോഷം എന്നിവയിൽ നിന്നു രക്ഷ നേടാൻ ദിവസം ഒരു പേരക്ക കഴിക്കുക.  ഇതിനെല്ലാം പുറമെ ബുദ്ധിശക്തി വർധിപ്പിക്കാനും ചർമസൗന്ദര്യം വർധിപ്പിക്കാനും പേരക്കക്കു കഴിവുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പേരയ്ക്ക ആർക്കാ ഇഷ്ടമില്ലാത്തത്? എങ്കിൽ ഈ കളറുള്ള പേരയ്ക്കയായാലോ?

English Summary: Guava

Like this article?

Hey! I am Shalini S Nair. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds