Updated on: 27 April, 2022 8:43 PM IST

വേനൽക്കാലം കനത്തതോടെ പഴങ്ങളുടെയും പച്ചക്കറികളുടെയും വിലയും കടുക്കുകയാണ്. ഉള്ളിയും വെളുത്തുള്ളിയും തക്കാളിയും മാത്രമല്ല നാരങ്ങയും വില കൂടിയ ലിസ്റ്റിൽ കയറിയിട്ടുണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ചെറുനാരങ്ങയുടെ വില കിലോയ്ക്ക് 350 രൂപയിലെത്തി. കേരളത്തിലെ അതേ സ്ഥിതിവിശേഷമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമുള്ളത്. ഗുജറാത്തിൽ നാരങ്ങ കിലോയ്ക്ക് 200 രൂപയ്ക്കാണ് വിൽക്കുന്നത്. നേരത്തെ ഒരു കിലോയ്ക്ക് 50-60 രൂപയായിരുന്നു വില. ഇതുകൂടാതെ, പല നഗരങ്ങളിലും നാരങ്ങയുടെ വില 10 രൂപയായി ഉയർന്നിട്ടുമുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: നാരങ്ങാ കൃഷി, ലക്ഷങ്ങൾ ആദായം; അറിയേണ്ടതെല്ലാം

നാരങ്ങയുടെ വിലക്കയറ്റം അടുക്കള ബജറ്റിനെ സാരമായി ബാധിക്കുന്നുണ്ട്. സാധാരണക്കാരൻ പണപ്പെരുപ്പത്തോട് പൊരുതുന്ന സാഹചര്യത്തിലാണ് നാരങ്ങയുടെ വില കൂടിയതെന്നും എടുത്തുപറയേണ്ടതാണ്. മിക്ക ആളുകളും നാരങ്ങ ജ്യൂസ് ആക്കിയും സലാഡുകളിലും അച്ചാറുകളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

എന്നാൽ വിലക്കയറ്റം കണക്കിലെടുക്കുമ്പോൾ, വേനൽക്കാലത്ത് നാരങ്ങാവെള്ളം പതിവാക്കാൻ സാധിക്കില്ല. സൂപ്പ്, സലാഡുകൾ, പാനീയങ്ങൾ, ബേക്കിങ് എന്നിവയ്ക്കായി നാരങ്ങ ഉപയോഗിക്കുന്നവർ ബദൽ മാർഗങ്ങളിലേക്ക് പോകേണ്ടി വരും. വേനൽക്കാലത്ത് നാരങ്ങയ്ക്ക് പകരം നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഇത്തരത്തിലുള്ള 6 ബദൽ മാർഗങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

1. പുളിച്ച തൈര് (Curd)

നാരങ്ങ വാങ്ങിക്കുന്നതിനേക്കാൾ വളരെ ചെലവ് കുറഞ്ഞ ബദലാണ് തൈര്. കറികളിലും മറ്റും നാരങ്ങ പിഴിഞ്ഞ് ഒഴിക്കുന്ന പതിവുണ്ടെങ്കിൽ ഇതിന് പകരം പുളിയുള്ള തൈര് ഉപയോഗിക്കാം. ഇത് വിഭവത്തിന് നേരിയ നിറവും നൽകുന്നു.

2. ഓറഞ്ച് ജ്യൂസ് (Orange Juice)

നിങ്ങൾക്ക് നാരങ്ങ വാങ്ങാൻ വലിയ ചെലവായി തോന്നുകയാണെങ്കിൽ അത് കാര്യമാക്കേണ്ട. നിങ്ങൾക്ക് സാലഡിന് പകരം ഓറഞ്ച് ജ്യൂസ് കുടിക്കാവുന്നതാണ്. ചെറുനാരങ്ങാനീരിനെക്കാൾ അമ്ലതയും മധുരവും കാഠിന്യവും കുറവാണ് ഓറഞ്ച് ജ്യൂസിന്. സുഗന്ധമുള്ള ഓറഞ്ച് ജ്യൂസ് വിഭവങ്ങളിൽ ചേർത്താൽ അതിന് കൂടുതൽ രുചിയും മണവും ഇരട്ടിയായി ലഭിക്കും.

3. സിട്രിക് ആസിഡ് (Citric acid)

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, സിട്രിക് ആസിഡ് ആരോഗ്യകരമായ ഒരു ഓപ്ഷനാണ്. കാരണം ഇത് പാചകം ചെയ്യുമ്പോൾ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും നഷ്ടപ്പെടാതെ ശരീരത്തിന് ലഭിക്കുന്നു. അതിനാൽ നാരങ്ങാനീരിനുള്ള ഫലപ്രദമായ ബദലായി സിട്രിക് ആസിഡ് അടങ്ങിയ ഫലങ്ങളും മറ്റും തെരഞ്ഞെടുക്കാവുന്നതാണ്.

4. ടാർട്ടർ ക്രീം (tartar cream)

ഇത് ഒരു അസിഡിക് പൊടിയാണ്. പലചരക്ക് കടയിൽ നിന്നും മറ്റും ഈ ക്രീം സുലഭമായി ലഭിക്കുന്നു. ചെറുനാരങ്ങാനീരിന് പകരം ബേക്കിങ്ങിനും പാചകത്തിനും ഇത് ഉപയോഗിക്കാം. പൊടി രൂപത്തിലായതിനാൽ നേർപ്പിക്കാൻ വെള്ളം ചേർക്കേണ്ടി വരും.

ബന്ധപ്പെട്ട വാർത്തകൾ: ചൂട് നാരങ്ങാ വെള്ളം കുടിക്കാം ആരോഗ്യം സംരക്ഷിക്കാം

5. ലെമൺ എക്സ്ട്രാക്റ്റ് (Lemon Extract)

പലചരക്ക് കടകളിൽ സുലഭമായി ലഭ്യമാണ് ലെമൺ എക്സട്രാക്റ്റ്. ഒന്നോ രണ്ടോ തുള്ളി ലെമൺ എക്സ്ട്രാക്റ്റ് മതിയെന്നതും ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ബുദ്ധന്റെ കൈ വിരലുകൾ പോലെയുള്ള സവിശേഷമായ നാരങ്ങ

ഇതിന് പുറമെ, നാരങ്ങയുടെ തൊലി പാഴാക്കാതെയും അത് ഭക്ഷണവിഭവങ്ങളിലേക്ക് ഉപയോഗിക്കാവുന്നതാണ്. അതായത്, നാരങ്ങയുടെ തൊലി അരച്ച് സൂക്ഷിക്കുക. മധുരപലഹാരങ്ങളിലും ഭക്ഷണത്തിലും നാരങ്ങയുടെ തൊലി ചേർക്കാവുന്നതാണ്. നാരങ്ങ മാത്രം ചേർക്കുന്ന ചില വിഭവങ്ങളിൽ തൊലി ചേർത്താലും ഭക്ഷണത്തിന് രുചിയും മണവും ലഭിക്കും.

English Summary: Choose These 5 Things As Substitutes For Lemon Amid Price Hike
Published on: 16 April 2022, 05:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now