1. Farm Tips

കറിവേപ്പില മുരടിച്ച് പോകില്ല; നാരങ്ങ ഉപയോഗം കഴിഞ്ഞാൽ ഇങ്ങനെ ചെയ്യാം

കറിവേപ്പില മിക്കവരും വീടുകളിൽ വച്ച് പിടിപ്പിക്കാറുണ്ട്. എന്നാൽ ഇത് ശരിയായി വളരുന്നില്ലെന്നും ഇലകൾ മുരടിച്ച് പോകാറുണ്ടെന്നും പലരും പറയുന്നു. രോഗങ്ങളെയും കീടങ്ങളെയും പ്രതിരോധിച്ച് കറിവേപ്പ് നന്നായി വളരണമെങ്കിൽ വീട്ടിലുള്ള ഏതാനും സാധനങ്ങൾ വളമായി പ്രയോഗിക്കാം.

Anju M U

കാര്യം കഴിഞ്ഞാ കറിവേപ്പില പുറത്ത് എന്നുള്ള പഴമൊഴിയൊക്കെ പണ്ടത്തെ നാട്ടുപുരാണമായി. ഇന്ന് കഴിയ്ക്കാൻ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യമുള്ള മുടിയ്ക്കുമെല്ലാം കറിവേപ്പില നല്ലൊരു ഒറ്റമൂലിയാണെന്ന് എല്ലാവരും അംഗീകരിച്ചുകഴിഞ്ഞു.
കറികൾക്ക് രുചിയും മണവും നൽകുന്ന കറിവേപ്പിലയിൽ അയേണ്‍, ഫോളിക് ആസിഡ്, കാല്‍സ്യം തുടങ്ങി ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ പല അസുഖങ്ങളും ശമിപ്പിക്കാനും ഉതകുന്നതാണ് കറിവേപ്പില.

കറികളിൽ ഗാർണിഷിങ്ങിന് ഉപയോഗിക്കുന്ന കറിവേപ്പില കറികൾക്ക് രുചിയും ഗുണവും നൽകുന്ന അത്യാവശ്യ ഘടകമായതിനാൽ മിക്കവരും വീടുകളിൽ വച്ച് പിടിപ്പിക്കാറുണ്ട്. എന്നാൽ ഇത് ശരിയായി വളരുന്നില്ലെന്നും ഇലകൾ മുരടിച്ച് പോകാറുണ്ടെന്നും പലരും പറയാറുണ്ട്. വേണ്ടവിധം പരിചരിച്ചാല്‍ രണ്ട് വര്‍ഷം കൊണ്ട് വളര്‍ന്ന് വലുതാവുന്ന കറിവേപ്പില കൃഷിയോടുള്ള പരിചയക്കുറവായിരിക്കാം ഇങ്ങനെയുള്ള പ്രശ്നങ്ങൾക്ക് കാരണം. ഇതിന് ഏതാനും പൊടിക്കൈ പ്രയോഗിച്ചാൽ മതി.

ബന്ധപ്പെട്ട വാർത്തകൾ: മൈക്രോ ഗ്രീൻ കൃഷി രീതി ആരംഭിക്കൂ, മേശപ്പുറത്തുണ്ടാക്കാം ഒരു കൊച്ചു കൃഷിത്തോട്ടം...

മഴക്കാലത്താണ് കറിവേപ്പിന് കൂടുതലായും രോഗം ബാധിക്കുന്നത്. ചില പൊടിക്കൈകളും നല്ല വളപ്രയോഗങ്ങളും പയറ്റിയാൽ കറിവേപ്പില തഴച്ചുവളരും. അതും നിമിഷനേരം കൊണ്ട്, വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ ചെയ്യാവുന്ന പൊടിക്കൈകളാണെങ്കിൽ ഏവർക്കും പരീക്ഷിക്കാവുന്നതാണ്.

വിഷരഹിത പച്ചക്കറികൾക്ക് ആവശ്യമേറി വരുന്നതിനാൽ വീട്ടുമുറ്റത്തും അടുക്കളത്തോട്ടത്തിലും ജൈവവളവും ജൈവ കീടനാശിനിയും ഉപയോഗിച്ച് കറിവേപ്പ് നട്ടുവളർത്തുക. ഇതിനായി നൈട്രജൻ അടങ്ങിയിട്ടുള്ള വളങ്ങൾ പ്രയോഗിക്കാവുന്നതാണ്. കൂടാതെ നമ്മുടെ വീട്ടിലുള്ള ഏതാനും സാധനങ്ങളും വളമായി കറിവേപ്പിന് നൽകാം.

കറിവേപ്പ് തഴച്ചുവളരാൻ വീട്ടിലുണ്ട് ഉപാധികൾ

രോഗങ്ങളെയും കീടങ്ങളെയും പ്രതിരോധിച്ച് കറിവേപ്പ് നന്നായി വളരണമെങ്കിൽ വീട്ടിൽ മീൻ കഴുകിയ വെള്ളം മതി. ഇത് ആഴ്ചയിൽ ഒരു തവണ എന്ന രീതിയിൽ കറിവേപ്പിന്റെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. മീൻ കഴുകുന്ന വെള്ളം പോലെ ഇറച്ചി കഴുകുന്ന വെള്ളവും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന മികച്ച വളമാണ്. വേറൊരു വളവും ഇല്ലാതെ കറിവേപ്പ് വളർന്നുപൊങ്ങാനുള്ള മികച്ച ഉപായമാണിത്.

നാരങ്ങയും തൈരും മുട്ടത്തോടും…

കൂടാതെ, ഇതിന്റെ തണ്ടിന് ബലമുണ്ടാകാൻ മുട്ടത്തോട് പൊടിച്ച് ചുവട്ടിലിട്ട് കൊടുക്കുക. മുട്ടത്തോടിൽ ഫോസ്ഫറസിന്റെ അംശം അടങ്ങിയിരിക്കുന്നതിനാൽ കറിവേപ്പിന്റെ തണ്ടിന് ശക്തി ലഭിക്കും. കൂടാതെ, രണ്ട് ടീസ്പൂൺ നല്ല പുളിച്ച തൈര് ഒരു ലിറ്റർ വെള്ളത്തിൽ നല്ലപോലെ കലക്കി കറിവേപ്പിലയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതും വളർച്ചയെ ത്വരിതപ്പെടുത്തുന്നു.

നാരങ്ങാവെള്ളത്തിനും മറ്റും പിഴിഞ്ഞെടുത്ത നാരങ്ങയുടെ തോട് ഇനി കളയാതെ വെള്ളത്തിലിട്ട് വയ്ക്കുക. ഒരു ദിവസം ഇങ്ങനെ ഇട്ടുവച്ച ശേഷം കറിവേപ്പിന്റെ ചുവട്ടിൽ ഒഴിച്ചുകൊടുത്താൽ ചെടിയുടെ വളർച്ചയിൽ കാര്യമായ മാറ്റം കാണാൻ സാധിക്കും.

English Summary: Used Lemon Best Fertilizer For Curry Leaves In Your Kitchen Garden

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds