1. Health & Herbs

ചൂട് നാരങ്ങാ വെള്ളം കുടിക്കാം ആരോഗ്യം സംരക്ഷിക്കാം

നാരങ്ങാ വെള്ളം തന്നെ ഒരു എനർജി ഡ്രിങ്ക് ആണ് . എങ്കിൽ അതല്പം ചൂടുവെള്ളത്തിൽ കുടിച്ചാലോ? എങ്കിൽ ആരോഗ്യഗുണം വർധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

K B Bainda
സ്ഥിരമായി അല്‍പം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്.
സ്ഥിരമായി അല്‍പം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്.

നാരങ്ങാ വെള്ളം തന്നെ ഒരു എനർജി ഡ്രിങ്ക് ആണ് . എങ്കിൽ അതല്പം ചൂടുവെള്ളത്തിൽ കുടിച്ചാലോ? എങ്കിൽ ആരോഗ്യഗുണം വർധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇളം ചൂടുള്ള നാരങ്ങ വെള്ളം ആരോഗ്യത്തിന് പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സ്ഥിരമായി അല്‍പം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്.

ജലദോഷപ്പനി പമ്പകടക്കുംThe common cold will be cured

എത്ര വലിയ പനിയും ജലദോഷവും ആണെങ്കിലും ഒരുഗ്ലാസ്സ് ചൂടുള്ള നാരങ്ങ വെള്ളം കഴിച്ചാല്‍ അത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്.

മൂത്ര തടസ്സത്തിന് പരിഹാരം Remedy for urinary incontinence

മൂത്രതടസ്സം നേരിടുന്നവർക്ക് ഇതൊരു നല്ല മരുന്നാണ്. മൂത്രാശയ സംബന്ധമായ അണുബാധക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു, . കൂടാതെ മൂത്രം ഒഴിക്കാന്‍ തടസ്സമുള്ളതും മൂത്രാശയപരമായ പ്രശ്‌നങ്ങളും ഇല്ലാതാക്കും.

രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുക.
രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുക.

ടോക്‌സിനെ പുറന്തള്ളുന്നു Expels toxins

നിങ്ങളുടെ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തില്‍ ചെറു ചൂടുള്ള നാരങ്ങ വെള്ളം കഴിക്കേണ്ടത് അത്യാവശ്യമാണ്. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുക. മാത്രമല്ല ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.

സിട്രസ് ആസിഡ് നൽകും Citrus acid will provide

സിട്രസ് പഴമായ ചെറുനാരങ്ങ ശരീരത്തില്‍ സിട്രിക് ആസിഡ് നല്‍കുന്നു. ഇത് വയര്‍ മുഴുവനായും വൃത്തിയാക്കുന്നു. ശരീരത്തിന്റെ പിഎച്ച് ബാലന്‍സ് മെച്ചപ്പെടുന്നു. കുടലിലെ ഏത് തരം പ്രശ്‌നത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

വായിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് വായ് നാറ്റം ഇല്ലാതാക്കുന്നു
വായിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് വായ് നാറ്റം ഇല്ലാതാക്കുന്നു

വായ്‌നാറ്റം ഇല്ലാതാക്കുന്നു Eliminates bad breath

കിടക്കാന്‍ പോകുന്നതിനു മുന്‍പ് ഒരു ഗ്ലാസ് ചെറു ചൂടുള്ള നാരങ്ങ വെള്ളം കുടിക്കൂ. ഇത് വായിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് വായ് നാറ്റം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് ശീലമാക്കാം.


വിശപ്പ് കുറയാന്‍ സഹായിക്കുന്നു Helps to reduce appetite

നാരങ്ങാവെള്ളത്തിലുള്ള പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞ അവസ്ഥ ഉണ്ടാക്കിതരുന്നതു മൂലം വിശപ്പ് കുറയും. അങ്ങനെ പൊണ്ണത്തടി കുറയും, കുടവയറും കുറയും.

രോഗപ്രതിരോധ ശേഷി കൂട്ടാൻ നല്ലത്. It is good for boosting the immune system.

വെറ്റമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ നാരങ്ങ. അതുകൊണ്ട് തന്നെ ചെറുനാരങ്ങ ഇളം ചൂടുവെള്ളത്തില്‍ കലക്കി അല്‍പം ഉപ്പും ചേര്‍ത്ത് കുടിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. മാത്രമല്ല ഏത് രോഗത്തേയും പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

ചര്‍മ്മം ക്ലീന്‍ ചെയ്യുന്നു Cleanses the skin

എന്നും ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യാന്‍ സഹായിക്കും. ഇത് എല്ലാ വിധത്തിലും ചര്‍മ്മം പുതിയതായി ഇരിക്കാന്‍ സഹായിക്കുന്നു.

സന്ധിവേദനക്ക് നാരങ്ങാ വെള്ളം പരിഹാരം Lemon water solution for arthritis

സന്ധിവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെറു ചൂടുള്ള നാരങ്ങ വെള്ളം. ഇത് സന്ധികളിലെ വേദനയെ പരിഹരിക്കുന്നു.

നാരങ്ങാ ചായ Lemon tea

ശരീരത്തെ നിർജ്ജലീകരണത്തിൽ നിന്നും രക്ഷിക്കുന്നു. ഇതിനായി രാവിലെയും രാത്രിയും ഒരു ഗ്ളാസ് നാരങ്ങാ ചായ കുടിക്കാം.

English Summary: Drink hot lemon water to stay healthy

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds