Updated on: 20 October, 2022 11:34 PM IST
Peach

ധാരാളം പോഷകഗുണങ്ങളുള്ള ഒരു പഴമാണ് പീച്ച് പഴം.  ഇവയിൽ വിറ്റാമിന്‍ എ, സി, പൊട്ടാസ്യം, നാരുകൾ എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്.  പറിച്ചെടുത്ത് പഴുപ്പിച്ച പഴങ്ങളും ഉണക്കിയെടുത്ത പഴങ്ങളുമെല്ലാം ഭക്ഷണയോഗ്യമാണ്.  പരാഗണം നടക്കാനായി ഒന്നില്‍ക്കൂടുതല്‍ തൈകള്‍ നട്ടുവളര്‍ത്തേണ്ട കാര്യമില്ലെന്നതാണ് പീച്ച് മരങ്ങളുടെ പ്രത്യേകത. ഒരു മരത്തില്‍ നിന്നുതന്നെ സ്വപരാഗണം നടന്ന് കായകളുണ്ടാകുകയും ധാരാളം പഴുത്ത പഴങ്ങള്‍ പറിച്ചെടുക്കുകയും ചെയ്യാം.

ബന്ധപ്പെട്ട വാർത്തകൾ: പോഷക ഗുണത്തിലും സ്വാദിലും കേമനായ പീച്ച് പഴം; അറിയാം ഗുണഗണങ്ങൾ

ഏകദേശം -23 ഡിഗ്രി സെല്‍ഷ്യസില്‍ വരെയുള്ള തണുപ്പില്‍ അതിജീവിച്ച് വളരാൻ കഴിവുള്ള മരമാണ് പീച്ച് മരം.  നന്നായി വളര്‍ന്ന് കായകളുണ്ടാകും.  പീച്ച് മരത്തിൻറെ തൈകൾ കൃഷി ചെയ്യാൻ നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം തെരഞ്ഞെടുക്കാൻ.   ചില പീച്ച് മരങ്ങളുടെ ശാഖകള്‍ ഏകദേശം 20 അടി വിസ്താരത്തില്‍ വ്യാപിക്കുകയും 15 അടി ഉയരത്തില്‍ വളരുകയും ചെയ്യും. അതുകൊണ്ടുതന്നെ നല്ല വായുസഞ്ചാരമുള്ളതും മറ്റുള്ള ഉയര്‍ന്ന കെട്ടിടങ്ങളൊന്നും മരത്തിന്റെ വളര്‍ച്ച തടസപ്പെടുത്താത്ത സ്ഥലങ്ങളുമായിരിക്കണം രെഞ്ഞെടുക്കേണ്ടത്.

ബന്ധപ്പെട്ട വാർത്തകൾ: സ്വപ്നത്തിൽ ഈ ഫലങ്ങൾ കണ്ടിട്ടുണ്ടോ? സാമ്പത്തിക വളർച്ചയും അംഗീകാരവും വരും

നല്ല നീര്‍വാര്‍ച്ചയുള്ളതും ധാരാളം ജൈവവസ്തുക്കളാല്‍ സമ്പുഷ്മായതുമായ മണ്ണാണ് പീച്ച് വളര്‍ത്താന്‍ യോജിച്ചത്. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലത്ത് ഈ മരം ശരിയായി വളരുകയില്ല. വളര്‍ച്ചയ്ക്ക് ഏറ്റവും യോജിച്ചത് 6.5 നും 7.0 നും ഇടയില്‍ പി.എച്ച് മൂല്യമുള്ള മണ്ണാണ്.  ഏകദേശം 7.6 സെ.മീ ആഴമുള്ള കുഴിയെടുത്താണ് തൈകള്‍ നടുന്നത്. ഗ്രാഫ്റ്റ് ചെയ്ത തൈകളാണെങ്കില്‍ യോജിപ്പിച്ച ഭാഗം മണ്ണില്‍ നിന്നും ഏകദേശം 5 സെ.മീ ഉയരത്തിലായിരിക്കണം. നട്ടുകഴിഞ്ഞാല്‍ നന്നായി നനയ്ക്കണം. ഏകദേശം 15 സെ.മീ ഉയരത്തിലായി മണ്ണു കൊണ്ട് തടമെടുത്ത് വേരുകള്‍ക്ക് ചുറ്റിലുമായി വെള്ളം പിടിച്ചുനിര്‍ത്താനും പുതയിടാനും സൗകര്യമുണ്ടാക്കാം. കൂടുതല്‍ കായകള്‍ ഉത്പാദിപ്പിക്കാനായി വശങ്ങളിലേക്ക് വളരുന്ന ശാഖകള്‍ വെട്ടി ചെറുതാക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: രാവിലെയും ഉച്ചയ്ക്കും രാത്രിയിലും കഴിക്കേണ്ട പഴങ്ങൾ ഇവയൊക്കെയാണ്...

വസന്തകാലത്താണ് പ്രൂണിങ്ങ് നടത്താറുള്ളത്. മരത്തിന്റെ മധ്യഭാഗത്തായി വായുസഞ്ചാരവും സൂര്യപ്രകാശവും ധാരാളം ലഭിക്കണം. ഓരോ വര്‍ഷവും മരത്തിന് ആവശ്യമായ പരിചരണം നല്‍കണം. ഇലകള്‍ ചുരുണ്ടു പോകാനും മറ്റുള്ള കീടങ്ങള്‍ ആക്രമിക്കാനും സാധ്യതയുണ്ട്.

പീച്ച് മരത്തിലും തണുപ്പുകാലത്ത് ഇലകള്‍ കൊഴിയാറുണ്ട്. എന്നാലും വേനല്‍ക്കാലത്ത് മരത്തില്‍ ഉണ്ടായ പുഷ്പമുകുളങ്ങള്‍ വിടര്‍ന്ന് കായകളുണ്ടാകുന്ന പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ തണുപ്പ് ആവശ്യമാണ്. സാധാരണയായി നവംബര്‍ മുതല്‍ ഫെബ്രുവരി 15 വരെയുള്ള കാലയളവിലാണ് മരങ്ങള്‍ തണുപ്പില്‍ വിശ്രമിക്കുന്നത്.

കൃഷി പൊടിക്കൈകൾ എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Farm care tips'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Cultivation of peach trees
Published on: 20 October 2022, 07:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now