1. Fruits

സ്വപ്നത്തിൽ ഈ ഫലങ്ങൾ കണ്ടിട്ടുണ്ടോ? സാമ്പത്തിക വളർച്ചയും അംഗീകാരവും വരും

പഴം കഴിയ്ക്കുന്നതായോ വാങ്ങുന്നതായോ മറ്റും നിങ്ങൾ ചിലപ്പോൾ സ്വപ്നം കണ്ടിരിക്കാം. ഇത്തരത്തിൽ സ്വപ്നത്തിൽ പഴങ്ങൾ (Fruits in dream) കാണുന്നതിന് പിന്നിലും ചില സൂചനകളുണ്ടെന്നാണ് സ്വപ്ന ശാസ്ത്രം പറയുന്നത്.

Anju M U
fruits
സ്വപ്നത്തിൽ ഈ ഫലങ്ങൾ കണ്ടിട്ടുണ്ടോ? സാമ്പത്തിക വളർച്ചയും അംഗീകാരവും വരും

ഉറങ്ങുമ്പോൾ നാം കാണുന്ന സ്വപ്നങ്ങൾ നടക്കാനിരിക്കുന്ന ചില സംഭവങ്ങളിലേക്കുള്ള ശുഭസൂചനയാണെന്നും അശുഭ സൂചനയാണെന്നും ചിലർ പറയാറുണ്ട്. സ്വപ്നദര്‍ശനങ്ങള്‍ വ്യാഖ്യാനിക്കാന്‍ ഭാരതീയര്‍ പരമ്പരാഗതമായി ചില സൂചകങ്ങൾ ഉപയോഗിച്ചിരുന്നു. നമ്മുടെ അവബോധ മനസ്സിലുള്ളവയായിരിക്കും ചിലപ്പോൾ സ്വപ്നത്തിൽ വരുന്നതെന്നും വാദങ്ങളുണ്ട്. എന്നാൽ, നിങ്ങൾ എപ്പോഴെങ്കിലും സ്വപ്നത്തിൽ പഴങ്ങൾ കണ്ടിട്ടുണ്ടോ?

പഴം കഴിയ്ക്കുന്നതായോ വാങ്ങുന്നതായോ മറ്റും നിങ്ങൾ ചിലപ്പോൾ സ്വപ്നം കണ്ടിരിക്കാം. ഇത്തരത്തിൽ സ്വപ്നത്തിൽ പഴങ്ങൾ (Fruits in dream) കാണുന്നതിന് പിന്നിലും ചില സൂചനകളുണ്ടെന്നാണ് സ്വപ്ന ശാസ്ത്രം പറയുന്നത്.

അതായത്, ചില ഫലങ്ങൾ നിങ്ങളുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയാണെങ്കിൽ അത് ശുഭസൂചകമാണെന്ന് വിശ്വസിക്കുന്നു. ഇത് ഭാവിയിൽ നല്ല കാര്യങ്ങൾ നടക്കുമെന്ന പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നതെന്നാണ് വിശ്വാസം. ഇത്തരത്തിലുള്ള ഫലങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

സ്വപ്നഗ്രന്ഥം അനുസരിച്ച്, നിങ്ങൾ സ്വപ്നത്തിൽ മുന്തിരി (Grapes) കാണുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. മുന്തിരി പ്രത്യക്ഷപ്പെടുന്നത് കഷ്ടപ്പാടുകൾ അവസാനിക്കുന്നതിന്റെ സൂചനയെന്നാണ് വിശ്വസിക്കുന്നത്. മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ ഒഴിവായി ആരോഗ്യം വരുന്നതിനെയും ഇത് സൂചിപ്പിക്കുന്നുവെന്ന് പറയുന്നു.

ശുഭലക്ഷണങ്ങൾ സൂചിപ്പിക്കുന്ന മറ്റൊരു ഫലമാണ് മാതള നാരങ്ങ (Pomegranates). സ്വപ്നത്തിൽ മാതളനാരങ്ങ കാണുന്നത് ശുഭസൂചകമാണെന്നും ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്നും പറയുന്നു. മാതളം സ്വപ്നത്തിൽ വന്നാൽ, നിങ്ങൾ പ്രതീക്ഷിക്കുന്ന പോലെ എല്ലാം നിങ്ങൾക്ക് അനുകൂലമാകുമെന്നും വിശ്വസിക്കുന്നു.

നിങ്ങൾ സ്വപ്നത്തിൽ പേരക്കയാണ് കാണുന്നതെങ്കിൽ അതിനർഥം നിങ്ങളുടെ പ്രണയ ജീവിതത്തിൽ കൂടുതൽ മധുരം അലിഞ്ഞു ചേരുമെന്നാണ്. പേരയ്ക്ക (Guava) സ്വപ്നത്തിൽ കാണുകയോ അതുമല്ലെങ്കിൽ പേരക്ക തിന്നുന്നതായി കാണുകയോ ചെയ്താൽ, പ്രണയബന്ധങ്ങൾ ഇല്ലാത്തവർക്ക് പ്രണയ ജീവിതം ആരംഭിക്കുന്നതിനുള്ള അടയാളമായും കണക്കാക്കപ്പെടുന്നു.

നിങ്ങളുടെ സ്വപ്നത്തിൽ വാഴപ്പഴം (Banana) കാണുന്നുവെങ്കിൽ, നിങ്ങളുടെ ദാമ്പത്യജീവിതം യാതൊരു പ്രശ്നങ്ങളുമില്ലാതെ സന്തോഷത്തോടെ കടന്നുപോകുമെന്നാണ് അർഥമാക്കുന്നത്. നിങ്ങൾ സ്വപ്നത്തിൽ വാഴപ്പഴം കഴിക്കുന്നതായി കണ്ടാൽ, അത് ശുഭസൂചനയായി കണക്കാക്കപ്പെടുന്നു.

സ്വപ്നം കണ്ടാൽ ശുഭസൂചകമായ മറ്റൊരു ഫലമാണ് ഓറഞ്ച് (Orange). അതായത്, സ്വപ്നത്തിൽ ഓറഞ്ച് കാണുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും ഉന്നതിയും കൈവരിക്കുന്നതിനുള്ള സൂചനയാണ് ഇതിൽ നിന്ന് ലഭിക്കുന്നത്. കൂടാതെ, വരും കാലങ്ങളിൽ നിങ്ങൾക്ക് കൂടുതൽ ബഹുമാനവും അംഗീകാരവും ലഭിക്കാൻ പോകുന്നു എന്നതും ഇത് കൊണ്ട് അർഥമാക്കുന്നു.

ഇതിന് പുറമെ, പഴങ്ങള്‍ നിറഞ്ഞ ചെടി സ്വപ്നം കാണുന്നതിലും ചില വ്യാഖ്യാനങ്ങളുണ്ട്. അതായത്, ഫലങ്ങളാൽ സമ്പന്നമായ ചെടി നിങ്ങളുടെ സ്വപ്നത്തിൽ വന്നാൽ അത് ധനലാഭത്തിനെയും സന്താനലാഭത്തിനെയും സൂചിപ്പിക്കുന്നു. കൂടാതെ, പൂവുള്ള ചെടിയാണെങ്കില്‍സന്താനലാഭം ഉറപ്പാണ്‌.

English Summary: If You See These Fruits In Your Dream, You Will Have Economic Growth And Honour

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds