Updated on: 18 May, 2021 1:08 PM IST

അതിശയകരമായ ആരോഗ്യഗുണങ്ങൾ ഉള്ള ഫലവർഗമാണ് ഡ്രാഗൺ ഫ്രൂട്ട്. ഡ്രാഗൺ ഫ്രൂട്ട് ഉള്ളിൽ കാണപ്പെടുന്ന കറുത്ത വിത്ത് ഉള്ള മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. 150 ഗ്രാം മുതൽ 600 ഗ്രാം വരെ തൂക്കംവരുന്ന ഡ്രാഗൺ ഫ്രൂട്ടിന് നിരവധി പോഷകഗുണങ്ങൾ ഉണ്ട്. പതിവായി ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്ന വ്യക്തികളിൽ രോഗപ്രതിരോധശേഷി കൂടുതലായിരിക്കും.

ഭക്ഷണത്തിൽ കലോറി വളരെ കുറവായതിനാൽ നമ്മുടെ ഡയറ്റിൽ ഇത് ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനും, പരിചിതമായി ഇരിക്കുവാനും ഇതിൻറെ ഉപയോഗം കൊണ്ട് സാധ്യമാകുന്നു. ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷണ പദാർത്ഥം ആയതിനാൽ ഗർഭിണികളായ സ്ത്രീകൾ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് വിളർച്ച, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കുവാൻ ഗുണം ചെയ്യും.

മികച്ച ഒരു വേദന സംഹാരി കൂടിയാണ് ഡ്രാഗൺ ഫ്രൂട്ട്. ആന്റി ഇൻഫ്ളമറ്ററി ഗുണങ്ങളുള്ള ഈ ഫലവർഗം സന്ധികളിലെയും പേശികളിലും കാണുന്ന കടുത്ത വേദന ഇല്ലാതാക്കുന്നു. കൂടാതെ ഇതിൻറെ ഉപയോഗം ചർമത്തിലെ കറുത്ത പാടുകളും കുരുക്കളും ഇല്ലാതാക്കുകയും, ചർമത്തിന് സ്വാഭാവിക തിളക്കം നിലനിർത്തുകയും ചെയ്യുന്നു.

ഇതിൽ കാണപ്പെടുന്ന ലൈകോപീൻ എന്ന ആൻറി ആക്സിഡൻറ് ശരീരത്തിലെ ക്യാൻസറിന് കാരണമാകുന്ന റാഡിക്കലുകളെ പ്രതിരോധിക്കുന്നു. ഇതിലടങ്ങിയ നാരുകൾ ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കുവാനും, മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഉത്തമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഡ്രാഗൺ ഫ്രൂട്ട് ഉപയോഗം ചെയ്യും.

Dragon fruit is a fruit with amazing health benefits. The edible part is the fleshy part with the black seeds found inside the dragon fruit. Weighing in at 150 grams to 600 grams, dragon fruit has many nutritional value. Individuals who regularly consume dragon fruit have a higher immune system. It is good for your health to include it in your diet as it is very low in calories. Its use makes it possible to get rid of unwanted body fat and stay hydrated. As it is a diet rich in iron, pregnant women can consume dragon fruit to reduce the risk of anemia and fatigue. Dragon Fruit is also an excellent painkiller. This fruit has anti-inflammatory properties and relieves severe pain in the joints and muscles. In addition, its use eliminates dark spots and pimples on the skin and maintains the skin's natural glow. Lycopene, an antioxidant found in it, fights cancer-causing radicals in the body.

അങ്ങനെ അനേകം ഗുണങ്ങളുള്ള ഡ്രാഗൺ ഫ്രൂട്ട് ഉപയോഗം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.

English Summary: Dragon fruit is a fruit with amazing health benefits. The edible part is the fleshy part with the black seeds found inside the dragon fruit.
Published on: 18 May 2021, 12:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now