വാഴനാരിൽ നിന്നും നേടാം  ആദായം

Tuesday, 23 January 2018 03:32 By KJ KERALA STAFF
കുല വെട്ടിയാല്‍ പിന്നെ വാഴ കൊണ്ടെന്ത് പ്രയോജനം എന്ന് ചിന്തിക്കുന്നവരാണ് മിക്കവാറും. കുല വെട്ടിയെടുത്തു കഴിഞ്ഞാല്‍ ഒന്നുകില്‍ വാഴത്തട തോട്ടത്തില്‍ത്തന്നെ അതേപടിനിലനിര്‍ത്തും. അല്ലെങ്കില്‍ വെട്ടിനുറുക്കി ജൈവവളമാക്കി മാറ്റും. എന്നാല്‍ വളരെ ലളിതമായ  സംസ്‌കരണ രീതിയിലൂടെ വാഴത്തടയില്‍ നിന്നും  എടുക്കുന്ന വാഴനാരുകൾ  കൊണ്ട് നമുക്ക്  ആദായം ഉണ്ടാക്കാം.

ഇലനാര് എന്നാണ് വാഴനാരിനെ പൊതുവെ  വിശേഷിപ്പിക്കുന്നത്. വാഴത്തടയുടെ പുറംപോളകളില്‍ നിന്നും പരുപരുത്ത നാരുകളും അകത്തെ  പോളകളില്‍ നിന്നും മൃദുലമായ നാരുകളും ലഭിക്കുന്നു.വാഴനാരു കൊണ്ട് തൊപ്പി, പൂക്കുടകള്‍.ഷോപ്പര്‍ ബാഗുകള്‍, സ്യൂട് കേസുകള്‍, ഫയല്‍ കവറുകള്‍, മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍, ടേബിള്‍ മാറ്റുകള്‍ എന്നിങ്ങനെ ധാരാളം വസ്തുക്കളുണ്ടാക്കാം. വാഴനാര് കൊണ്ടുള്ള കര കൗശല വസ്തുക്കള്‍ക്കും, നിത്യോപയോഗ വസ്തുക്കള്‍ക്കും വിദേശങ്ങളിലും മറ്റും ആവശ്യക്കാരേറെയാണ്.

മൃദുനാരുകള്‍ കൊണ്ടാണ് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നത്. എല്ലായിനം വാഴകളില്‍ നിന്നും നാര് ലഭിക്കുമെങ്കിലും നേന്ത്രന്‍, ചെങ്കദളി, കപ്പവാഴ, .ഞാലിപ്പൂവന്‍, പാളയംകോടന്‍ എന്നീ ഇനങ്ങളാണ് മെച്ചപ്പെട്ടവ. ഞാലിപ്പൂവനില്‍ നിന്നുമാണ് ഏറ്റവും തിളക്കമേറിയ നാര് കിട്ടുന്നത്. എന്നാല്‍ നേന്ത്രൻ്റെ നാരുകള്‍ക്ക് തൂവെള്ള നിറവും നല്ല ബലവും ഉണ്ടായിരിക്കും. നല്ല തടയുള്ള ഒരു വാഴയില്‍ നിന്നും ഏകദേശം 150 ഗ്രാം വാഴനാര് കിട്ടും.

banana fiber

പ്രത്യേക ആകൃതിയും 3 മില്ലിമീറ്റര്‍ കനവുമുള്ള ചെറിയ ഒരു ലോഹക്കഷണം അഥവാ 'സ്‌ക്രേപ്പര്‍' കൊണ്ടോ വലിയ തോതിലാണെങ്കില്‍ യന്ത്രം ഉപയോഗിച്ചോ വാഴനാരെടുക്കാം. വാഴത്തടയുടെ പുറം പോളകളും ഏറ്റവും ഉള്ളില്‍ കാമ്പിനോട് ചേര്‍ന്ന പോളകളും നീക്കി, ഏകദേശം മധ്യത്തില്‍ വരുന്ന പോളകളിലാണ് നാരുകള്‍ ധാരാളമായി കാണുന്നത്. വാഴപ്പോളകള്‍ അരമീറ്റര്‍ നീളമുള്ള കഷണങ്ങളാക്കി മുറിച്ച ശേഷം നെടുകെ കീറി ഏകദേശം 3 മില്ലിമീറ്റര്‍ വീതിയുള്ള കഷണങ്ങളാക്കി മാറ്റിയ ശേഷമാണ് നാരെടുക്കുന്നത്.

യന്ത്രം ഉപയോഗിക്കുമ്പോള്‍  പ്രതിദിനം 15-25 കിലോഗ്രാം നാരെടുക്കാം. അതായത് ഒരു ദിവസം ഏകദേശം 100 വാഴത്തടകളില്‍ നിന്നും നാരെടുക്കാനാകും.വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ യന്ത്രത്തിന്റെ വില ഏകദേശം 40,000 രൂപയാണ്. നിറം കൊടുത്തോ അല്ലാതെയോ വാഴനാരുകള്‍ .ഉപയോഗിക്കാം. 10 മിനിറ്റുനേരം വെയിലത്തോ 20 മിനിറ്റുനേരം തണലത്തോ ഇട്ടുണക്കി വേണം നാരുകള്‍ക്ക് നിറം കൊടുക്കാന്‍. ഇതിനായി ഒരു കിലോഗ്രാം  വാഴനാരിന് ഒരു ലിറ്റര്‍ വെള്ളം എന്നതാണ് കണക്ക്. 

വെള്ളം നന്നായി തിളപ്പിച്ച് ഇതിലേക്ക് 20 ഗ്രാം കളറും 20 ഗ്രാം കറിയുപ്പും കലക്കിയൊഴിക്കണം. ഇതിലേക്ക് വാഴനാര് മുക്കിവെച്ച ശേഷം ചെറിയ തീയില്‍ 20 മിനിറ്റ് നേരം വേവിക്കുക. ശേഷം മൂന്നിരട്ടി സോഡാക്കാരം ചേര്‍ത്ത് വീണ്ടും 10 മിനിറ്റ് വേവിക്കണം.  ഇനി നാര് പുറത്തെടുത്ത് ചൂടാറിയ ഉടനെ നല്ല തണുത്ത വെള്ളത്തില്‍ 4-5 തവണ നന്നായി കഴുകണം. ശേഷം പിഴിഞ്ഞെടുത്ത് തണലത്ത് ഉണക്കാനിടാം. ഏറിയാല്‍ അര മണിക്കൂറിനകം വാഴനാര് ഉണങ്ങിക്കിട്ടും. നന്നായി ഉണങ്ങിയ വാഴനാരുകള്‍ പോളിത്തീന്‍ കവറുകളിലിട്ട് സൂക്ഷിക്കാം. നാരുകള്‍ ഉണങ്ങിയ ഉടനെ തന്നെ കരകൗശലവസ്തു നിര്‍മാണം ആരംഭിക്കാം.

ആവശ്യത്തിന് നാരുകള്‍ ഒന്നിച്ചെടുത്ത് ചേര്‍ത്തുപിടിച്ച് ചുമരിലോ മേശപ്പുറത്തോ ആണിയടിച്ച് വാഴനാരുകളുടെ ഒരറ്റം അതില്‍ കൊരുത്തിട്ട ശേഷം മുടി പിന്നുന്ന രീതിയിലോ കയറു പിരിക്കുന്ന രീതിയിസോ നാരുകള്‍ പിരിച്ചെടുക്കാം. ശേഷം ഭാവനയ്ക്കനുസരിച്ച ഉല്‍പന്ന നിര്‍മാണത്തിലേക്ക് കടക്കാം..
ഏകദേശം 55000 ഹെക്ടറോളം വാഴക്കൃഷിയുള്ള കേരളത്തില്‍ സ്ത്രീ സംരംഭകര്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും ഏറെ സാധ്യതകളുള്ള ഒരു മേഖലയാണിത്. ഒപ്പം പ്ലാസ്റ്റിക്കിൻ്റെ  ഉപയോഗവും പരിസരമലിനീകരണവും ഒരു വലിയ പരിധി വരെ തടയാനുമാകും.

CommentsMORE ON FEATURES

ലൂയിസ് എന്നും ശരിയുടെ വഴിയിലാണ്

കൃഷിക്കാരില്‍ ചിലരങ്ങനെയാണ് വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും കിട്ടുന്ന കൃഷിയറിവുകള്‍ കൂട്ടിയിണക്കി കൃഷിയങ്ങു തുടങ്ങും. സ്വന്തം കൃഷിയിടത്തില്‍ നിന്നും കിട്ടുന്ന ചില്ലറയറിവുകളും ച…

December 05, 2018

'ഭക്ഷ്യ സുരക്ഷ സേന' സര്‍വസജ്ജമായ കാര്‍ഷികസേന

കാര്‍ഷിക യന്ത്രവത്ക്കരണത്തിലെ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വും പുതിയ പ്രവര്‍ത്തനങ്ങളും വേറിട്ട സമീപനങ്ങളുമായി മുന്നേറുകയാണ് ഭക്ഷ്യസുരക്ഷാ സേന.

December 05, 2018

പൊട്ടുവെള്ളരി -കക്കിരി പാടങ്ങൾ

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മീനഭരണി മഹോത്സവത്തിന് മാത്രമല്ല പരമ്പരാഗതമായി ചെയ്തു പോന്ന ജൈവകൃഷിക്കും പ്രശസ്തമാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് അവിടുത്തെ പൊട്ടുവെള്ളരി അഥവാ ക…

November 29, 2018

FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.