രാജ്യത്തിന്റെ പല ഭാഗങ്ങളിലും പല പേരുകളിലാണ് നോനി അറിയപ്പെടുന്നത്. അസഹ്യമായ മണമാണ് ഈ പഴത്തിന്റെ പ്രത്യേകത.ശരീരത്തിന് ഊര്‍ജം നല്‍കാനും ആസ്തമ സുഖപ്പെടുത്താനും ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമെല്ലാം സഹായിക്കുന്ന ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
മണം ഇഷ്ടപ്പെടാത്തതിനാല്‍ പലരും അവഗണിച്ചിരുന്ന നോനി വാണിജ്യസാധ്യത കണക്കിലെടുത്ത് പല സ്ഥലങ്ങളിലും വ്യാപകമായി കൃഷി ചെയ്തുവരുന്നുണ്ട്.
പഴത്തിന് ഓവല്‍ ആകൃതിയാണുള്ളത്. 10 മുതല്‍ 18 വരെ സെന്റീമീറ്റര്‍ വലുപ്പത്തില്‍ ഇത് വളരും. പഴമുണ്ടാകാന്‍ തുടങ്ങുമ്പോള്‍ പച്ചനിറമായിരിക്കും. പിന്നീട് മഞ്ഞനിറമാകും. പഴുത്ത് പാകമായാല്‍ വെള്ളനിറത്തിലുമായിത്തീരും. ധാരാളം വിത്തുകളുള്ള പഴമാണ് നോനി. ഔഷധഗുണങ്ങളും ധാരാളമാണ്. വ്യാവസായികാടിസ്ഥാനത്തിലുള്ള നോനിപ്പഴത്തിന്റെ കൃഷി നല്ല ലാഭം നേടിത്തരും.
കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്നതും നീര്‍വാര്‍ച്ചയുള്ളതുമായ സ്ഥലം തെരഞ്ഞെടുത്ത് കൃഷി ചെയ്യാവുന്നതാണ്. നോനി വളര്‍ത്തുന്ന സ്ഥലത്ത് യൂക്കാലിപ്സ്റ്റസ് മരങ്ങല്‍ വെച്ചുപിടിപ്പിച്ചാല്‍ ഈ ചെടികള്‍ കാറ്റില്‍ ചരിഞ്ഞുവീണുപോകുന്നത് തടയാം. കേരളത്തില്‍ തെങ്ങിന് ഇടവിളയായിട്ടാണ് നോനി കൃഷി ചെയ്യുന്നത്. കാസര്‍കോഡ് ജില്ലയിലാണിപ്പോള്‍ പ്രധാനമായും കൃഷിയുള്ളത്. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മരുന്ന് കമ്പനികള്‍ക്ക് വേണ്ടിയാണ് ഇവിടെ നോനി കൂടുതലായും കൃഷി ചെയ്യുന്നത്.
പാകമെത്തിയ നോനിക്ക് ഉരുളക്കിഴങ്ങിന്റെ വലിപ്പവും ഗുണ്ടിന്റെ ആകൃതിയുമായിരിക്കും. ചെറിയൊരു ശീമചക്കയോട് സാമ്യമുള്ളതാണ് നോനിപ്പഴം. നോനിയുടെ രൂക്ഷമായ ദുര്‍ഗന്ധമായിരുന്നു അതിന്റെ ഉപയോഗത്തെ ഇത്രയും കാലം തടഞ്ഞു നിര്‍ത്തിയിരുന്നത്.
കൊളസ്ട്രോള്‍, തൈറോയിഡ് രോഗങ്ങള്‍, സൊറിയാസിസ്, രക്താദി സമ്മര്‍ദ്ദം, ആസ്തമ, തളര്‍ച്ച, വിളര്‍ച്ച, അപസ്മാരം, അസ്ഥിരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ക്ഷയം, ട്യൂമറുകള്‍, ത്വക്ക് രോഗങ്ങള്‍, സ്ത്രീകളുടെ സാധാരണ ആരോഗ്യ പ്രശ്നങ്ങള്‍, ആര്‍ത്തവ പ്രശ്നങ്ങള്‍, വന്ധ്യത എന്നിവ നിയന്ത്രിച്ച് പല രോഗങ്ങളേയും ശമിപ്പിക്കുന്നതിനുള്ള ഔഷധ ഗുണം നോനി പഴത്തിനുണ്ട്.
എന്നാല്‍ ഇപ്പോള്‍ നോനി വ്യവസായികാടിസ്ഥാനത്തില്‍ രുചികരമായ പൊടി രൂപത്തിലും ഗുളിക രൂപത്തിലും ജൂസ് രൂപത്തിലും അമേരിക്കന്‍ വിപണിയില്‍ സുലഭമാണ്.
ചായ, സോപ്പ്, സൗന്ദര്യ വര്‍ദ്ധകങ്ങള്‍, വാര്‍ധക്യ നിയന്ത്രണ പാനീയങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും നോനി ഉപയോഗിക്കാറുണ്ട്.