Farm Tips

വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന മികച്ച പച്ചക്കറികളും പഴങ്ങളും

പാചകം ചെയ്യുന്നത്തിന് വെളുത്തുള്ളി പതിവായി ഉപയോഗിക്കുന്നു

വീടിനുള്ളിൽ നിങ്ങൾക്ക് സൗകര്യപ്രദമായി വളർത്താൻ കഴിയുന്ന മികച്ച പഴങ്ങളേയും പച്ചക്കറികളേയും കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.  ഇതിനായി ഒരു വലിയ ടെറസോ ബാൽക്കണിയോ ആവശ്യമില്ല.  ഉപയോഗപ്രദമായ ഈ സസ്യങ്ങൾക്കായി നിങ്ങളുടെ വീടിനുള്ളിലുള്ള കുറച്ച് സ്ഥലം മാത്രമേ ആവശ്യമുള്ളൂ.  അവ വളർത്തുന്നതിനായി പ്രത്യേക പരിപാലനമൊന്നും ആവശ്യമില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്.

വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന മികച്ച പച്ചക്കറികൾ

വെളുത്തുള്ളി

പാചകം ചെയ്യുന്നത്തിന് വെളുത്തുള്ളി പതിവായി ഉപയോഗിക്കുന്നു. നിങ്ങൾ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന വെളുത്തുള്ളി ബൾബുകളല്ല വെളുത്തുള്ളി സീഡുകളാണ്  ഉപയോഗികേണ്ടത്.

മുളങ്കി 

ജനുവരി-ഫെബ്രുവരി സമയങ്ങളിൽ മുളങ്കി (raddish) വിത്ത് വിതയ്ക്കുക, കിഴങ്ങിന് വളരാൻ ഇടമുണ്ടെന്ന് ഉറപ്പാക്കുക.

കാരറ്റ്

കാരറ്റ് പ്രധാനമായും, സാലഡ്, രുചികരമായ കറികൾ, ഹൽവ, എന്നിവയെല്ലാം പാചകം ചെയ്യുന്നതിന് ഉപയോഗിക്കുന്നു. കാരറ്റ് വിത്ത് വിതച്ചതിനുശേഷം കാരറ്റിന്റെ മുകുളങ്ങൾ മണ്ണിൽ നിന്ന് പുറത്തേക്ക് വരുന്ന സമയമാണ്  വിളവെടുപ്പ് സമയം.

ചീര വളരെ വേഗത്തിൽ വളരുന്ന പച്ചക്കറിയാണ്

ചീര

ചീര വളരെ വേഗത്തിൽ വളരുന്ന പച്ചക്കറിയാണ്. അതിനാൽ നടീലിനുശേഷം വേഗം തന്നെ വിളവെടുപ്പും നടത്താവുന്നതാണ്. 

 പയറ് 

എല്ലാ വീടുകളിലും സാധാരണയായി ഉപയോഗിക്കുന്ന പച്ചക്കറിയാണ് പയറ്. വിത്ത് മുളച്ച് വലുതാകുമ്പോൾ പന്തലിട്ടു കൊടുക്കണം.

വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന മികച്ച പഴങ്ങൾ

പേരക്ക

വെളിയിൽ വളർത്തുന്ന പേരക്ക വൃക്ഷങ്ങൾക്ക് 30 അടി (9 മീറ്റർ) ഉയരത്തിൽ എത്താൻ കഴിയും, പക്ഷേ ചട്ടിയിലോ ഹോം ഗാർഡനിലോ വളരുന്ന മരങ്ങൾ സാധാരണയായി വളരെ ചെറുതാണ്. മിക്ക ഇനങ്ങളും ഏകദേശം 4-5 വർഷത്തിനുശേഷം കായ്ക്കാൻ തുടങ്ങും. പേരക്ക വളർത്താൻ ആദ്യം 7-10 ഇഞ്ച് വ്യാസമുള്ള (diameter), അധികമുള്ള വെള്ളം ഒഴിഞ്ഞുപോകുന്നതിനായി  ദ്വാരങ്ങൾ ഉണ്ടാക്കിയിട്ടുള്ള ഒരു ചട്ടി വേണം തിരഞ്ഞെടുക്കാൻ. ധാരാളം ജൈവവസ്തുക്കളടങ്ങിയ  മണ്ണ് ചട്ടിയുടെ മൂന്നിലൊരു ഭാഗം നിറച്ച ശേഷം ചെടി, ചട്ടിയുടെ മധ്യഭാഗത്ത് നടണം. ചട്ടിയുടെ ബാക്കി ഭാഗം അതേ മണ്ണുകൊണ്ടുതന്നെ നിറയ്ക്കുക. 2-3 ദിവസത്തേക്ക് ചെടിയെ നേരിട്ടല്ലാത്ത എന്നാൽ ശോഭയുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് സൂക്ഷിക്കുക. അതിന് ശേഷം 6 മണിക്കൂറിൽ കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റുക.  ചെടി വളർന്നു കഴിഞ്ഞാൽ, ചട്ടിയിൽ നിന്ന് മാറ്റി നിങ്ങളുടെ തോട്ടത്തിൽ നടാം.

മാതളങ്ങ

നേരിട്ടല്ലാത്ത bright സൂര്യപ്രകാശത്തിൽ വേണം ചെടി സൂക്ഷിക്കാൻ. ഒരു ദിവസത്തെ 6 മണിക്കൂർ  നേരിട്ടുള്ള ശോഭയുള്ള സൂര്യപ്രകാശം മതിയാകും മാതളങ്ങ ചെടി വളരാൻ. വളം പ്രയോഗിക്കുന്നതിനുമുമ്പ്, ചെടിയുടെ വേരുകളെ ശല്യപ്പെടുത്താതെ മേൽ‌മണ്ണിന് അയവു വരുത്തുക.  അങ്ങനെ ചെടിക്ക് പോഷകങ്ങളും ഈർപ്പവും എളുപ്പത്തിൽ വലിക്കാൻ കഴിയും. ജൂൺ-ജൂലൈ ആണ് ജൈവ വളം ഉപയോഗിക്കുന്നതിനുള്ള ശരിയായ സമയം.  വളമിട്ട ശേഷം വെള്ളമൊഴിക്കണം. ഫലഭൂയിഷ്ഠമായ മണ്ണായിരിക്കണം. Temperature 25-30 ഡിഗ്രി ആയിരിക്കണം.

അനുബന്ധ വാർത്തകൾ വീടിനുള്ളിലെ വായു ശുദ്ധമാക്കാൻ ഈ അത്ഭുത ചെടികൾ!

#krishijagran #vegetables #fruits #farmtips #homegarden


Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine