Updated on: 22 September, 2022 5:08 PM IST
Grapefruit: Consuming this fruit daily has many benefits

സിട്രസ് പഴങ്ങളുടെ കുടുംബത്തിൽ പെട്ട പഴമാണ് ഗ്രേപ് ഫ്രൂട്ട്. ഇത് ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് മാത്രമല്ല ഇത് പോഷകങ്ങളാലും സമ്പന്നമാണ്. ഇളം മഞ്ഞനിറം, പിങ്ക്, കടുത്ത പിങ്ക്, ചുവപ്പ് എന്നീ നിറങ്ങളിൽ ഈ പഴം ലഭ്യമാണ്. ഏകദേശം 90 ശതമാനത്തോളം വെള്ളം ഈ പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത് ശരീരത്തിന് ജലാംശം നൽകുന്നു.

വൈറ്റമിൻ ബി, സിങ്ക്, ചെമ്പ് എന്നിവയുടെ ഉറവിടമാണ് ഈ പഴം. ഇത് രോഗപ്രതിരോധ ശേഷി നൽകുന്നതിൽ സഹായിക്കുന്നു. പോഷകഗുണമുള്ള ഒരു പഴമാണ് ഗ്രേപ്പ് പഴം. താരതമ്യേന കുറച്ച് കലോറികൾ ഉണ്ടായിരുന്നിട്ടും, നിങ്ങളുടെ ശരീരത്തെ അഭിവൃദ്ധിപ്പെടുത്താൻ സഹായിക്കുന്ന പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിന് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്നു

പല സിട്രസ് പഴങ്ങളെയും പോലെ, ഗ്രേപ്പ് പഴങ്ങളിലും വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു പോഷകമാണ്. മാത്രമല്ല ഇതിൽ വിറ്റാമിൻ എ യും അടങ്ങിയിരിക്കുന്നു.

കിഡ്‌നി സ്റ്റോൺ സാധ്യത കുറയ്ക്കുന്നു

കിഡ്‌നി സ്റ്റോൺ വളരെ വേദനാജനകമാണ് അല്ലെ. ശരീരഭാരം, ഭക്ഷണക്രമം, ചില മരുന്നുകൾ തുടങ്ങി കിഡ്‌നി സ്റ്റോൺ ഉണ്ടാകാനുള്ള കാരണങ്ങൾ പലതാണ്, എന്നാൽ ഗ്രേപ്പ് പഴങ്ങൾ കഴിക്കുന്നത് കാൽസ്യം അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന കല്ലുകൾ തടയാൻ സഹായിക്കും ഈ പഴത്തിലെ സിട്രിക് ആസിഡിന് അധിക കാൽസ്യവുമായി ബന്ധിപ്പിക്കാൻ കഴിയും, ഇത് നിങ്ങളുടെ സിസ്റ്റത്തിൽ നിന്ന് പുറന്തള്ളാൻ സഹായിക്കും. അത് കൊണ്ട് തന്നെ ഈ പഴങ്ങൾ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

പോഷകാഹാരം

ഗ്രേപ്ഫ്രൂട്ടിനെ ചിലപ്പോഴെങ്കിലും സൂപ്പർഫുഡ് എന്ന് വിളിക്കപ്പെടുന്നതിന് ഒരു കാരണമുണ്ട്. മറ്റ് ആരോഗ്യ ഗുണങ്ങൾക്ക് പുറമേ, ഇതിൽ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇതിൽ ഉൾപ്പെടുന്നവ താഴെപ്പറയുന്നവയാണ്.

വിറ്റാമിൻ സി
വിറ്റാമിൻ എ
കാൽസ്യം
ഇരുമ്പ്

ഒരു ഇടത്തരം ഗ്രേപ്പ് പഴത്തിൽ അടങ്ങിയിരിക്കുന്നു:

കലോറി: 41
കൊഴുപ്പ്: 0 ഗ്രാം
കൊളസ്ട്രോൾ: 0 മില്ലിഗ്രാം
സോഡിയം: 0 മില്ലിഗ്രാം
കാർബോഹൈഡ്രേറ്റ്സ്: 10 ഗ്രാം
ഫൈബർ: 1 ഗ്രാം
പഞ്ചസാര: 9 ഗ്രാം
പ്രോട്ടീൻ: 1 ഗ്രാം

ഈ പഴത്തിൽ ജലാംശം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഗ്രേപ്പ് പഴം ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് സഹായിക്കുന്നു. അത് ശരീരത്തിലെ നിർജ്ജലീകരണം ഇല്ലാതാക്കുന്നു, അത് വഴി പല രോഗങ്ങളെ പ്രതിരോധിക്കുന്നു.

ചർമ്മ സംരക്ഷണത്തിന്

ഗ്രേപ്പ് ഫ്രൂട്ടിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു ഇത് ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നതിന് സഹായിക്കുന്നു. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഈ പഴം കഴിക്കുന്നത് ശരീരഭാരം കുറയുന്നതിന് സഹായിക്കുന്നു.

ക്യാൻസറിന്

ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന ലിമോണീൻ എന്ന സംയുക്തം പാൻക്രിയാസ്, ആമാശയ കാൻസറുകൾക്ക് എതിരെ പ്രവർത്തിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പോഷക ഗുണത്തിലും സ്വാദിലും കേമനായ പീച്ച് പഴം; അറിയാം ഗുണഗണങ്ങൾ

English Summary: Grapefruit: Consuming this fruit daily has many benefits
Published on: 22 September 2022, 05:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now