1. Health & Herbs

ശരീരത്തിൽ വിറ്റാമിൻ സി കുറഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥകൾ

കോവിഡിന് ശേഷം എല്ലാവർക്കും സുപരിചിതമായ ഒരു വിറ്റാമിനാണ് "വിറ്റാമിൻ സി" രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആവശ്യമായ ഒരു പോഷകമാണല്ലോ ഇത്. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളുള്ളവരിൽ ഉയർന്ന ഓക്സിഡേറ്റീവ് സമ്മർദ്ദം കാരണം മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ വിറ്റാമിൻ സി ആവശ്യമായി വന്നേക്കാം. അസ്കോർബിക് ആസിഡ് എന്നും അറിയപ്പെടുന്ന വിറ്റാമിൻ സി ഒരു അവശ്യ മൈക്രോ ന്യൂട്രിയന്റാണ്.

Meera Sandeep
Conditions that occur when the body is deficient in vitamin C.
Conditions that occur when the body is deficient in vitamin C.

കോവിഡിന് ശേഷം എല്ലാവർക്കും സുപരിചിതമായ ഒരു വിറ്റാമിനാണ് "വിറ്റാമിൻ സി" രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആവശ്യമായ ഒരു പോഷകമാണല്ലോ ഇത്.  ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളുള്ളവരിൽ ഉയർന്ന ഓക്സിഡേറ്റീവ് സമ്മർദ്ദം കാരണം മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ വിറ്റാമിൻ സി ആവശ്യമായി വന്നേക്കാം. അസ്കോർബിക് ആസിഡ് എന്നും അറിയപ്പെടുന്ന വിറ്റാമിൻ സി ഒരു അവശ്യ മൈക്രോ ന്യൂട്രിയന്റാണ്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും നിരവധി അണുബാധകളിൽ നിന്നും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും തടയുന്നതിനും പ്രധാനമാണ്.

ബന്ധപ്പെട്ട വാർത്തകൾ: നെല്ലിക്ക പ്രകൃതിദത്തമായ വിറ്റാമിൻ സി ഗുളികകൾ

ഹൃദ്രോഗങ്ങളോ രക്തസമ്മർദ്ദമോ ഉള്ള ആളുകൾക്കും ഈ പോഷകം ഗുണം ചെയ്യും. കൂടാതെ  അവയവങ്ങളുടെ കേടുപാടുകൾ സംരക്ഷിക്കാനും വാസ്കുലർ എൻഡോതെലിയൽ പ്രവർത്തനം മെച്ചപ്പെടുത്താനും കഴിയും. ഇത് രക്തം കട്ടപിടിക്കുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.

ആരോഗ്യകരമായ ചർമ്മത്തിന്, രക്തക്കുഴലുകൾ, എല്ലുകൾ എന്നിവ നിലനിർത്തുന്നതിന്, കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിന്,  തുടങ്ങി നിരവധി പ്രധാന ധർമ്മങ്ങൾ വിറ്റാമിൻ സിക്ക് ഉണ്ട്.  മുറിവുകൾ ഉണക്കാനും ഇത് സഹായിക്കുന്നു.

19 മുതൽ 64 വരെ പ്രായമുള്ള മുതിർന്നവർക്ക് പ്രതിദിനം 40 മില്ലിഗ്രാം വിറ്റാമിൻ സി ആവശ്യമാണെന്ന് നാഷണൽ ഹെൽത്ത് സർവീസ് വ്യക്തമാക്കുന്നുണ്ട്. സാംക്രമികേതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വിറ്റാമിൻ സിയുടെ കുറവ് കൂടുതലാണ്.

ബന്ധപ്പെട്ട വാർത്തകൾ: വിറ്റാമിൻ സി ധാരാളമുള്ള പറങ്കി മുളക്

മോണയിൽ രക്തസ്രാവം, വിളർച്ച, മുറിവുകൾ സാവധാനത്തിൽ ഉണങ്ങൽ എന്നിവയാണ് വിറ്റാമിൻ സിയുടെ അപര്യാപ്തതയുടെ സാധാരണ ലക്ഷണങ്ങളാണ്.

വിറ്റാമിൻ സി ധാരാളമായി അടങ്ങിയ സിട്രസ് ഭക്ഷണങ്ങൾ, തക്കാളി, എന്നിവ കഴിച്ചാൽ വിറ്റാമിൻ സി യുടെ   അളവ് വർദ്ധിപ്പിക്കാനും മികച്ച ആരോഗ്യം നിലനിർത്താനും സഹായിക്കുന്നതാണ്.  വിറ്റാമിൻ സിയുടെ കുറവ് പ്രായമായവരിൽ സാധാരണമാണ്. 

വിറ്റാമിൻ സി ധാരാളമായി അടങ്ങിയ സിട്രസ് ഭക്ഷണങ്ങളും തക്കാളിയും അടങ്ങിയ സമ്പുഷ്ടവും സമീകൃതവുമായ ഭക്ഷണക്രമം വിറ്റാമിൻ സി പതിവായി കഴിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. നല്ല പോഷകാഹാരത്തിനും ഭക്ഷണത്തിനുമൊപ്പം, വിറ്റാമിൻ സി സപ്ലിമെന്റിലൂടെ മൈക്രോ ന്യൂട്രിയന്റുകളുടെ ഉപഭോഗം വർദ്ധിപ്പിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്നും വിദഗ്ധർ പറയുന്നു. ഓറഞ്ച്, കിവി, സ്ട്രോബെറി, ബ്രൊക്കോളി, തക്കാളി, കോളിഫ്ലവർ, ചുവന്ന കുരുമുളക് എന്നിവയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.

English Summary: Conditions that occur when the body is deficient in vitamin C.

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds