Updated on: 6 September, 2022 6:47 PM IST
മുന്തിരിയോ ഉണക്കമുന്തിരിയോ ആരോഗ്യത്തിന് അത്യുത്തമം! അറിയാം

ആരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണമാണ് മുഖ്യം. പോഷകങ്ങൾ പരമാവധി ലഭ്യമാകുന്ന പച്ചക്കറികളാണ് ആരോഗ്യത്തിനായി തെരഞ്ഞെടുക്കേണ്ടത്. ഇത്തരത്തിൽ നിങ്ങളുടെ ഭക്ഷണശൈലിയിലേക്ക് ഉൾപ്പെടുത്തേണ്ട പഴവർഗമാണ് മുന്തിരിയും ഉണക്കമുന്തിരിയും. മുന്തിരി ഉണക്കി ഉപയോഗിക്കുന്നതാണ് ഉണക്കമുന്തിരി. എന്നാൽ പോഷകഗുണങ്ങളിൽ മുന്തിരിയാണോ ഉണക്കമുന്തിരിയാണോ മികച്ചതെന്നത് പലർക്കും വ്യക്തമായി അറിയില്ലായിരിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: കുട്ടികൾക്ക് നല്ല ആരോഗ്യവും സൗന്ദര്യവും കൈവരാൻ മുന്തിരിങ്ങാ നീരിനൊപ്പം തേൻ ചേർത്ത് നൽകാം
മുന്തിരിയിലും ഉണക്കമുന്തിരിയിലും അടങ്ങിയിട്ടുള്ള പോഷകഗുണങ്ങൾ എന്തെല്ലാമെന്നും അവയിലേതാണ് മികച്ചതെന്നും നോക്കാം.

രണ്ടിലും ഉൾക്കൊള്ളുന്ന പോഷകങ്ങൾ താരതമ്യം ചെയ്താൽ, ഏകദേശം 50 ഗ്രാം കാൽസ്യം 100 ഗ്രാം ഉണക്കമുന്തിരിയിൽ കാണപ്പെടുന്നു. 100 ഗ്രാം മുന്തിരിയിൽ കാൽസ്യത്തിന്റെ അളവ് 10 ഗ്രാം വരെ മാത്രമാണ്. 100 ഗ്രാം ഉണക്കമുന്തിരിയിൽ 3.07 ഗ്രാം വരെ പ്രോട്ടീനും 100 ഗ്രാം മുന്തിരിയിൽ 0.72 ഗ്രാമുമാണ് പ്രോട്ടീൻ അടങ്ങിയിട്ടുള്ളത്.
നാരുകൾ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, കലോറി, ഇരുമ്പ്, മഗ്നീഷ്യം എന്നിവയും മുന്തിരിയിലേക്കാൾ കൂടുതൽ ഉണക്കമുന്തിരിയിൽ കാണപ്പെടുന്നു. അതിനാൽ തന്നെ കലോറി കുറഞ്ഞതും എന്നാൽ ആരോഗ്യകരവുമായ ഭക്ഷണം കഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, മുന്തിരി തിരഞ്ഞെടുക്കാം. ഇത് നിങ്ങളുടെ വിശപ്പ് ശമിപ്പിക്കുമെന്ന് മാത്രമല്ല, നിങ്ങൾക്ക് കൂടുതൽ നേരത്തേക്ക് വിശപ്പ് അനുഭവപ്പെടില്ല.

രോഗപ്രതിരോധ ശേഷി മികച്ചതാക്കാനും മുന്തിരി ഏറെ സഹായകരമാണ്. ക്യാൻസര്‍ സാധ്യതയെ പ്രതിരോധിക്കാനും ഇവയ്ക്ക് സാധിക്കും. മാത്രമല്ല, രക്തസമ്മർദത്തെ ചെറുക്കാനും ഹൃദ്രോഗങ്ങളെ തടയുന്നതിനും മുന്തിരി അത്യുത്തമമാണ്. കൊളസ്ട്രോൾ രോഗികൾക്കും പ്രമേഹബാധിതർക്കും ആരോഗ്യത്തിനായും മുന്തിരി തെരഞ്ഞെടുക്കാം. ചെറുപ്പം സൂക്ഷിക്കാൻ സഹായിക്കുന്ന ഫലവർഗമാണ് മുന്തിരി എന്നാണ് പറയുന്നത്. ഇത് തലച്ചോറിനെ നല്ല രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നു എന്നതിന് പുറമെ, ഉറക്കം മെച്ചപ്പെടുത്താനും സഹായകരമാണ്.
നിങ്ങളുടെ ഭക്ഷണവും കലോറിയും നിയന്ത്രിക്കുന്നതിനും ഉണക്കമുന്തിരിയേക്കാൾ മുന്തിരിയാണ് സഹായിക്കുന്നത്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ മുന്തിരി കഴിക്കുന്നതാണ് ഉത്തമം. എങ്കിലും, ആരോഗ്യത്തിന് പലവിധത്തിൽ പ്രയോജനപ്പെടുന്നതാണ് ഉണക്കമുന്തിരിയും.

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും ഇവ ദിവസവും കഴിക്കുന്നത് ശീലമാക്കാം.
പനിയോ ശരീരക്ഷീണമോ അനുഭവപ്പെടുകയാണെങ്കിൽ ഉണക്കമുന്തിരി പ്രതിവിധിയാണ്. മാത്രമല്ല, ലൈംഗിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇത് ഗുണം ചെയ്യും. ശരീരം പുഷ്ടിപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഉണക്കമുന്തിരി ശീലമാക്കുന്നതിലൂടെ സാധിക്കും.
നേത്ര സംബന്ധമായ പല രോഗങ്ങളും ഭേദപ്പെടുത്താനും ഉണക്ക മുന്തിരി പതിവാക്കാമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. ഉണക്കമുന്തിരിയിൽ വിറ്റാമിൻ സി, പൊട്ടാസ്യം, കാൽസ്യം, വിറ്റാമിൻ ബി -6, സിങ്ക് തുടങ്ങിയ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. മലബന്ധം തടയാനും ഉണക്ക മുന്തിരി സഹായിക്കുന്നു.

English Summary: grapes or raisins; which is good for your health
Published on: 06 September 2022, 06:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now