1. Fruits

മുന്തിരിയിലെ രാസപ്രയോഗം പൂർണമായും നീക്കം ചെയ്യാനുള്ള സൂത്രം! നിസ്സാരം, ആർക്കും ചെയ്യാം

മുന്തിരി പൂർണമായും വിഷരഹിതമാക്കാൻ ഈ രീതിയിൽ കഴുകി വൃത്തിയാക്കാവുന്നതാണ്. ഈ കിടിലൻ വിദ്യയിലൂടെ വിഷപദാർഥങ്ങൾ നീക്കം ചെയ്യാൻ സാധിക്കും.

Anju M U
Effective Tip To Remove Chemicals From Grapes
Effective Tip To Remove Chemicals From Grapes

മുന്തിരി എല്ലാവർക്കും പ്രിയപ്പെട്ട പഴവർഗമാണ്. മധുരം അധികം ഇഷ്ടപ്പെടാത്തവർക്ക് അൽപം പുളിപ്പ് രുചി കൂടി ചേർന്ന മുന്തിരി ഇണങ്ങുന്ന പഴമാണെന്ന് പറയാം. എന്നാൽ നമ്മുടെ വീട്ടുവളപ്പിൽ വലിയ രീതിയിൽ കൃഷി ചെയ്യാത്ത പഴം കൂടിയാണിവ.

ബന്ധപ്പെട്ട വാർത്തകൾ: മുഖം മിനുക്കാനും തിളങ്ങാനും ഉണക്കമുന്തിരി മതി

മാർക്കറ്റിൽ സുലഭമായും യോജിച്ച വിലയിലും കിട്ടുന്ന മുന്തിരി കഴിക്കുമ്പോൾ അൽപ്പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, കേടുകൂടാതെ കൂടുതൽ കാലം സൂക്ഷിക്കാൻ മുന്തിരി ഉൾപ്പെടെയുള്ള പഴങ്ങളിൽ കീടനാശിനികളും വിഷപദാർഥങ്ങളും തളിക്കുന്നത് കൂടുതലാണ്.

ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ സമീപ ഭാവിയിൽ തന്നെ കൊണ്ടെത്തിച്ചേക്കാം. കാണുമ്പോൾ ഫ്രഷ് ആയി തോന്നുമെങ്കിലും ഈ പഴങ്ങളിൽ വിഷമുണ്ടോ ഇല്ലയോ എന്നത് വിശ്വസിച്ച് വാങ്ങാൻ സാധിക്കില്ല. എന്നാൽ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നത് അനിവാര്യമായതിനാൽ തന്നെ ഇവയിലെ വിഷാംശം ഒഴിവാക്കി വേണം ഭക്ഷിക്കേണ്ടത്.

ബന്ധപ്പെട്ട വാർത്തകൾ: വിഷമില്ലാത്ത മുന്തിരി ഇനി നിങ്ങളുടെ വീട്ടുവളപ്പിലും…
ഇതിന് ഉപ്പുവെള്ളത്തിൽ കഴുകിയെടുത്താൽ വിഷരഹിതമാകുമെന്ന് പറയാറുണ്ടെങ്കിലും, മറ്റ് പഴങ്ങളെ അപേക്ഷിച്ച് മുന്തിരിയ്ക്ക് ഇത് അസാധ്യമാണ്. കാരണം, മുന്തിരി എളുപ്പത്തിൽ വിഷമുകതമാക്കാൻ സാധിക്കില്ല എന്നത് തന്നെയാണ്.

രാസലായനികളിൽ മുക്കി വച്ചും മറ്റുമാണ് പാക്ക് ചെയ്ത് മുന്തിരികൾ വിപണിയിൽ എത്തുന്നത്. ഈ വിഷ പദാർഥങ്ങൾള ശരീരത്തിന് ഉള്ളിലേക്ക് കടക്കുന്നത് അത്യധികം ദോഷമാണ്. അതിനാൽ തന്നെ, ഉപ്പ് വെള്ളമല്ലാതെ എങ്ങനെ മുന്തിരിയിൽ നിന്നും രാസവസ്തുക്കൾ നീക്കം ചെയ്യാമെന്നതാണ് അറിഞ്ഞിരിക്കേണ്ടത്. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു പൊടിക്കൈയാണ് ചുവടെ വിവരിക്കുന്നത്.

മുന്തിരിയിലെ വിഷാംശം കളയാനുള്ള സൂത്രം (Best tip for removing toxins from grapes)

ഇതിനായി ഓരോ മുന്തിരിയും കുലയിൽ നിന്ന് വേർപെടുത്തി എടുത്ത് ഒരു പാത്രത്തിൽ വയ്ക്കുക. തുടർന്ന് 1 ടീസ്പൂൺ ബേക്കിങ് പൗഡർ, 1 ടേബിൾ സ്പൂൺ ഉപ്പ് എന്നിവ എടുക്കുക. ഇവ രണ്ടും മിക്സ് ചെയ്ത ശേഷം, മുന്തിരി വച്ചിട്ടുള്ള പാത്രത്തിൽ ഇട്ട് മുന്തിരിയിൽ പുരളും വിധം വക്കുക. ഇത് അര മണിക്കൂർ വച്ച ശേഷം നല്ല വെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകിയെടുക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ:  നിങ്ങളുടെ കയ്യിൽ എത്തുന്ന ഏലക്കായ കൃത്രിമനിറങ്ങൾ പുരണ്ടതാണോ?

വിഷത്തെ പുറന്തള്ളുന്നതിന് ഈ പൊടിക്കൈ ഫലം ചെയ്യും. മുന്തിരിയിൽ ചെയ്തിട്ടുള്ള രാസപ്രയോഗങ്ങളിൽ നിന്നും ഒരു പരിധി വരെ നമുക്ക് രക്ഷ നേടാൻ ഇങ്ങനെ സാധിക്കും. കൃത്രിമ വസ്തുക്കളും രാസവസ്തുക്കളും ചേർത്തുള്ള മുന്തിരിയിൽ നിന്ന് പൂർണമായി മുക്തി നേടാൻ വീട്ടിൽ തന്നെ ഇത് കൃഷി ചെയ്യാനാകും.

ബന്ധപ്പെട്ട വാർത്തകൾ: കണ്ണിനും മുടിയ്ക്കും പച്ച മുന്തിരിയേക്കാൾ നല്ലത് കറുത്ത മുന്തിരി

അതായത്, മുന്തിരിയുടെ കാലാവസ്ഥയും മണ്ണും കേരളത്തിന് ഇണങ്ങുന്നതല്ലെന്ന ധാരണയും മുന്തിരിയെ അത്രകണ്ട് കൃഷി ചെയ്യുന്നതിൽ നിന്നും നമ്മളെ പിന്തിരിപ്പിക്കുന്നു. എന്നാൽ, മുന്തിരി കൃഷി ചെയ്യേണ്ട രീതി നന്നായി മനസിലാക്കി അവയെ പരിചരിച്ച് വളർത്താൻ തയ്യാറാണെങ്കിൽ നിങ്ങളുടെ വീട്ടിലും മുന്തിരി വളർത്താവുന്നതാണ്. എല്ലുപൊടി, മണൽ, ചകിരിച്ചോറ് തുടങ്ങിയ ജൈവവളപ്രയോഗങ്ങൾ മാത്രം മതി മുന്തിരി ഫലഭൂയിഷ്ടമായി നിറഞ്ഞു നിൽക്കുന്നതിന്.

English Summary: Anyone Can Try This Effective Tip To Remove Chemicals From Grapes Now

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds