Updated on: 11 February, 2021 2:00 PM IST
നാലഞ്ചുവര്‍ഷം കൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തുന്ന ഒരു ചെറുവൃക്ഷമാണ് സപ്പോട്ട.

ചിക്കൂ എന്ന ഓമനപ്പേരിട്ട് നമ്മൾ വിളിക്കുന്ന സപ്പോട്ടപഴം കഴിക്കാത്തവർ വിരളമായിരി ക്കും. നാടൻ പഴങ്ങളിൽ ഏറ്റവും മധുരമുള്ള പഴമാണ് സപ്പോട്ട.പഞ്ചസാരയുടെ അളവ് കൂടുതലുള്ള പഴമാണ് സപ്പോട്ട അഥവാ ചിക്കു.

ഉഷ്ണകാലത്ത് വ്യാപകമായി ഇത് ഇന്ത്യയില്‍ ഉപയോഗിച്ചു വരുന്നു.ഉരുളക്കിഴങ്ങിനോട് രൂപസാദൃശ്യമുള്ള ഈ പഴത്തിന്റെ ഉള്ള് മാംസളവും തരികൾ ഉള്ളതുമാണ്. പഴത്തിന്റെ 85% ഭാഗവും ഭക്ഷ്യയോഗ്യമാണ്. മിൽക്ക് ഷേക്ക്, ജ്യൂസ് എന്നിവയിൽ പഴം വൻതോതിൽ ഉപയോഗിച്ചുവരുന്നു. ഇതിന്റെ തൊലിയിൽ നിന്ന് ലഭിക്കുന്ന കറ ച്യൂയിന്ഗം ഉണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്

ഒരു പഴമെന്ന നിലയിലും മനോഹരമായ ഒരു അലങ്കാരവൃക്ഷം എന്ന നിലയിലും തണൽ മരമായും സപ്പോട്ട നമുക്ക് വച്ചുപിടിപ്പിക്കാവുന്നതാണ്. നാലഞ്ചുവര്‍ഷം കൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തുന്ന ഒരു ചെറുവൃക്ഷമാണ് സപ്പോട്ട. 25 അടിയോളം ഉയരം വയ്ക്കുന്ന ഈ മരത്തിന് വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം ഫലമണിയുന്ന സ്വഭാവമുണ്ട്.

വര്‍ഷത്തില്‍ 2500 പഴം വരെ ഒരു മരത്തില്‍ നിന്ന് ലഭിക്കും.ക്രിക്കറ്റ് ബോള്‍, കീര്‍ത്തി ബാര്‍ത്തി ,കാളിപതി, സിംഗപ്പൂര്‍ ,ദ്വാരപുടി, ഗുത്തി, ജോനവലാസ,ഭൂരിപതി എന്നിവയാണ് ചിലയിനങ്ങള്‍. കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒറീസ, മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നിസംസ്ഥാനങ്ങളില്‍ സപ്പോട്ട വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ട്.

നന്നായി മഴലഭിക്കുന്ന ചൂടും ഈർപ്പവും കലർന്ന ഉഷ്‌ണമേഖല കാലാവസ്ഥയാണ് സപ്പോട്ട കൃഷിക്ക് അനുയോജ്യം.സപ്പോട്ട കൃഷി ചെയ്യുന്നതിന് അനുയോജ്യമായ സമയം മെയ്,ജൂണ്‍ മാസങ്ങളാണ്. എന്നാല്‍ കനത്ത മഴക്കാലത്ത് തൈകള്‍ നടാതിരിക്കുന്നതാണ് നല്ലത്.

ഏഴ് മുതല്‍ എട്ട് മീറ്റര്‍ വലുപ്പത്തില്‍ തടങ്ങളെടുത്ത് അതില്‍ 60*60*60 വലിപ്പത്തിലുള്ള കുഴികള്‍ എടുത്തുവേണം സപ്പോട്ട തൈകള്‍നടുവാന്‍. തിരഞ്ഞെടുക്കുന്ന ഇനത്തിന്റെ പ്രത്യേകതയനുസരിച്ചു തൈകൾ തമ്മിലുള്ള ഇടയകലം നിശ്ചയിക്കാം .ചൂടു കൂടുതലുള്ള സമയത്ത് മാത്രമേ ജലസേചനം ആവശ്യമുള്ളു.

എന്നാല്‍ നന്നായി ജലസേചനം നല്‍കിയാല്‍ ഉത്പാദനം വര്‍ദ്ധിക്കും.കമ്പ് കോതല്‍ നടത്തു ന്നത് നല്ലതാണ്.ഓക്ടോബര്‍-നവംബര്‍ മാസത്തിലും,ഫെബ്രുവരി മാര്‍ച്ച് മാസത്തിലു മാണ് സപ്പോട്ട പുഷ്പിക്കുന്നത്. ബഡ്ഡ് ചെയ്ത സപ്പോട്ട യാണെങ്കില്‍ മൂന്ന് വര്‍ഷത്തിനുള്ളല്‍ കായ്ക്കും.പഴങ്ങൾ മരത്തിൽനിന്നും നേരിട്ട് പറിച്ചു പഴുപ്പിക്കുകയാണ് പതിവ്. കടലോര മേഖലയായതിനാൽ കേരളത്തിന്റെ പരിസ്ഥിതിക്ക് അനുയോജ്യമായ ഒരു ഫലവൃക്ഷമാണ് സപ്പോട്ട.

English Summary: It can be planted with sapotta tree as a shade tree and for eating fruits
Published on: 11 February 2021, 01:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now