കൈതച്ചക്ക മലയാളിയുടെ സ്വന്തംഫലം 

Saturday, 01 September 2018 02:47 PM By KJ KERALA STAFF
കൈതച്ചക്ക അല്ലെങ്കിൽ പൈനാപ്പിൾ നമ്മൾ എല്ലാവരുടെയും  ഇഷ്ട വിഭവമാണ്. പണ്ടൊക്കെ നമ്മുടെ പറമ്പുകളിൽ   യാതൊരു പരിചരണവും ഇല്ലാതെ കൂട്ടമായി  നിന്നിരുന്ന  പൈനാപ്പിൾ ചെടികൾ നല്ല  മധുരമുള്ള പഴങ്ങൾ നമുക്ക്  നൽകിയിരുന്നു എന്നാൽ ഇന്ന് വ്യവസായികാവശ്യത്തിനായി പൈനാപ്പിൾ  വളർത്താൻ തുടങ്ങിയതോടെ നമുക്ക് ലഭിക്കുന്നതെല്ലാം വിഷമയമായ പൈനാപ്പിളുകൾ ആയിത്തീർന്നു. പൈനാപ്പിളില്‍ ധാരാളമായി പ്രോട്ടീന്‍,ഫൈബര്‍, പലതരം വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു.ദഹന പ്രക്രിയ സുഗമമാക്കുന്നതില്‍  പൈനാപ്പിള്‍ പ്രധാന പങ്കു വഹിക്കുന്നു. നമ്മുടെ വീട്ടുവളപ്പിന്റെ അതിരുകളിലോ മതിലിനോടു ചേര്‍ന്നോ തെങ്ങിനു ഇടവിളയായോ പൈനാപ്പിള്‍ കൃഷി ചെയ്യാം. പ്രതേൃക സ്ഥലമോ പരിരക്ഷയോ ആവശൃമില്ല പൈനാപ്പിള്‍ കൃഷിക്ക്. മൗറീഷൃസ് എന്ന ഇനം വീട്ടുവളപ്പില്‍ നടാന്‍ പറ്റിയ ഇനമാണ്. പൈനാപ്പിൾ ചെടിയുടെ ചുവട്ടിൽ കാണപ്പെടുന്ന കണ്ണന് നടീൽ വസ്തു. കീടരോഗബാധയില്ലാത്ത വലിപ്പമുള്ള കന്ന് വേണം തിരഞ്ഞെടുക്കാന്‍.ഏപ്രിൽ മെയ് അല്ലെങ്കിൽ കനത്ത മഴ കഴിഞ്ഞ് അഗസ്റ്റ് മാസമാണ് പൈനാപ്പിള്‍ കൃഷിക്ക് അനുയോജൃം.

pineapple

മണ്ണ് നന്നായി കൊത്തിയിളക്കി ചാണകപ്പൊടി, ചകിരിച്ചോര്‍, എല്ലുപൊടി എന്നിവ ചേര്‍ത്ത് ഒരടി അകലത്തിലും, അരയടി ആഴത്തിലും കുഴികള്‍ എടുത്തു നടാം. വരികള്‍ തമ്മില്‍ ഒന്നര രണ്ടടി അകലം പാലിക്കണം.നട്ട് ഒന്നര മാസം കഴിഞ്ഞ് കടലപ്പിണ്ണാക്ക്,വേപ്പിന്‍ പിണ്ണാക്ക്,ചകിരിച്ചോര്‍ കമ്പോസ്റ്റ് എന്നിവ തടത്തില്‍ ചേര്‍ത്ത് കൊടുക്കണം.വേനല്‍ ക്കാലത്ത് രണ്ടാഴ്ച കൂടുമ്പോള്‍ നനച്ച് കൊടുക്കണം നനയ്ക്കുന്നത് ചക്കയുടെ വലിപ്പം വർധിപ്പിക്കുന്നതിന് സഹായിക്കും . മീലി മുട്ടയുടെ ആക്രമണം പൈനാപ്പിള്‍ കൃഷിയില്‍ കാണാറുണ്ട്. വെര്‍ട്ടിസീലിയ എന്ന ജീവാണു 20 ഗ്രാം-ഒരു ലിറ്റര്‍ വെള്ളം എന്ന കണക്കില്‍ കലക്കി തളിച്ച് ഇതിനെ നിയന്ത്രിക്കാം.പൈനാപ്പിളിന്റെ വേരു ചീച്ചില്‍ ഒഴിവാക്കാന്‍ സൃൂഡോമോണസ് 20 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചുവട്ടില്‍ ഒഴിച്ചു കൊടുക്കാം.

മാസത്തില്‍ ഒരിക്കല്‍ കടലപ്പിണ്ണാക്ക്,വേപ്പിന്‍ പിണ്ണാക്ക്,എന്നിവ ചാണക ലായനിയില്‍ കലക്കി തടത്തില്‍ ഒഴിച്ചു കൊടുക്കുന്നത് വളര്‍ച്ച പെട്ടന്ന് ആക്കും. 18-20 മാസം എടുക്കും പൈനാപ്പിള്‍ വിളവെടുക്കാന്‍. 

CommentsMore from Fruits

പഴങ്ങളിലെ താരം പപ്പായ

പഴങ്ങളിലെ താരം പപ്പായ പഴങ്ങളിലെ താരമാണ് പപ്പായ. മഴയും, മഞ്ഞും , വേനലും വകവയ്ക്കാതെ എക്കാലത്തും നിറയെ ഫലം തരുന്ന പപ്പായ നഗരത്തിലും നാട്ടിൻ പുറത്തും ഒരുപോലെ കായ്ക്കുന്ന ഒരു ഫലം.

September 06, 2018

കൈതച്ചക്ക മലയാളിയുടെ സ്വന്തംഫലം 

കൈതച്ചക്ക മലയാളിയുടെ സ്വന്തംഫലം  കൈതച്ചക്ക അല്ലെങ്കിൽ പൈനാപ്പിൾ നമ്മൾ എല്ലാവരുടെയും ഇഷ്ട വിഭവമാണ്. പണ്ടൊക്കെ നമ്മുടെ പറമ്പുകളിൽ യാതൊരു പരിചരണവും ഇല്ലാതെ കൂട്ടമായി നിന്നിരുന്ന പൈനാപ്പിൾ ചെടികൾ നല്ല മധുരമുള്ള പഴങ്ങൾ നമുക്ക് നൽകിയിരുന്നു എ…

September 01, 2018

ഇലന്തപ്പഴം എന്ന മാന്ത്രിക പഴം

ഇലന്തപ്പഴം എന്ന മാന്ത്രിക പഴം ഇലന്തപ്പഴം പണ്ടുമുതൽക്കേ നമ്മുടെ നാട്ടിൽ പറഞ്ഞുകേൾക്കുന്ന ഒരു വിശിഷ്ട ഫലമാണ് . പാവങ്ങളുടെ ആപ്പിള്‍ എന്നും ഇത് അറിയപ്പെടുന്നു.

August 29, 2018


FARM TIPS

 ചക്കയിടാന്‍ ഒരു സൂത്രം

September 22, 2018

പ്ലാവില്‍ കയറി ചക്കയിടാന്‍ 500 രൂപ കൂലി ചോദിക്കും. ഇതില്‍ ഭേദം പക്ഷികളും അണ്ണാന്മാരും ചക്ക തിന്ന് താഴേക്ക് ഇട്ടു തരുന്ന ചക്കക്കുരു പെറുക്കി വിഭവങ്ങളുണ…

കര്‍ഷകര്‍ക്ക് കൃഷിഭവനില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍

September 11, 2018

* കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍. നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്‌സ…

വെള്ളപ്പൊക്കം; വീടുകള്‍ ശുദ്ധീകരിക്കാന്‍ ബ്ലീച്ചിംങ് പൗഡര്‍

August 21, 2018

വെള്ളപൊക്കത്തിനു ശേഷം മലിനമായ വീടുകള്‍ അണു വിമുക്തം ആക്കാന്‍ ഏറ്റവും നല്ലത് ബ്ലീച്ചിംങ് പൗഡര്‍ ഉപയോഗിക്കുകയാണ്.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.