കാഴ്ചക്കുലയ്ക്ക് പ്രസിദ്ധമാണ് ചെങ്ങാലിക്കോടൻ അഥവാ ചെങ്ങഴിക്കോടൻ. എക്കൽ മണ്ണിലാണ് ഇത് മികച്ച രീതിയിൽ കൃഷി ചെയ്യുവാൻ സാധിക്കുന്നത്. തൃശ്ശൂർ ജില്ലയിലെ കേച്ചേരി, ചൂണ്ടൽ, കൈപ്പറമ്പ്, മുണ്ടത്തിക്കോട്, പാത്രമംഗലം, മങ്ങാട്, കോട്ടപ്പുറം തുടങ്ങിയ പ്രദേശങ്ങളിൽ ഈ കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. ചുവപ്പ് രാശിയുള്ള മണൽ പറ്റുള്ള മണ്ണാണ് ഇവിടം. എത്ര വിലകൊടുത്തും കാഴ്ചക്കുലകൾ വാങ്ങുവാൻ ആവശ്യക്കാർ ഏറെയാണ് ഇവിടെ. അതുകൊണ്ടുതന്നെ ചെങ്ങോലിക്കോടൻ കൃഷിരീതിക്ക് നഷ്ട കഥകൾ പറയാനില്ല. ഗുരുവായൂരപ്പന് സമർപ്പിക്കാനാണ് ചെങ്ങോലിക്കോടൻ കാഴ്ചക്കുലകൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. ഇതുകൂടാതെ മക്കളുടെ കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ ഓണത്തിന് പുതിയ ബന്ധുവീട്ടിൽ കാഴ്ചകുല എത്തിക്കുന്ന സമ്പ്രദായത്തിനും ഈ കുല ഉപയോഗപ്പെടുത്തുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ചെങ്ങാലിക്കോടൻ വാഴകൃഷിയിൽ വൃക്ഷായുർവേദം
പരമ്പരാഗത കൃഷിരീതി
ചെങ്ങാലിക്കോടൻ കൃഷിരീതിക്ക് കുഴികൾ തയ്യാറാക്കുമ്പോൾ മൂന്നേകാൽ കോൽ അകലം വേണം. ഒന്നേകാൽ കോൽ സമചതുരത്തിൽ അരക്കോൽ താഴ്ചയിൽ കുഴി എടുക്കുന്നു. കുഴിയിൽ കന്നു നടാനുള്ള പതി കുഴി കൂടി ആകുമ്പോൾ താഴ്ച മുക്കാൽ കോൽ. കന്നി മാസം 10 കഴിഞ്ഞ് അത്തം ഞാറ്റുവേലയിൽ ആണ് കന്ന് നടന്നത്. മൂത്ത കന്നുകൾ ചാരത്തിൽ മുക്കി ഉണക്കി വേണം നടുവാൻ. കന്ന് നട്ടതിനുശേഷം രണ്ടു കുത്ത് വെണ്ണീർ ഇട്ടു ശീമക്കൊന്ന ഇലയോ/തൊലിയോ ഇടാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: വാഴക്കുല മൂത്തോ എന്ന് എങ്ങനെ മനസിലാക്കാം .?
അതിനുശേഷം ഒരു കുട്ട ചാണകം, അല്പം കുമ്മായം ഇട്ട് മണ്ണ് മൂടി കന്നു ഉറപ്പിക്കുന്നു. അതിനുശേഷം വീണ്ടും നേരിയതോതിൽ ചാരം വിതറുന്നു. വൃശ്ചികത്തിൽ നാലഞ്ച് ഇലകൾ വരുന്നതോടെ കളകൾ നീക്കി ചാരം ഇടുന്നു. വളർച്ച കുറവാണെങ്കിൽ രാസവളവും നൽകുന്നു. ഓണം നേരത്തെ വന്നാൽ വൃശ്ചികം ഒടുവിലും വൈകി വന്നാൽ ധനു 10 കഴിഞ്ഞും നന തുടങ്ങാവുന്നതാണ്. ഓണം നേരത്തെ ആണെങ്കിൽ വലുപ്പംകൂടിയ കന്നും വൈകി ആണെങ്കിൽ വലുപ്പം കുറഞ്ഞ കന്നും നട്ട് വിളവെടുപ്പ് സമയം ക്രമപ്പെടുത്തുന്നു. നനയ്ക്കുമ്പോൾ കട ഭാഗത്ത് മണ്ണ് കൂന ആക്കണം. വാഴയ്ക്ക് വെയിൽ അടിക്കാതിരിക്കാൻ കവുങ്ങിൻ പട്ട കൊണ്ട് പുത ഇടുക. കുല കൂമ്പു വരുമ്പോൾ മീനം പകുതിക്ക് ബലത്തിൽ ഊന്ന് കൊടുക്കണം.
Chengalikodan or Chengazhikodan is famous for its sights. It is best grown on loamy soil.
മീനം ഒടുവിൽ അല്ലെങ്കിൽ ഇടവം ആദ്യം കുല വരുന്നു. വാഴയ്ക്ക് കരുത്ത് കുറവാണെങ്കിൽ ചാരം വീണ്ടും ഇട്ടുനൽകണം. വാഴ കുലച്ചു വരുമ്പോൾ ചായുന്നതിൻറെ മറു ദിശയിലേക്ക് വീണ്ടും ഊന്ന് കൊടുക്കുകയും രണ്ട് താങ്ങുകൾ ചേർത്ത് കൊടുക്കുകയും വേണം. കുലയിൽ 7 പടല വരെ ഉണ്ടാകുന്നു. മഴ എത്തുന്നതിനുമുൻപ് അതായത് അതായത് കുംഭ- മീനമാസത്തിൽ തന്നെ വാഴ ചമ്മല മുൻകൂർ ശേഖരിച്ച് സൂക്ഷിച്ചുവച്ച് കായകൾക്കിടയിൽ ചപ്പു തിരുകി വെള്ളം കടക്കാത്തവിധം കുല പൊതിയണം. ഒന്നര മാസം കഴിഞ്ഞാൽ അത് മാറ്റി പുതിയ ചമ്മല കൊണ്ട് വീണ്ടും പൊതിയുക.
ബന്ധപ്പെട്ട വാർത്തകൾ: വാഴയിൽ വലിപ്പമുള്ള കുല കിട്ടാന്‍ ഉണക്ക ചാണകം /കോഴി കാഷ്ടം (സംസ്കരിച്ചത് )