1. News

വാഴയിൽ വലിപ്പമുള്ള കുല കിട്ടാന്‍ ഉണക്ക ചാണകം /കോഴി കാഷ്ടം (സംസ്കരിച്ചത് )

വാഴ കന്നു തിരഞ്ഞെടുക്കുന്നത് നേന്ത്രന്‍ ഏതായാലും മതി (ടിഷ്യു കിട്ടിയാല്‍ അതാണ്‌ നന്ന് ). വാഴ വിത്ത് കിട്ടിയാല്‍ രണ്ടു ദിവസം അത് വെള്ളത്തില്‍ മുക്കി വെക്കണം. യാതൊരു വിഷവും വെള്ളത്തില്‍ ചേര്‍ക്കേണ്ടതില്ല.

Arun T
നേന്ത്രന്‍
നേന്ത്രന്‍

വാഴ കന്നു തിരഞ്ഞെടുക്കുന്നത് നേന്ത്രന്‍ ഏതായാലും മതി (ടിഷ്യു കിട്ടിയാല്‍ അതാണ്‌ നന്ന് ). വാഴ വിത്ത് കിട്ടിയാല്‍ രണ്ടു ദിവസം അത് വെള്ളത്തില്‍ മുക്കി വെക്കണം. യാതൊരു വിഷവും വെള്ളത്തില്‍ ചേര്‍ക്കേണ്ടതില്ല. വിത്തുകള്‍ വെള്ളത്തില്‍ പൊങ്ങി കിടക്കാതിരിക്കാന്‍ ഉചിതമായ ഭാരം വെച്ചു കൊടുത്തു മുക്കി വെക്കണം. അത് കഴിഞ്ഞെടുത്തു തണലത്തു മാറ്റി വെക്കാം രണ്ടോ മൂന്നോ ദിവസം ഇരുന്നാലും കുഴപ്പം ഇല്ല. അകലം രണ്ടര അടി വാഴകള്‍ തമ്മിലും നാല് അടി അകലം വരികള്‍ തമ്മിലും -മുതല്‍ നിങ്ങള്ക് ഇഷ്ടമുള്ള അകലത്തില്‍ നടാം (മറ്റു തണല്‍ മരങ്ങള്‍ ഉണ്ടാകരുത് ).

കുഴി എടുക്കേണ്ടത് നല്ല മന്നിളക്കമുള്ള മണ്ണാണ് എങ്കില്‍ ഒന്നര അടി വലിപ്പത്തില്‍ ഒരടി എങ്കിലും താഴ്ചയില്‍ കുഴി എടുക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ടത് കുഴിയുടെ താഴ് വശങ്ങള്‍ നന്നായി മണ്ണിളകണം,അതിനു ശേഷം വിത്തെടുത്തു വെച്ച് മൂടതക്ക വിധം മണ്ണിട്ട്‌ കൊടുക്കണം. ഇപ്പോള്‍ തീരുമാനിക്കണം ഏതു വലിപ്പത്തില്‍ കുല വേണമെന്ന് ,നല്ല വലിപ്പം ഉള്ള കുല വേണമെങ്കില്‍ അതനുസരിച്ച് ,എല്ലുപൊടി വേപ്പിന്‍ പിണാക്ക് എന്നിവയും ഉണക്ക ചാണകവും ഇട്ടു കൊടുത്തു മേല്‍ ഭാഗം കോഴി ചികയാതെ വിധം മൂടി കൊടുക്കണം. (ഇല്ലേല്‍ കോഴി പട്ടി എന്നിവ മാന്താതെ നോക്കികോണം ) ഉദേശം പതിനഞ്ചു ദിവസം കഴിയുമ്പോൾ വാഴയുടെ ഇട നന്നായി കെളച്ചു ഇളക്കി കൊടുക്കണം. 

അപ്പോള്‍ തന്നെ വാഴയുടെ മേല്‍ അല്പം മണ്ണ് വളങ്ങള്‍ മൂടത്തക്കവണ്ണം ഇട്ടു കൊടുക്കുകയും ആവശ്യം പോലെ നനച്ചു കൊടുക്കുകയും നന കുറക്കാന്‍ പുത ഇട്ടു കൊടുക്കുകയും ആവാം. വാഴ നട്ടു കൃത്യം ഒരു മാസം കഴിയുമ്പോള്‍ മുതല്‍ രാസ വളം എന്‍ പി കെ തുല്യ അളവില്‍ ( ഉദാഹരണം 18:18:18 ) പോലുള്ള വളങ്ങള്‍ കൃത്യം പതിനഞ്ചു ദിവസ ഇടവേളകളില്‍ ആദ്യ പ്രാവശ്യം 100 gms തുടങ്ങി കൂട്ടി കൊടുത്തു വാഴ നട്ടു അഞ്ചാം മാസമാകുംബോലേക്ക് ഉദേഷം 300 gms വരത്തക്ക വിധം ചേര്‍ത്ത് കൊടുക്കുകയും വേണം. 

കൂടുതല്‍ വലിപ്പ മുള്ള കുല കിട്ടാന്‍ ഉണക്ക ചാണകം /കോഴി കാഷ്ടം (സംസ്കരിച്ചത് ) എന്നിവ വാഴകൾക്കിടയില്‍ ചിതറി കൊടുക്കാം. ഒപ്പം പിണ്ണാക്ക് പോലുള്ള വളങ്ങള്‍ വാഴയുടെ ചുവട്ടില്‍ ചേര്‍ത്ത് കൊടുക്കുകയും ആവാം .എന്തൊക്കെ വളം ചെയ്താലും അഞ്ചു മാസം തികയുമ്പോള്‍ വളം ചെയ്തു തീർന്നിരിക്കണം ,പിന്നെ ചെയ്തിട്ട് വിദഗ്ധന്‍മാര്‍ പറയുന്ന പോലെ യാതൊരു ഗുണവും ഇല്ല എന്നത് മറ്റൊരു നേര്. ടിഷ്യു ആണേല്‍ വളം മേല്പറഞ്ഞ പോലെയല്ല ചെയ്യേണ്ടത്. അളവില്‍ മാറ്റമുണ്ട് . കുലച്ചു തുടങ്ങുന്നത് വാഴ വിത്തിന്‍റെ മൂപ്പനുസരിച്ചു അഞ്ചര മാസം മുതല്‍ നിങ്ങള്കിഷ്ടമുള്ള സമയത്ത് നിങ്ങളുടെ പ്രവർത്തിക്കനുസരിച്ചു കുലച്ചു കൊള്ളും. 

വാഴകള്‍ കുലച്ചു തുടങ്ങിയാല്‍ വാഴകൾ കെട്ടി ഉറപ്പിക്കല്‍ നിര്‍ബന്ധമാണ്‌. അതെങ്ങനെ എന്ന് നോകാം പാക്കിംഗ് വയർ എന്ന ഒരു പ്ലാസ്റ്റിക്‌ റിബൺ കടകളില്‍ വാങ്ങാന്‍ കിട്ടും. (കെട്ടുന്ന വിധം പിന്നീട് പറയാം )കെട്ടുമ്പോള്‍ കെട്ട് മുറുകി പോകാതിരിക്കുന്ന വിധമുണ്ട് അങ്ങനെ വേണം കെട്ടാന്‍. എന്നിട്ട് കൃത്യം മുക്കാലി അകലത്തില്‍ അടുത്തുള്ള വാഴയുടെ ചുവട്ടിലോ നല്ല കുറ്റി അടിച്ചു കെട്ടുകയോ ആവാം.

English Summary: USE COWDUNG AND HEN WASTE TO GET LARGE BANANA BUNCHES

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds