Updated on: 26 September, 2020 3:16 PM IST
വിറ്റാമിൻ സി യുടെ കലവറയായ ഈ ചെടികൾ മൂന്നാലു വർഷം കൊണ്ട് തന്നെ കായ്ക്കും.


പൊതുവേദികളിൽ സംസാരിക്കുമ്പോൾ പ്രത്യേകിച്ച് കൃഷിയുമായി ബന്ധപ്പെട്ട വേദികളിൽ സംസാരിക്കുമ്പോൾ കൃഷിയിലുള്ള തന്റെ ഇഷ്ടവും പ്രാവീണ്യവും മറച്ചുവയ്ക്കാറില്ല നടൻ മമ്മൂട്ടി. കൃഷിയെ അത്രയധികം സ്നേഹിക്കുന്ന, താനുമൊരു കർഷക കുടുംബാംഗം എന്ന് ആവേശത്തോടെ പറയാറുള്ള താരം ഇത്തവണത്തെ പിറന്നാളിൽ ഒരു പുത്തൻ പഴത്തെയാണ് പരിചയപ്പെടുത്തിയത്. സൺഡ്രോപ്പ് പഴം.


സൗത്ത് അമേരിക്കൻ സ്വദേശിയാണ് സൺഡ്രോപ്പ് ചെടികൾ. അധികം ഉയരം വയ്ക്കാത്ത കുറ്റിച്ചെടിയായ സൺഡ്രോപ്പിലെ പഴങ്ങൾ ജ്യൂസ് ഉണ്ടാക്കാൻ നല്ലതാണ്. പാഷൻ ഫ്രൂട്ടിനെ പോലുള്ള മണവും ചെറിയ പുളിയുമാണ് ഇവയുടെ പ്രത്യേകത. വിറ്റാമിൻ സി യുടെ കലവറയായ ഈ ചെടികൾ മൂന്നാലു വർഷം കൊണ്ട് തന്നെ കായ്ക്കും.

ജന്മ ദിനത്തിൽ അദ്ദേഹത്തിൻറെ മകൾ തയ്യാറാക്കിയ കേക്കിന്റെ മുകളിലെ കുഞ്ഞൻ ചെടിയും പഴവും ഇത് തന്നെയായിരുന്നു.

കേരളത്തിലെ കാലാവസ്ഥയിലും നന്നായി വളരുന്ന സൺഡ്രോപ്പ് പഴങ്ങൾ വിളവെടുക്കുന്നതിന്റെ  ചിത്രം അദ്ദേഹത്തിൻറെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചു കൊണ്ടാണ് തന്റെ ഫ്രൂട്ട് ഗാർഡനിങ്ങിൽ ഉള്ള ഇഷ്ടം അറിയിച്ചത്. .These plants, which are a storehouse of vitamin C, will bear fruit in three to four years. Actor Mammootty posted a picture on his Instagram page of harvesting sundrop fruits that grow well in the climate of Kerala.


ജന്മ ദിനത്തിൽ അദ്ദേഹത്തിൻറെ മകൾ തയ്യാറാക്കിയ കേക്കിന്റെ മുകളിലെ കുഞ്ഞൻ ചെടിയും പഴവും ഇത് തന്നെയായിരുന്നു. ഫ്രൂട്ട് ഗാർഡനിങ്ങിലുള്ള അദ്ദേഹത്തിൻറെ ഇഷ്ടം അറിഞ്ഞു കൊണ്ട് തന്നെയാണ് മകൾ ഈ കേക്ക് ഒരുക്കാൻ ഏർപ്പാട് ചെയ്തത് എന്നും ഇൻസ്റ്റാഗ്രാമിലെ കുറിപ്പിൽ പറയുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇത്ര മധുരിക്കുമോ അബിയു പഴം

#Fruit#Garden#Agriculture#Krishijagran#FTB

English Summary: Sharing his passion for fruit cultivation‌ Megastar-kjkbbsep2620
Published on: 26 September 2020, 03:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now