Updated on: 10 August, 2020 4:19 PM IST
Strawberry

വിദേശ പഴമായ സ്ട്രോബെറി നമ്മുടെ മനസും നാവും കീഴടക്കിയ ഒന്നാണ്. രുചികരമാണെങ്കിലും ഇതിന്റെ കൃഷി രീതിയെ കുറിച്ചുള്ള അജ്ഞത മൂലം ആരും അധികം ഇതിനു മിനക്കെട്ടില്ല. ചെടിച്ചട്ടിയിലോ ഗ്രോബാഗിലോ ഒന്നോ രണ്ടോ തൈകൾ നട്ടു വിളവെടുത്തതല്ലാതെ അധിക സ്ഥലത്തു കൃഷിചെയ്യാൻ ധൈര്യം കാണിച്ചിരുന്നില്ല എന്നാൽ ഇന്ന് നമ്മുടെ നാട്ടിലെ മണ്ണും കാലാവസ്ഥയും സ്ട്രോബെറി കൃഷിക്ക് യോജിച്ചതാണെന്ന് തിരിച്ചറിഞ്ഞതോടെ പല കർഷകരും സ്ട്രോബെറി കൃഷിയിലൂടെ വരുമാനമുണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട്.

സ്ട്രോബെറി

നല്ല വിലലഭിക്കുന്ന സ്ട്രോബെറി കൃഷി ചെയ്യുന്നത് മറ്റെന്തു കൃഷിയും പോലെത്തന്നെ വളരെ എളുപ്പമാണ് സാധാരണ നീർവാർച്ചയുള്ള മണ്ണിൽ സ്ട്രോബെറി നന്നായി വളരും എങ്കിലും പോളി ഹവ്സ്കളിൽ കൂടുതൽ വിളവ് ലഭിക്കുന്നതായി കാണുന്നു. വിത്തുകൾ വാങ്ങി പോട്രെയ്‌കളിൽ മുളപ്പിച്ച തൈകൾ ആണ് നടീൽ വസ്തു. ഇഞ്ചിക്കും മഞ്ഞളിനും ചെയ്യുന്നപോലെ 45 - 50 സെന്റിമീറ്റർ ഉയരത്തിൽ ഉണ്ടാക്കിയ വാരത്തിൽ ആണ് സ്ട്രോബെറി നടുക. പ്ലാസ്റ്റിക് മൾച്ചിങ്ങ് ചെയ്ത വാരങ്ങളിൽ നിശ്ചിത അകലത്തിൽ ആണ് തൈകൾ നടേണ്ടത്. നവംബർ മാസത്തിൽ ആണ് തൈകൾ നടാൻ പറ്റിയ സമയം. നാല് മാസം കൊണ്ട് പൂവിടുകയും വൈകാതെ കായ്ക്കുകയും ചെയ്യും. വളപ്രയോഗത്തിൽ ജൈവ വളം ആണ് ശുപാർശ ചെയുന്നത്. തുള്ളിനനയും കള പറിക്കലും യഥാസമയം ചെയ്താൽ അധികം കേടുകൾ ഒന്നും ബാധിക്കാത്ത നല്ല സുന്ദരമായ സ്ട്രോബെറി പഴങ്ങൾ നമുക്കും ലഭിക്കും .കിലോയ്ക്ക് 200 മുതൽ 500 വരെ വിപണിയിൽ ലഭിക്കും.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പപ്പായ-മാലാഖമാരുടെ പഴം

English Summary: strawberry plant can be grown in our homes
Published on: 03 April 2019, 11:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now