1. Fruits

സ്ട്രോബെറി കൃഷി ചെയ്യാം ഗ്രോ ബാഗിൽ

നല്ല മൂത്ത് പഴുത്ത സ്ട്രോബെറി എടുത്ത് വിരൽ കൊണ്ട് വിത്തുകൾ പുറത്തേക്കെടുക്കുക.സ്ട്രോബെറിയുടെ പുറത്ത് മൃദുവായി ഉരസുമ്പോൾ വിത്തുകൾ താഴെ വീഴും.

K B Bainda
strawberry
strawberry

 മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴമാണ്​ സ്ട്രോബെറി. പുറമെയുളള ഭംഗി പോലെ തന്നെ അകവും.നല്ല സ്വാദിഷ്ടവും ആരോഗ്യമുളളതുമാണ്. തെളിഞ്ഞ ചുവപ്പ്​ നിറത്തിലുള്ള ആരോഗ്യദായകമായ ഈ പഴം ആന്‍റിഓക്സിഡന്‍റ് ഘടകങ്ങളാൽ സമ്പന്നമാണ്​. നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു.

സ്ട്രോബെറി വളർത്താനായി ഒരു ഗ്രോബാഗിൽ ജൈവവളം ചേർക്കുക. ജൈവ വളത്തിൽ 60 ശതമാനം ചകിരിച്ചോറും ജൈവ രീതിയിൽ നിർമിച്ച 40 ശതമാനം കമ്പോസ്റ്റും ഉണ്ടായിരിക്കണം. ഇതിലേക്ക് വിത്തുകൾ പാകുക. വിത്തുകൾക്കു മുകളിൽ പുതപ്പു പോലെ പോട്ടിങ്ങ് മിശ്രിതം വിതറുക. അങ്ങനെ വിതറുമ്പോൾ .സൂര്യപ്രകാശം വിത്തുകളിൽ പതിക്കുന്ന രീതിയിൽ വേണം.

ചെറുതായി നനയ്ക്കുക. സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ ഗ്രോബാഗ് വെക്കുക. 15 -16 ദിവസങ്ങൾക്കുള്ളിൽ വിത്ത് മുളയ്ക്കാൻ തുടങ്ങും.

strawberry
strawberry fruits

35 ദിവസങ്ങളാകുമ്പോൾ 3 മുതൽ 5 വരെ ഇലകൾ വരും. ഈ സമയത്ത് ചട്ടയിലേക്ക് മാറ്റി നടാം.

നല്ല നീർവാർച്ചയുള്ള മണ്ണാണ് നല്ലത്. 50 ശതമാനം മണ്ണും 40 ശതമാനം ജൈവകമ്പോസ്റ്റും 10 ശതമാനം മണലും നന്നായി യോജിപ്പിക്കുക. ചട്ടിയിൽ പോട്ടിങ്ങ് മിശ്രിതം നിറയ്ക്കുക. ഇലകൾ വന്ന സ്ട്രോബെറിച്ചെടികൾ ഇതിലേക്ക് നടുക. നന്നായി നനച്ചു കൊടുക്കുക. ഈർപ്പം നിലനിർത്താൻ ശ്രമിക്കണം. ചെടികളുടെ ചുവട്ടിൽ ഉണങ്ങിയ കരിയിലകൾ പുതയിട്ടുകൊടുത്താൻ ഈർപ്പം നിലനിർത്താം.

At 35 days, 3 to 5 leaves appear. At this time it can be transplanted into the pan

Well-drained soil is best. Mix 50% soil, 40% organic compost and 10% sand well. Fill the pan with the potting mix. Plant strawberry plants with leaves in it. Water well. Try to retain moisture. Mulching the dry leaves at the base of the plants can retain moisture.

strawberry
strawberry

ചെടികൾ വളരാൻ 6 മണിക്കൂർ സൂര്യപ്രകാശം ആവശ്യമാണ്. ചട്ടിയിലേക്ക് മാറ്റി നട്ടുകഴിഞ്ഞാൽ 18 മുതൽ 22 വരെ ദിവസങ്ങൾക്കുള്ളിൽ ജൈവവളം ചേർത്തുകൊടുക്കണം. 32 ദിവസങ്ങൾ കൊണ്ട് ചെടികൾ പൂവിട്ട് കായ്കൾ ഉണ്ടാകാൻ തുടങ്ങും. 42 ദിവസങ്ങൾ കൊണ്ട് പഴുത്ത് വിളവെടുക്കാം.

കടപ്പാട് 
ഫേസ്ബുക് ഗ്രൂപ് 

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ചുവന്നു തുടുത്ത ചെറിപ്പഴങ്ങൾ നമുക്ക് വീട്ടിലും വളർത്താം.

  #farmer#FTB#krishijagran#agro#agriculture

English Summary: You can grow strawberries in the grow bag

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds