Updated on: 25 May, 2022 5:18 PM IST
പുളി കഴിച്ചാൽ ചർമത്തിനും മുടിയ്ക്കും നേട്ടങ്ങൾ... എങ്ങനെയെന്നല്ലേ!

കഴിയ്ക്കുന്ന കണ്ടാൽ മതി നാവിൽ കപ്പലോടുന്ന പുളി. മധുരവും പുളിയും കലർന്ന പുളി സ്വാദിൽ മാത്രമല്ല, ശരീരത്തിന് പ്രതിരോധശേഷി നൽകുന്നതിനും, ഹൃദ്രോഗത്തിനുമെല്ലാം വളരെ കെങ്കേമനാണ്. നാരുകൾ സമ്പന്നമായി അടങ്ങിയിട്ടുള്ള പുളിയിൽ കൊഴുപ്പ് തീരെ ഇല്ലെന്നതും ആരോഗ്യത്തിന് ഉത്തമഫലം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: തേൻ ഇങ്ങനെ കഴിച്ചാൽ വിഷം; വണ്ണം കുറയ്ക്കാൻ തേൻ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക!

അതായത് കൊളസ്ട്രോൾ ഉള്ളവർക്കും അമിതവണ്ണം പ്രശ്നമായി തോന്നുന്നവർക്കും ആശങ്കപ്പെടാതെ പുളി കഴിയ്ക്കാനാകും. ഫ്‌ളേവനോയ്‌ഡുകളും പോളിഫെനോളുകളും പുളിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

കൂടാതെ, പുളി മുടിക്കും ചർമത്തിനും വളരെ ഗുണം ചെയ്യും. എന്നാൽ നിങ്ങൾക്ക് അറിയാത്ത ഒട്ടനവധി സവിശേഷതകളും പുളിയിലുണ്ട്. ഇത്തരത്തിൽ പുളി ചർമസംരക്ഷണത്തിനും കേശവളർച്ചയ്ക്കുമെല്ലാം എങ്ങനെ ഗുണകരമാകുമെന്ന് നോക്കാം.

പുളി കഴിക്കുന്നതിന്റെ ഗുണങ്ങൾ (Benefits of eating tamarind)

പുളി കഴിക്കുന്നതിലൂടെ നിങ്ങളുടെ ചർമത്തിനും മെച്ചമുണ്ടാകും. ആൻറി ഓക്സിഡൻറുകൾ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി, എ തുടങ്ങിയ ധാതുക്കളും പുളിയിൽ കാണപ്പെടുന്നു. ഇത് നിങ്ങളുടെ ശരീരത്തിൽ ഫ്രീ റാഡിക്കലുകൾ ഉണ്ടാകാതിരിക്കാൻ പ്രവർത്തിക്കുന്നു.
ഇതിന് പുറമെ പുളി ഉപയോഗിച്ചുള്ള ഫേസ് പാക്ക് നിങ്ങളുടെ ചർമത്തിലെ കറുത്ത പാടുകളും പിഗ്മെന്റേഷനും കുറയ്ക്കാൻ സഹായിക്കുന്നു.

  • മുടി കൊഴിച്ചിലിന് പുളി (Tamarind for hair fall)

നിങ്ങളുടെ തലമുടി അമിതമായി കൊഴിയുകയാണെങ്കിൽ, പുളിയേക്കാൾ മികച്ച പരിഹാരമില്ല. പുളി കഴിച്ചാൽ മുടികൊഴിച്ചിൽ പ്രശ്‌നം ഒരു പരിധി വരെ കുറയും. കൂടാതെ, നിങ്ങളുടെ മുടി തിളങ്ങുകയും ചെയ്യും.

  • കരളിന് ഉത്തമം (Good for your Liver)

പുളി കരളിനും ഏറെ ഗുണം ചെയ്യും. കാരണം ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ നിങ്ങളുടെ കരളിന്റെ ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്. ഇതുകൂടാതെ, ഫാറ്റി ലിവറിന് എതിരെയും ഇത് ഗുണം ചെയ്യും. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കരളിനെ സംരക്ഷിക്കുന്ന പ്രോസയാനിഡിൻസ് എന്ന ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

  • വണ്ണം കുറയ്ക്കുന്നു (To lose body weight)

വണ്ണം കുറയ്ക്കുന്നതിനും പുളി വളരെ നല്ലതാണെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. പുളിയിൽ നാരുകളും ഹൈഡ്രോക്സിസിട്രിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് കാർബോഹൈഡ്രേറ്റിനെ കൊഴുപ്പാക്കി മാറ്റുന്നതിന് കാരണമാകുന്ന അമിലേസിൻ എന്ന എൻസൈമിനെ തടയുന്നതിലൂടെ വിശപ്പ് കുറയ്ക്കുന്നു.

  • കുടൽ വ്രണത്തിന് പ്രതിവിധി (Remedy for Peptic ulcers)

പെപ്റ്റിക് അൾസർ എന്ന പേരിൽ അറിയപ്പെടുന്ന കുടൽവ്രണത്തിനും പുളി കഴിയ്ക്കുന്നത് പരിഹാരമാണ്. അതായത് ആമാശയത്തിലെയും ചെറുകുടലിലെയും ആന്തരിക പാളികളിൽ പ്രത്യക്ഷപ്പെടുന്ന വ്രണങ്ങളെ സുഖപ്പെടുത്താൻ പുളിയ്ക്ക് സാധിക്കും. ഇതിൽ അടങ്ങിയിട്ടുള്ള പോളിഫെനോളിക് സംയുക്തങ്ങൾ അൾസറിനെതിരെ മികച്ച രീതിയിൽ പ്രവർത്തിക്കും.

  • അലർജിക്ക് പരിഹാരം (Remedy for allergies)

അലർജിക്ക് എതിരെയും വളരെ ഫലപ്രദമായ ഒറ്റമൂലിയാണ് പുളിയെന്ന് പറയാം. ഇതിലെ ആന്റിഹിസ്റ്റാമിക് ഘടകങ്ങൾ അലർജിയ്ക്കും ആസ്ത്മയ്ക്കും ചുമയ്ക്കുമെതിരെ പ്രവർത്തിക്കുന്നു. പുളിയിൽ വിറ്റാമിൻ സി സമ്പന്നമായി അടങ്ങിയിട്ടുള്ളതിനാൽ ജലദോഷവും ചുമയും തടയുന്നതിനും സഹായകരമാണ്. മാത്രമല്ല, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും പുളി ഉത്തമ പ്രതിവിധിയാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ജിം വേണ്ട; ഈ ശീലങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം കുറയ്ക്കാം

English Summary: Tamarind Is Best For Your Skin And Hair... Know How
Published on: 25 May 2022, 05:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now