1. Health & Herbs

കുടമ്പുളിയിലെ ഹൈഡ്രോക്സി സിട്രിക് ആസിഡ് അമിതവണ്ണത്തെ കുറയ്ക്കുന്നു

മത്സ്യവിഭവങ്ങൾക്ക് സ്വാദ് പകർന്നുനൽകുന്ന കുടമ്പുളി കൃഷി ആരംഭിക്കുന്ന സമയമാണ് ഇപ്പോൾ. അമിതവണ്ണത്തിന് എതിരെ കുടമ്പുളിയിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രോക്സി സിട്രിക്കാസിഡ് നല്ല രീതിയിൽ പ്രവർത്തിക്കുമെന്ന കണ്ടെത്തൽ വിപണിയിൽ കുടമ്പുളിയുടെയും, കുടമ്പുളിയിൽ നിന്നുണ്ടാക്കുന്ന മൂല്യവർധിത വസ്തുക്കളുടെയും വിപണനമൂല്യം ഉയർത്തിയിട്ടുണ്ട്.

Priyanka Menon
കുടമ്പുളി
കുടമ്പുളി

മത്സ്യവിഭവങ്ങൾക്ക് സ്വാദ് പകർന്നുനൽകുന്ന കുടമ്പുളി കൃഷി ആരംഭിക്കുന്ന സമയമാണ് ഇപ്പോൾ. അമിതവണ്ണത്തിന് എതിരെ
കുടമ്പുളിയിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രോക്സി സിട്രിക്കാസിഡ് നല്ല രീതിയിൽ പ്രവർത്തിക്കുമെന്ന കണ്ടെത്തൽ വിപണിയിൽ കുടമ്പുളിയുടെയും, കുടമ്പുളിയിൽ നിന്നുണ്ടാക്കുന്ന മൂല്യവർധിത വസ്തുക്കളുടെയും വിപണനമൂല്യം ഉയർത്തിയിട്ടുണ്ട്. കുടമ്പുളി കഴിക്കുന്നതുവഴി ഒരു തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുന്നില്ലെന്നതും ഇതിൻറെ വിപണനമൂല്യം വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്.

ഒരു കിലോ ഉണക്ക കുടമ്പുളിക്ക് മാർക്കറ്റിൽ 300 രൂപ വരെ നിലവിൽ വില വരുന്നു. എന്നാൽ ഒരു കുടമ്പുളി പുഷ്പിക്കാൻ ഏകദേശം പന്ത്രണ്ട് വർഷങ്ങൾ എടുക്കുന്നതിനാൽ സാധാരണ ഗതിയിൽ ഇത് വീട്ടുവളപ്പിൽ നട്ടുപിടിപ്പിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. ഇത്തരം സാഹചര്യങ്ങളിലാണ് കുടമ്പുളിയിലെ ഒട്ടുതൈകളുടെ പ്രാധാന്യമേറുന്നത്. 

ഒട്ടുതൈകളിലെ താരം

കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത അത്യുല്പാദനശേഷിയുള്ള ഇനങ്ങളാണ് 'അമൃതം', 'ഹരിതം'. 2015 ലാണ് കാർഷിക സർവ്വകലാശാല ഇത് പുറത്തിറക്കുന്നത്. പൂർണ്ണവളർച്ചയെത്തിയ ഈ ഒട്ടുതൈകളിൽ നിന്ന് ഏകദേശം ആയിരം കായകൾ വരെ ലഭിക്കുന്നു. വാണിജ്യാവശ്യത്തിനുള്ള ഹൈഡ്രോക്സി സിട്രിക്കാസിഡ് 16 മുതൽ 19 വരെ ഇതിൽ ഉണ്ടെന്നാണ് കണക്കുകൂട്ടൽ.

പരിചരണമുറകൾ

അത്യുല്പാദനശേഷിയുള്ള മാതൃവൃക്ഷങ്ങളിൽ പാർശ്വ ശാഖകൾ കുടമ്പുളി ഒട്ടു തൈകൾ തയ്യാറാക്കുന്നത്. ഈ ഒട്ടുതൈകൾ മൂന്നു മാസം പ്രായമാകുമ്പോൾ മണ്ണിലേക്ക് നടാം. ഒട്ടുതൈകൾ നടുമ്പോൾ ഒട്ടുസന്ധി മണ്ണിന് മുകളിലായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഒരു മാസത്തിനുശേഷം ഒട്ട്സന്ധിയിൽ ഉള്ള പ്ലാസ്റ്റിക് നാട സൂക്ഷ്മതയുടെ മുറിച്ചു മാറ്റാം. 

Now is the time to start cultivating pickles, which add flavor to fish dishes. Against obesity The finding that the hydroxy citric acid contained in the malabar tamarind works well has increased the market value of malabar tamarind and malabar tamarind-based value-added products.

നട്ട് രണ്ടാംവർഷം മുതൽ ഒട്ടു തൈകളുടെ വളർച്ച നല്ല രീതിയിൽ നടക്കുന്നു. ചെടിയുടെ പെട്ടെന്നുള്ള വളർച്ചയ്ക്ക് വർഷംതോറും മരം ഒന്നിന് 10 കിലോ ജൈവവളം നൽകുന്നത് ഉത്തമമാണ്. മാർക്കറ്റിൽ ഒട്ടുതൈകൾക്ക് ഏകദേശം 50 മുതൽ 100 രൂപ വരെ വില വരുന്നു. കൃത്യമായ പരിചരണവും, ജൈവവള പ്രയോഗവും ഉണ്ടെങ്കിൽ ഏകദേശം മൂന്നു വർഷം ആകുമ്പോഴേക്കും കുടമ്പുളി കായ്ച്ച് തുടങ്ങുന്നു. ഏകദേശം 5 മീറ്റർ വരെ ഉയരം മാത്രമേ ഇവ കൈവരികയുള്ളൂ. ജനുവരി- മാർച്ച് മാസങ്ങളിൽ പുഷ്പിക്കുന്ന ഇവ ജൂലൈ സെപ്റ്റംബർ മാസങ്ങളിൽ വിളവെടുക്കാൻ ഭാഗമാകും.

പഴുത്ത കായയുടെ പുറംതോട് ഉണക്കി വീട്ടാവശ്യത്തിനും,പ്രാദേശിക വില്പനയ്ക്കും ഉപയോഗിക്കാം.

English Summary: Hydroxy citric acid in malabar tamarind reduces obesity

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds