Updated on: 20 November, 2020 3:32 PM IST
കായ്ക്കളുടെ വലിപ്പത്തിവും നിറത്തിലും സ്വാദിലും വ്യത്യാസമുള്ള ഒട്ടനവധി ഇനങ്ങള്‍ ഇന്ന് ലഭ്യമാണ്.

 

 

കേരളത്തില്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് തണ്ണിമത്തന്‍ കൃഷി ചെയ്യാവുന്നതാണ്. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന തുറസ്സായ സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കാന്‍. കായ്കള്‍ ഉണ്ടാകുന്ന സമയത്തുള്ള മഴ തണ്ണിമത്തന്റെ ഗുണവും മധുരവും കുറയാന്‍ ഇടയാക്കും.നീര്‍വ്വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് കൃഷിക്ക് അഭികാമ്യം. മണ്ണിലെ അമ്ളക്ഷാര സൂചിക 6.5നും 7.0 നും ഇടയ്ക്കാണ് ഏറ്റവും നല്ലത് അമ്ള രസമുള്ള മണ്ണിലും തണ്ണി മത്തന്‍ നന്നായി വളരുന്നു.In Kerala, watermelon can be grown from December to March. Choose open space for cultivation which gets a lot of sunlight. Rainfall during the ripening period may reduce the quality and sweetness of the watermelon. Soil Acidity Index is best between 6.5 and 7.0 Watermelon grows well in acidic soils.

നടീല്‍ വസ്തു

നന്നായി വിളഞ്ഞു പഴുത്ത കായ്കളില്‍ നിന്നെടുത്ത വിത്ത് നടാന്‍ ഉപയോഗിക്കാം. വിത്തിന്റെ വലിപ്പത്തേയും കൃഷി രീതിയേയും ആശ്രയിച്ച് വിത്ത്നിരക്കിന് വ്യത്യാസമുണ്ട്. കേരളത്തില്‍ കൃഷി ചെയ്യപ്പെടുന്ന'ഷുഗര്‍ ബേബി' എന്ന ഇനത്തിന് ഒരു ഏക്കറിലേക്ക് 500 ഗ്രാം വിത്ത് ആവശ്യമായി വരും.

ഇനങ്ങള്‍

കായ്ക്കളുടെ വലിപ്പത്തിവും നിറത്തിലും സ്വാദിലും വ്യത്യാസമുള്ള ഒട്ടനവധി ഇനങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇതില്‍ കേരളത്തിനു യോജിച്ച ഏതാനും ഇനങ്ങളുടെ പേരും മറ്റു പ്രത്യേകതകളും ചുവടെ ചേര്‍ത്തിരിക്കുന്നു.

 

 

പുറം തൊണ്ടിന് ഇരുണ്ട നിറവും അകക്കാമ്പിന് കടും ചുവപ്പു നിറവുമാണ്.

 

 

'ഷുഗര്‍ ബേബി':

ശരാശരി 4 .8 കി.ഗ്രാം തൂക്കം വരുന്ന കായ്പ്പുകളുടെ പുറം തൊണ്ടിന് ഇരുണ്ട നിറവും അകക്കാമ്പിന് കടും ചുവപ്പു നിറവുമാണ്. മൂന്നു മുതല്‍ നാല് മാസക്കാലം ദൈര്‍ഘ്യമുള്ള ഇതിന്റെ ഉല്‍പ്പാദന ക്ഷമത 60 ടണ്‍/ ഏക്കര്‍ ആണ്. ഇടത്തരം വലിപ്പമുള്ള കായ്കളുടെ തൊണ്ടിന് കട്ടി കുറവാണ് എന്നതും ഈ ഇനത്തിന്റെ പ്രത്യേകതകള്‍ ആണ്.

അര്‍ക്കാ മാനിക്ക് :

ഇളം പച്ച നിറത്തില്‍ കടും പച്ച നിറത്തിലുള്ള വരകളോടു കൂടിയ കായ്കള്‍ 6 കി.ഗ്രാം. വരെ തൂക്കം കാണിക്കുന്നു.

അസാഹി യമാറ്റോ;

പുറം തൊണ്ടിന് ഇളം പച്ചനിറവും അകക്കാമ്പിന് നല്ല പിങ്ക് നിറവു മുള്ള കായ്കളുടെ ശരാശരി തൂക്കം 7.8 കി.ഗ്രാം ആണ്.

കളകള്‍ ചെത്തി മാറ്റി കിളച്ച് പരുവപ്പെടുത്തിയ സ്ഥലത്ത് മൂന്ന് മീറ്റര്‍ അകലത്തായി രണ്ട് മീറ്റര്‍ ഇടവിട്ട് കുഴിയെടുക്കാവുല്ലതാണ്. 60 സെ.മി. നീളവും 60 സെ.മീ. വീതിയും 45 സെ.മീ. താഴ്ചയുള്ള കുഴികള്‍ എടുത്ത്. മേല്‍ മണ്ണും അടി വളവും ചേര്‍ത്ത് കുഴി മൂടണം. ഒരു കുഴിയില്‍ 4, or 5 വിത്തുകള്‍ പാകി അവ മുളച്ചു വരുമ്പോള്‍ ആരോഗ്യമുള്ള മൂന്ന് തൈകള്‍ മാത്രം നിറുത്തി ബാക്കിയുള്ളവ പറിച്ചു കളയണം

 

തണ്ണിമത്തന്റെ കൃഷി രീതിയെ കുറിച്ച് കൃഷി വിഞ്ജാന കേന്രം പുറമുറ്റം ഹരിത സംഘത്തിലെ കര്‍ഷകരുടെ പങ്കാളിത്തത്തോടെ നടത്തിയ പഠനത്തില്‍ ജൈവവളങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്നത് ഏറ്റവും ഫലപ്രദമായി കണ്ടു. അതിന്‍ പ്രകാരം തണ്ണിമത്തന്‍ കൃഷിക്ക് അനുയോജ്യമായ വളപ്രയോഗ രീതിയാണ് താഴെ കൊടുത്തിട്ടുള്ളത്.

3 കിലോഗ്രാം മണ്ണിര കമ്പോസ്റ്റ് കൂടി ചേര്‍ത്ത് മണ്ണ് കൂട്ടി കൊടുക്കണം.

 

 

വളപ്രയോഗം

തടത്തില്‍ വിത്തിടുന്നതിന് മുന്‍പ് അടിവളമായി 2 കിലോഗ്രാം ചാണകപൊടി +250 gm എല്ലുപൊടി ചേർത്ത് ചേര്‍ത്ത്, മണ്ണിളക്കിയതിന് ശേഷം തടം മൂടണം. ഇതോടൊപ്പം കാൽ കിലോ വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക, മാത്രമല്ല മണ്ണിന്റെ വളക്കൂറ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വിത്ത് മുളച്ച് 3 - 4 ഇല പരുവമാകുമ്പോള്‍ അതായത് 15 -25 ദിവസങ്ങള്‍ക്കു ശേഷം, 3 കിലേഗ്രാം മണ്ണിര കമ്പോസ്റും 100 ഗ്രാം കടലപ്പിണ്ണാക്കും മേല്‍വളമായി ചേര്‍ക്കണം. ചെടികള്‍ വളളി വീശി തുടങ്ങുമ്പോള്‍ (30-35 ദിവസങ്ങള്‍ക്ക് ശേഷം) 3 കിലോഗ്രാം മണ്ണിര കമ്പോസ്റ്റ് കൂടി ചേര്‍ത്ത് മണ്ണ് കൂട്ടി കൊടുക്കണം.മണ്ണിര കമ്പോസ്റ്റിന് പകരം കമ്പോസ്റ്റോ മറ്റ് ജൈവവളങ്ങളോ ചേര്‍ക്കാവുന്നതാണ്. രാസവളങ്ങളുടെ അമിതപ്രയോഗം കായ്പൊട്ടലിന് കാരണമായേക്കാം.

ജലസേചനം.

ആദ്യ കാലങ്ങളില്‍ 2 അല്ലെങ്കിൽ 3 ദിവസത്തിലൊരിക്കല്‍ നനച്ചുകൊടുക്കണം. കായ്പിടുത്തം തുടങ്ങുമ്പോള്‍ മണ്ണിന്റെ നനവനുസരിച്ച് ജലസേചനം കുറയ്ക്കാവുന്നതാണ്. മണ്ണില്‍ ഈര്‍പ്പം കൂടുന്നത് കായപൊട്ടലിന് കാരണമാകുക മാത്രമല്ല മധുരം കുറയാനും ഇടയാക്കും.

പുതയിടല്‍

ചെടികള്‍ക്ക് പടരാനും പുഴയോരങ്ങളില്‍ ക്യഷി ചെയ്യുമ്പോള്‍ കായകള്‍ക്ക് മണലിന്റെ ചൂടേല്‍ക്കാതിരിക്കാനുമായി യഥാസമയം പുതയിട്ടുകൊടുക്കേണ്ടത് അനിവാര്യമാണ്.

സസ്യസംരക്ഷണം

തണ്ണിമത്തന് നമ്മുടെ നാട്ടില്‍ താരതമേന്യ കീടങ്ങളും രോഗങ്ങലും കുറവാണ്. എന്നാല്‍ വെളളരിവര്‍ഗ്ഗ വിളകളെ ആക്രമിക്കുന്ന മത്തന്‍ വണ്ട്, കായീച്ച എന്നിവ വളരെ വിരളമായി തണ്ണിമത്തനേയും ആക്രമിക്കാറുണ്ട്. ചെറിയ കായകളുടെ പുറത്തുളള രോമങ്ങള്‍ ഒരു പരിധിവരെ കായീച്ചകളെ അകറ്റുന്നു. ആക്രമണം രൂക്ഷമാക്കുക ആണെങ്കില്‍ ബി വേറിയ 20 ഗ്രാം ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിച്ച് മത്തന്‍ വണ്ടുകളേയും, പഴക്കെണി ഉപയോഗിച്ച് കായീച്ചകളേയും നിയന്ത്രിക്കാവുന്നതാണ്.

വിളവെടുക്കല്‍

വിത്തിട്ട് 35 അല്ലെങ്കിൽ 45 ദിവസങ്ങള്‍ക്കുളളില്‍ പെണ്‍പൂക്കള്‍ വിരിഞ്ഞു തുടങ്ങും. 30 അല്ലെങ്കിൽ 40 ദിവസം പ്രായമായ കായ്കളണ് പറിക്കുവാന്‍ പാകമായത്. 90 അല്ലെങ്കിൽ 120 ദിവസങ്ങളാണ് വിളയുടെ ശരാശരി ദൈര്‍ഘ്യം. ക്യത്യസമയത്തുളള വിളവെടുപ്പ് നല്ല ഗുണമേന്‍മയുളള കായ്കള്‍ ലഭിക്കേണ്ടതിന് വളരെ പ്രധാന്യമര്‍ഹിക്കുന്നു. വിളവെടുക്കാറായ കായ്കളോട് ചേര്‍ന്നുളള വളളികള്‍ വാടിത്തുടങ്ങുന്നു. മാത്രമല്ല നിലത്തു തൊട്ടുകിടക്കുന്ന കായ്കളുടെ അടി ഭാഗത്തെ വെളള നിറം ഇളം മഞ്ഞയായി മാറുകയും ചെയ്യും. കായില്‍ ഞൊട്ടി നോക്കിയും വിളഞ്ഞ കായ്കളെ തിരിച്ചറിയം, നന്നായി വിളഞ്ഞ കായ്കളില്‍ വിരല്‍ കൊണ്ടു ഞൊട്ടുമ്പോള്‍ പതുപതത്ത ശബ്ദം കേള്‍ക്കാം എന്നാല്‍ പാകമാകാത്ത കായ്കളില്‍ നിന്ന് ലോഹ കുടത്തില്‍ തട്ടുന്നതുപോലുളള ഉറച്ച ശബ്ദം കേള്‍ക്കാം.ഷുഗര്‍ ബേബി എന്ന ഇനത്തില്‍ നിന്ന് ശരാശരി അഞ്ച് കി. ഗ്രാം തൂക്കമുളള 6 or 8 കായകള്‍ വരെ ലഭിക്കുന്നു. അങ്ങനെ ഒരേക്കറില്‍ നിന്ന് ഉദ്ദേശം 60 ടണ്‍ വരെ വിളവെടുക്കാം.


വിത്ത് ശേഖരണം

നല്ലതുപോലെ വിളഞ്ഞു പഴുത്ത കായ്കളില്‍ നിന്നാണ് വിത്തെടുക്കേണ്ടത്. വിത്തും അതിനോട് ചേര്‍ന്ന മാംസഭാഗങ്ങളും കലക്കി ഒരു ദിവസം വച്ചതിനു ശേഷം താഴെ അടിയുന്ന വിത്തുകള്‍ മാത്രം എടുക്കുക. ആ വിത്തുകള്‍ നന്നായി കഴുകിയുണക്കി ഒരു വിത്തിന് 2.5 ഗ്രാം സ്യൂഡോമോണസ് എന്ന തോതില്‍ കുമില്‍ നാശിനി പുരട്ടി പോളിത്തീന്‍ കവറില്‍ സൂക്ഷിക്കാവുന്നതാണ്.

തണ്ണിമത്തൻ വിത്തുകൾ മണ്ണുത്തി യൂണിവേഴ്സിറ്റി കൗണ്ടറിൽ ഉണ്ടാകാറുണ്ട്, ഹൈബ്രിഡ് വിത്തുകൾ ഇപ്പോൾ പല ഷോപ്പിലും ഉണ്ട്

കടപ്പാട് : ഫേസ്ബുക് കൂട്ടായ്മ


കൂടുതൽ അനുബന്ധ വാർത്തകൾക്ക് :തണ്ണിമത്തൻ (Thannimathan, Watermelon) കൃഷിക്ക് ഒരുങ്ങാം.. ഇനം ഷുഗർ ബേബി തന്നെ

English Summary: The best time to cultivate watermelon is from December to March.
Published on: 20 November 2020, 01:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now