Features

പോഷക സമൃദ്ധിയില്‍ തണ്ണിമത്തനോളം പോരും കുരു

വേനല്‍ക്കാലത്താണ് സുലഭമായി ലഭിയ്ക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. വിശപ്പും ദാഹവും ക്ഷീണവും തളര്‍ച്ചയുമെല്ലാം മാറ്റി ശരീരത്തിന് ഉന്മേഷം നല്‍കുന്നുവെന്നു മാത്രമല്ല, ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. സാധാരണ തണ്ണിമത്തന്റെ ഉള്ളിലെ കുരു നീക്കം ചെയ്താണ് നാം കഴിയ്ക്കാറ്. പുറന്തോടും കളയും. എന്നാല്‍ തണ്ണിമത്തന്‍ പോലെത്തന്നെ തണ്ണിമത്തന്റെ കുരുവിനും ഔഷധഗുണങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. തണ്ണിമത്തന്റെ കുരു ഇട്ട വെള്ളം 15-20 മിനുട്ട് ചെറുതീയീല്‍ തിളപ്പിക്കുക. രണ്ട് ദിവസത്തിന് ശേഷം ആ വെള്ളംകുടിച്ചാല്‍ ആരോഗ്യത്തിനു ഏറെ ഉത്തമമാണ്.

watermelon seeds

ഇത് നല്ലൊരു ലാക്സേറ്റീവാണ്. ദഹനം ശക്തിപ്പെടുത്തും. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് തണ്ണിമത്തന്‍ കുരു ഇട്ട് തിളപ്പിച്ച വെള്ളം. തണ്ണിമത്തന്‍ കുരുവില്‍ ലൈകോഫീന്‍ ധാരാളമുള്ളതിനാല്‍ ക്യാന്‍സറിനെ തടയാനും സഹായിക്കും. ധാരാളം മഗ്‌നീഷ്യം അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതുമാണ്. തണ്ണിമത്തന്റെ കുരുവില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം ശരീരത്തിലെ രക്തചംക്രമണം ശരിയാക്കാന്‍ സഹായിക്കും. രക്ത സമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകളും ഒരു പരിധി വരെ ഇത് നിയന്ത്രിക്കും.

ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മാരോഗ്യത്തിനും ഏറെ നല്ലതാണ്. മുഖക്കുരു മാറ്റാനും ചര്‍മത്തില്‍ ചുളിവു വീഴുന്നതു തടയാനുമെല്ലാം ഗുണപ്രദം.ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴികൂടിയാണ് തണ്ണിമത്തന്‍ കുരുവിട്ടു തിളപ്പിച്ച വെള്ളം. കുരുവിലടങ്ങിയിരിക്കുന്ന പ്രോട്ടീനും അമിനോ ആസിഡും മുടി വളരാന്‍ സഹായിക്കും.വൃക്കകളില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ കുറയ്ക്കാനും അവയെ ശുദ്ധീകരിക്കാനും ഇത് സഹായിക്കും.

 


Share your comments