പണ്ട് നമ്മുടെ വീട്ടുവളപ്പുകളിലെല്ലാം ഒരു മാവെങ്കിലും ഉണ്ടായിരുന്നു. മാമ്പഴക്കാലത്ത് മുറ്റത്തു വീഴുന്ന മാമ്പഴം പെറുക്കിയെടുക്കാൻ കുട്ടികൾ മത്സരിക്കുന്ന ഒരു കാലവുമായി രുന്നു അന്ന്. അക്കാലമെല്ലാം പോയി.കേരളത്തിൽ മുതലമടയിൽ ആണ് മാവ് വാണിജ്യമായി കൃഷിചെയ്യുന്നത്.
ഇന്ന് വിപണിയിൽ കാണുന്ന ചുവന്ന് തുടുത്ത മാങ്ങകൾ വിലയ്ക്ക് വാങ്ങി കഴിക്കുകയാണ്. തുടർന്ന് അതിന്റെ ദൂഷ്യ വശങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു.
ലോകത്തെമ്പാടും പ്രിയങ്കരമായ നിരവധി മാമ്പഴയിനങ്ങൾ ഇന്ത്യയിലുണ്ട്.അത്തരത്തിൽ ഒന്നാണ് വെള്ളരിമാങ്ങ. ഈ മാങ്ങ സാധാരണയായി അച്ചാറുണ്ടാക്കാനും കറികൾക്കുമാണ്. ഉപയോഗിക്കുന്നത് .പഴുത്ത മാങ്ങയിൽ പുഴുവിന്റെ ഉപദ്രവം കൂടുതലാണ് .ചെറിയ വൃക്ഷ മായിരിക്കുമ്പോൾ തന്നെ ഇത്തരം മാവ് കായ്ച്ചു തുടങ്ങും
തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ചെറിയ തോതിൽ ഇവ കണ്ടുവരുന്നത്. മാവിൽ നീളം കൂടിയ മാങ്ങകൾ ഉണ്ടാകുന്ന ഈ ഇനം കേരളത്തിന്റെ തനതായ മാവ് ആണോ എന്നതിൽ സംശയം ഉണ്ട്.
പണ്ടു കാലത്ത് കൊല്ലം തിരുവനന്തപുരം ഭാഗങ്ങളിൽ നിന്നും സിങ്കപ്പൂർ എന്ന രാജ്യത്ത് ജോലിക്കു പോയവർ അവിടെ ലഭ്യമായിരുന്ന തായ്‌ലൻഡ് മാങ്ങകൾ ധാരാളം കേരളത്തിൽ കൊണ്ട് വന്നിട്ടുണ്ട്. അത്തരത്തിൽ കേരളത്തിൽ എത്തിപ്പെട്ട മാവാണ് വെള്ളരി എന്ന് അറിയപ്പെടുന്നത്. വെള്ളരി എന്ന പേരിൽ ഇത് അല്ലാതെ വേറെയും ചില മാവുകൾ ഉണ്ട്. എന്നാൽ കേരളത്തിൽ വെള്ളരിമാവ് എന്ന് പറഞ്ഞു പ്രശസ്തി നേടിയ മാവ് ഇതാണ്.
ഇനി മാമ്പഴത്തിന്റെ പ്രത്യേകതകൾ
പച്ചയിൽ സാമാന്യം പുളി ഉള്ള ഈ ഇനം പഴുക്കുമ്പോൾ കൂടിയ മധുരം എന്നൊന്നും പറയാൻ കഴിയാത്ത ഇളം മധുരം കൈവരിക്കുന്നു. പൊട്ടിച്ചു പഴുപ്പിക്കുന്നതിനേക്കാൾ രുചി കൂടുതൽ മാവിൽ നിന്ന് പഴുത്തു കഴിക്കുമ്പോൾ ആകുന്നു. എന്നാൽ പുഴു ശല്യം അത്യാവശ്യം ഉള്ള മാവ് ആയതിനാൽ പൊട്ടിച്ചു പഴുപ്പിക്കുന്നതായിട്ടാണ് കൂടുതൽ ആയി കാണപ്പെടുന്നത്. വീടുകളിൽ ഒരു വ്യത്യസ്ത ഇനം മാവ് വേണം എന്നുള്ളവർ ഈ മാവ് വെച്ച് പിടിപ്പിക്കാവുന്നതാണ്.