ഏറെ പോഷകഗുണമുള്ള ഒരു പ്രകൃതിദത്ത ആഹാരമാണ് അത്തിപ്പഴം.മാംസ്യം, അന്നജം, കൊഴുപ്പ് എന്നിവ അടങ്ങിയ അത്തിപ്പഴ൦ .പൊട്ടാസ്യം, ഫോസ്ഫറസ് എന്നിങ്ങനെയുള്ള മൂലകങ്ങളാലും സമ്പന്നമാണ്. ആന്റി ഓക്സിഡന്റിന്റെ കലവറയായ അത്തിപ്പഴം പതിവായി കഴിക്കുന്നത് കൊണ്ട് പലതരം ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കാം. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദിവസവും രാവിലെ ഉണങ്ങിയ അത്തിപ്പഴം കഴിക്കുന്നത്നല്ലതാണ്.
മൂന്ന് ശതമാനത്തോളം കാല്‍സ്യം അടങ്ങിയിട്ടുള്ള അത്തിപ്പഴം എല്ലുകളുടെ ആരോഗ്യവും ബലവും വര്‍ദ്ധിപ്പിക്കും.പല്ലിന് ആരോഗ്യവും ഉറപ്പും കിട്ടുന്നതിന് അത്തിപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്. പ്രമേഹരോഗികള്‍ക്കും ഉത്തമമായ ഫലമാണിത്. അത്തിപ്പഴത്തില്‍ വളരെ കൂടിയ അളവില്‍ ഇന്‍സുലിന്‍ അടങ്ങിയിട്ടുണ്ട്. അത്തിപ്പഴത്തിന്‍റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ മതി ഇത് പ്രമേഹത്തിന് പരിഹാരം നല്‍കും.
ശരീരത്തിലെ അമിതമായ കൊഴുപ്പിനെ ഇല്ലാതാക്കുന്ന അത്തിപ്പഴം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെയും ചങ്ങാതിയാണ്. രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ളതിനാല്‍ കുട്ടികള്‍ക്ക് അത്തിപ്പഴം നല്‍കുക
. ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണാനും അത്തിപ്പഴം ഉത്തമമാണ്. ഇത് രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും വിളര്‍ച്ചയെ പരിഹരിക്കുകയും ചെയ്യുന്നു.മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും ശക്തിയുള്ള ഫലമാണിത്.ട്രൈ ഗ്ലിസറൈഡ് എന്ന അനാരോഗ്യകരമായ അവസ്ഥയെ ഇല്ലാതാക്കാനും അത്തിപ്പഴത്തിന്‍റെ ഇല കൊണ്ട് ചായയുണ്ടാക്കിക്കുടിച്ചാല്‍ കഴിയുന്നു. ഇത് അമിതവണ്ണത്തെയും ഹൃദയാഘാതത്തേയും പ്രതിരോധിയ്ക്കുന്നു.
അള്‍സര്‍ പോലുള്ള രോഗങ്ങളെ പ്രതിരോധിയ്ക്കാനും അത്തിപ്പഴം മുന്നിലാണ്.മലബന്ധം,ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും അത്തിപ്പഴത്തിന്‍റെ ഉപയോഗം സഹായിക്കുന്നു.വയറിനുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ അത്തിപ്പഴം സഹായിക്കുന്നു. ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമാണ് അത്തിപ്പഴം.കൊളസ്‌ട്രോള്‍ കുറയ്ക്കാനും അത്തിപ്പഴത്തിന്‍റെ ഉപയോഗം നല്ലതാണ്.
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറച്ച് നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കാന്‍ അത്തിപ്പഴത്തിന് കഴിയും.കേരളത്തില്‍ പൊതുവേ കണ്ടുവരുന്ന അത്തിമരമാണ് ഇന്ത്യന്‍ ജയന്റ് ഫിഗ്.നല്ല പോഷക പ്രധാനവും ഔഷധഗുണവുമുള്ളതാണ് ഇന്ത്യന്‍ അത്തി.ഇംഗ്ലീഷില്‍ ക്ലസ്റ്റര്‍ ഫിഗ് ട്രീ എന്നും കണ്‍ട്രിഫിഗ് എന്നും ഇന്ത്യന്‍ ഫിഗ് എന്നും വിളിക്കപ്പെടുന്നു. മൂത്തമരത്തിന്റെ കൊമ്പ് പതിവെച്ചാണ് സാധാരണയായി വ്യാവസായികരീതിയില്‍ ഇതിന്റെ തൈകള്‍ ഉത്പാദിപ്പിക്കുന്നത്. നമുക്ക് നഴ്സറികളില്‍ നിന്ന് കിട്ടുന്ന തൈകള്‍ പതിവച്ചു പിടിപ്പിക്കന്നവയാണ്. വിത്തുകള്‍ മുളപ്പിച്ചും തൈകള്‍ തയ്യാറാക്കാം. എന്നാൽ പതി വച്ചുണ്ടാക്കിയ തൈകൾ ആണ് പെട്ടന്ന് കായുണ്ടാകാൻ നല്ലത് .തായ്ത്തടിയില്‍ പ്രത്യേകമായുണ്ടാകുന്ന ഉപശാഖകളിലാണ് കായ ഉണ്ടാകുക.കേരളത്തിലെ ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ അത്തിപ്പഴത്തിന് പെട്ടെന്ന് പൂപ്പല്‍ പിടിക്കും. അതിനാൽ കൊമ്പുകള്‍ കോതി തായ്ത്തടിയിലും ശിഖരങ്ങളിലും നല്ല വെയില്‍ കൊള്ളിക്കുക. പൂപ്പൽ പിടിക്കുകയുമില്ല പിന്നീട് നല്ല വലിപ്പമുള്ള കായകള്‍ ലഭിക്കുകയും ചെയ്യും. പഴുക്കുന്നതിന് മുമ്പ് മൂപ്പെത്തിയ കായകള്‍ ഉപയോഗിച്ച് തോരനും കറികളും ഉണ്ടാക്കുന്നവരുമുണ്ട്. കായകള്‍ പഴുക്കുമ്പോള്‍ ചുവപ്പു നിറമാകും അപ്പോള്‍ പറിച്ചെടുത്ത് സംസ്‌കരിക്കാം.
അത്തിപ്പഴം സംസ്കരിക്കുന്ന വിധം
അത്തിപ്പഴം ശരിയായരീതിയില്‍ സംസ്‌കരിച്ചെടുത്താല്‍ നല്ല ഗുണമേന്മയുള്ള ഉത്പ്പന്നങ്ങളാക്കാം.ഇതിനായി പഴുത്ത അത്തിപ്പഴങ്ങള്‍ (ഒരു കിലോ) ഞെട്ടുകളഞ്ഞ് കത്തികൊണ്ട് മുറിച്ച് കഷണങ്ങളാക്കിവെക്കുക.100 ഗ്രാം ചുണ്ണാമ്പ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ 4-5 മണിക്കൂര്‍ നേരം കഷണങ്ങള്‍ മുക്കിവെക്കണം.പിന്നീട് ലായനിയില്‍ നിന്നെടുത്ത് അത് നന്നായി കഴുകിയെടുക്കുക. ചുണ്ണാമ്പിന്റെ അംശങ്ങള്‍ പൂര്‍ണമായും നീക്കണം. അതിനുശേഷം ഇവ തിളച്ച വെള്ളത്തില്‍ ഇട്ട് വീണ്ടും രണ്ട് മിനിറ്റ് തിളപ്പിക്കണം.പിന്നീട് ഒരു പരന്ന ട്രേയില്‍ നിരത്തി കഷണങ്ങളുടെ പുറത്തുള്ള വെള്ളം വാര്‍ന്നതിനുശേഷം പ്രത്യേകം തയ്യാറാക്കിയ പഞ്ചസാര ലായനിയില്‍ ഒരു ദിവസം ഇട്ടുവെക്കണം.പഞ്ചസാര ലായനിയില്‍ നിന്ന് എടുത്ത ഉടനെ വീണ്ടും ശുദ്ധജലത്തില്‍ കഴുകി കായയുടെ പുറത്ത് പറ്റിയിരിക്കുന്ന പഞ്ചസാരയുടെ അംശങ്ങള്‍ നീക്കണം. ഇങ്ങനെ കഴുകിയെടുത്ത പഴങ്ങള്‍ വെയിലത്തോ ഡ്രയറിലോ ഉണക്കിയെടുത്ത് കഴിക്കാം. വായുകടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിച്ച് ദീര്‍ഘകാലം ഉപയോഗിക്കാം.
പഞ്ചസാര ലായനി തയ്യാറാക്കുന്ന രീതി.
ഒരു കിലോ അത്തിപ്പഴം സംസ്‌കരിച്ചെടുക്കാന്‍ ഒന്നരക്കിലോ പഞ്ചസാര, ഒരു ലിറ്റര്‍ വെള്ളം, പൊട്ടാസ്യം മെറ്റാബൈ സള്‍ഫേറ്റ് ഒരു ഗ്രാം, സിട്രിക് ആസിഡ് 3 ഗ്രാം,സോഡിയം മെറ്റാബൈസള്‍ഫേറ്റ് ഒരു ഗ്രാം എന്നിങ്ങനെയാണ് ആവശ്യം. പഞ്ചസാരയില്‍ വെള്ളം ചേര്‍ത്ത് തിളപ്പിച്ചതിന് ശേഷം സിട്രിക് ആസിഡ് ചേര്‍ത്ത് വാങ്ങി വെക്കുക.ലായനിയുടെ ചൂട് 50 ഡിഗ്രിയില്‍ താഴെയായാല്‍ അതില്‍ പൊട്ടാസ്യം മെറ്റാബൈ സള്‍ഫേറ്റ്, സോഡിയം മെറ്റാ ബൈ സള്‍ഫേറ്റ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിച്ചേര്‍ക്കണം .ഇപ്പോൾ പഞ്ചസാര ലായനി തയ്യാറായി.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :അഴകുള്ള വാഴപ്പഴം ചെങ്കദളി.