പുല്ല് കുടുംബത്തിന്റെ കീഴിൽ വരുന്ന ഒരു ചെടിയുടെ വിത്താണ് ചോളം. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഒരു ധാന്യമാണിത്.
പോപ്പ്കോൺ അല്ലെങ്കിൽ സ്വീറ്റ് കോൺ ഒരു ജനപ്രിയ ഭക്ഷണ തരമാണ്.മഞ്ഞ നിറത്തിന് പുറമെ ചുവപ്പ്, ഓറഞ്ച്, പർപ്പിൾ, നീല, വെള്ള, കറുപ്പ് നിറങ്ങളിലും ഉള്ള ചോളം കൃഷി ചെയ്യപ്പെടുന്നുണ്ട്.
പ്രോട്ടീന്‍ കലവറയായ ഈ ചെറു ധാന്യo നല്ലൊരു കാലിത്തീറ്റയുമാണ്.കാത്സ്യം, അയേണ്‍, പൊട്ടാസ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാ രോഗ്യത്തിനും ഭാരക്കുറവിനും ഈ ധാന്യം നല്ലതാണ്.
ചോളത്തിൽ വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. ചുവന്ന രക്താണുക്കളെ ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ പോഷകങ്ങൾ നൽകിക്കൊണ്ട് വിളർച്ചയുടെ സാധ്യത കുറയ്ക്കാൻ ഇതിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ നമ്മെ കൂടുതൽ ഉന്മേഷത്തോടെ ഇരിക്കാൻ ഇത് സഹായിക്കുന്നു.
സ്വീറ്റ് കോൺ, ചോളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ എന്നിവയ്ക്ക് രക്തയോട്ടം വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ ആഗിരണം കുറയ്ക്കാനും ഇൻസുലിൻ നിയന്ത്രിക്കാനും കഴിയും. ചോളത്തിൽ നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോ ളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
അതിശൈത്യത്തെയും കൊടും വരള്‍ച്ചയെയും ഈ ചെറു ധാന്യം അതിജീവിക്കും. ചെടിച്ചു വട്ടില്‍ വെളളക്കെട്ട് പാടില്ല. അടി വളവും മേല്‍ വളവും, ചെറു ജലസേചനവും ശ്രദ്ധിക്കണം.