പുല്ലു വർഗ്ഗത്തിൽ ഉൾപ്പെട്ട ചെടിയാണ് ചോളം. മക്കച്ചോളം, മണിച്ചോളം എന്നിങ്ങനെ രണ്ടു തരത്തിലുള്ള ചോളം ആണ് കാണപ്പെടുന്നത്. മെക്സിക്കോ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ വർഷങ്ങൾക്കു മുൻപ് ചോളം കൃഷി ആരംഭിച്ചതായി തെളിവുകൾ ഉണ്ട്. ഇപ്പോഴും കൂടുതൽ ചോളം കൃഷി ചെയ്യുന്നത് അമേരിക്കൻ ഐക്യനാടുകളിൽ ആണ്.
ഏകദേശം 600 മുതൽ 900 മില്ലി ലിറ്റർ മഴ ലഭിക്കുന്ന നല്ല നീർവാർച്ചയുള്ള മണ്ണുള്ള പ്രദേശമാണ് കൃഷിക്ക് അനുയോജ്യമായ കണ്ടുവരുന്നത്. ചോള കൃഷിക്ക് വേണ്ട മണ്ണിൻറെ പി എച്ച് 6-7 ആണ്. ഓറഞ്ച്, പർപ്പിൾ,നീല എന്നിങ്ങനെ പല നിറത്തിൽ ചോളം കാണപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 300 മീറ്റർ ഉയരമുള്ള പ്രദേശത്താണ് ചോള കൃഷി വ്യാപകമായി ചെയ്യുന്നത്. ഇന്ത്യയിൽ കൂടുതലും ചോളം കൃഷിചെയ്യുന്നത് ഉത്തരേന്ത്യയിലാണ്. പ്രത്യേകിച്ച് രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ. ഇവിടത്തെ കാലാവസ്ഥ ചോള കൃഷിക്ക് ഏറെ അനുയോജ്യമായ കണ്ടുവരുന്നു.
ജൂൺ- ജൂലൈ ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ ചോളം കൃഷിക്ക് ഏറെ അനുയോജ്യമായ കാലാവസ്ഥയാണ്. ഇന്ത്യയിൽ കൂടുതലും മക്കച്ചോളം ആണ് കൃഷി ചെയ്യുന്നത്. ഇതിൻറെ ജന്മദേശം അമേരിക്ക ആണെന്ന് പറയപ്പെടുന്നു. ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന പോപ്കോൺ, സ്വീറ്റ് കോൺ ഇനങ്ങൾ ഇതിൻറെ വകഭേദമാണ്.
മക്ക ചോളത്തിന് എണ്ണ ഉപയോഗിച്ച് പാചകം ചെയ്യാം. നെല്ല് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്ന ഒരു വിളയാണ് ചോളം. ചോളം വറുത്തും, പാലും പഴവും ചേർത്ത് പുഴുങ്ങിയും ഉപയോഗിക്കുന്നത് ഏറെ സ്വാദിഷ്ടമാണ്. കന്നുകാലി തീറ്റ യുടെ പ്രധാന ഉറവിടം മക്കച്ചോളം ആണ്. അധികം മൂപ്പെത്താത്ത ഉള്ള ചോളം പശുക്കൾക്ക് കൊടുക്കുന്നത് പാൽ വർധനവിന് ഏറ്റവും ഗുണകരമായ കാര്യമാണ്. മദ്യ നിർമാണത്തിനും, സൗന്ദര്യ വസ്തുക്കൾ നിർമ്മാണത്തിനും, ജൈവരാസ വ്യവസായത്തിനും, സൂക്ഷ്മാണുക്കൾ വളർത്താനുള്ള ഉപാധിയായും, വിറകായും, അലങ്കാരത്തിനായും അങ്ങനെ പലവിധത്തിൽ ചോളം ഉപയോഗപ്പെടുത്തുന്നു.
ജീവകങ്ങൾ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ചോളം. ചോളത്തിന് ആരോഗ്യകരമായ ഒട്ടേറെ ഗുണങ്ങളുണ്ട്. ജീവകം B12, ഇരുമ്പ് ഫോളിക് ആസിഡ് എന്നിവയാൽ സമ്പുഷ്ടമായ ചോളം ചുവന്ന രക്താണുക്കളുടെ വർധനവിന് കാരണമാകുന്നു. ഒരു കപ്പ് ചോളത്തിൽ 29 ഗ്രാം കാർബോഹൈഡ്രേറ്റ് ഉണ്ട്. അതുകൊണ്ടുതന്നെ ഊർജ്ജം പുനസ്ഥാപിക്കാനും, തലച്ചോറ് നാഡിവ്യവസ്ഥ എന്നിവയുടെ പ്രവർത്തനം എന്നിവ ഉദ്ദീപിപ്പിക്കാൻ നല്ലതാണ്.
ഇതിൻറെ വിത്തുകളിൽ അടങ്ങിയിരിക്കുന്ന അരിറ്റനോയിഡുകൾ കാഴ്ചശക്തി വർധനവിന് ഗുണംചെയ്യും. ആൻറി ആക്സിഡന്റുകളാൽ സമ്പന്നമായ ചോളം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും, ക്യാൻസർ കോശങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഗർഭകാലത്ത് ചോളം കഴിക്കുന്നത് കുഞ്ഞിനെ ഭാര വർദ്ധനവിന് ഗുണം ചെയ്യും. വിറ്റാമിൻ ബി, ലൈകോഫീൻ എന്നിവ അടങ്ങിയിരിക്കുന്ന ചോളം ചർമത്തിന് തിളക്കം കൂട്ടുവാൻ ഏറെ മികച്ചതാണ്. ഇതിൻറെ എണ്ണ പുരട്ടുന്നത് ചർമം മിനുസപ്പെടുത്താൻ നല്ലതാണ്. ചോള ത്തിൻറെ ഉപയോഗം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. അതിൻറെ മുകളിൽ കാണുന്ന കോൺ സിൽക്ക് രണ്ട് ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് അര ലിറ്റർ ആക്കി എടുത്ത് മൂന്നുനേരം കഴിക്കുന്നത് മൂത്രതടസ്സം ഇല്ലാതാക്കുവാൻ ഏറെ മികച്ച ഉപാധിയായി പറയുന്നു. ഇത് കരൾ ആരോഗ്യത്തിനും ഗുണം ചെയ്യും. നാരുകൾ അധികം ഉള്ളതിനാൽ ദഹനപ്രക്രിയ സുഗമമാക്കുവാൻ ചോളത്തിന് സാധിക്കുന്നു.