കപ്പലണ്ടി വെറുതെ കൊറിക്കുവാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടോ? എന്നാൽ പല മലയാളികൾക്കും കപ്പലണ്ടി അഥവാ നിലക്കടലയുടെ ആരോഗ്യവശങ്ങൾ അറിയില്ല. നിരവധി ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് കപ്പലണ്ടി.
Are there any Malayalees who do not like to bite the groundnuts? But many Malayalees do not know the health benefits of kaplandi or groundnut. Kaplandi is a storehouse of many health benefits. Unbeknownst to us, peanut butter strengthens our health. There are many benefits to eating capelin.
വെറുതെ കൊറിക്കുന്ന കപ്പലണ്ടി നമ്മൾ പോലും അറിയാതെ നമ്മുടെ ആരോഗ്യത്തിന് കരുത്തുപകരുന്നു. കപ്പലണ്ടി കഴിക്കുന്നതുമൂലം നിങ്ങൾക്കുണ്ടാകുന്ന ഗുണങ്ങൾ അനവധിയാണ്.
കപ്പലണ്ടിയിൽ അടങ്ങിയിരിക്കുന്ന മോണോ സാച്ചുറേറ്റഡ് ഫാറ്റ് ആസിഡ് കൊളസ്ട്രോൾ നിയന്ത്രണത്തിന് സഹായിക്കുന്നു. ഇതുകൂടാതെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുവാനും കപ്പലണ്ടിക്ക് സവിശേഷ കഴിവുണ്ട്.
ഇതിലടങ്ങിയിരിക്കുന്ന പ്രത്യേകതരം ആസിഡ് ക്യാൻസർ സാധ്യതകളെ ഇല്ലാതാക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആൻറി ആക്സിഡൻറ്കൾ ചെറുപ്പം നില നിർത്താനും ചർമത്തിന് തിളക്കം കൂട്ടുവാനും നല്ലതാണ്. വിറ്റാമിൻ d ധാരാളം അടങ്ങിയിരിക്കുന്ന കപ്പലണ്ടി എല്ലുകളുടെ ആരോഗ്യത്തിന് മികച്ചതാണ്.
ധാരാളമായി ഒമേഗ 6 നിലക്കടലയിൽ അടങ്ങിയിരിക്കുന്നു. ഇറച്ചിയിൽ നിന്നും മുട്ടയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ പ്രോട്ടീൻ സമ്പുഷ്ടമാണ് ഇവ. ഗർഭകാലത്തിൽ കഴിക്കേണ്ട പ്രധാന ഭക്ഷണപദാർത്ഥമാണ് നിലക്കടല. ഒരു ഔൺസ് നിലക്കടലയിൽ നിന്ന് ഒരു ദിവസത്തേക്ക് ആവശ്യമുള്ള 10% ഫോളേറ്റ് ലഭിക്കുന്നു. വെള്ളത്തിൽ ഇട്ടു കുതിർത്ത കപ്പലണ്ടി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ഇതിലടങ്ങിയിരിക്കുന്ന നൈട്രിക് ഓക്സിഡ് പക്ഷാഘാത സാധ്യത കുറയ്ക്കുന്നു. രക്തസമ്മർദം നിയന്ത്രണവിധേയമാക്കാൻ കപ്പലണ്ടി കുതിർത്ത് കഴിക്കുന്നത് നല്ലതാണ്. ഇത്രത്തോളം ആരോഗ്യഗുണങ്ങൾ ഉള്ള കപ്പലണ്ടി ഇനി ഗുണങ്ങൾ അറിഞ്ഞു കൊറിക്കാം...