1. Health & Herbs

പ്രഭാതഭക്ഷണം ഈ രണ്ടു വിഭവങ്ങൾ ആവട്ടെ

വളരെ ആരോഗ്യദായകമായ ഒരു പ്രഭാത ഭക്ഷണമാണ് നേന്ത്ര പഴവും മുട്ടയും. പ്രോട്ടീനും, കാൽസ്യവും, ജീവകങ്ങളും സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്ന നേന്ത്ര പഴവും മുട്ടയും നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണംചെയ്യുന്ന ഭക്ഷണപദാർത്ഥങ്ങളാണ്. നേന്ത്രപ്പഴത്തിലും മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ എന്ന ഘടകം ഉപാചയ പ്രവർത്തനങ്ങൾക്കുള്ള ഊർജ്ജം പ്രദാനം ചെയ്യുന്നു.

Priyanka Menon
Egg and Banana
Egg and Banana

വളരെ ആരോഗ്യദായകമായ ഒരു പ്രഭാത ഭക്ഷണമാണ് നേന്ത്ര പഴവും മുട്ടയും. പ്രോട്ടീനും, കാൽസ്യവും, ജീവകങ്ങളും സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്ന നേന്ത്ര പഴവും മുട്ടയും നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണംചെയ്യുന്ന ഭക്ഷണപദാർത്ഥങ്ങളാണ്. നേന്ത്രപ്പഴത്തിലും മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ എന്ന ഘടകം ഉപാചയ പ്രവർത്തനങ്ങൾക്കുള്ള ഊർജ്ജം പ്രദാനം ചെയ്യുന്നു. ഇവയിൽ കാൽസ്യം നല്ല രീതിയിൽ അടങ്ങിയിരിക്കുന്നതിനാൽ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം വർദ്ധിപ്പിക്കുന്നു.

വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന നേന്ത്രപ്പഴം രോഗപ്രതിരോധശേഷി കൂട്ടുന്നു. മുട്ടയും ആൻറി ഓക്സിഡ്ന്റെ ഗുണങ്ങളാൽ സമ്പന്നമായതിനാൽ ഇത് രോഗപ്രതിരോധശേഷി പ്രദാനം ചെയ്യാനും നല്ലതാണ്. മുട്ടയുടെ വെള്ളയിലും നേന്ത്രപ്പഴത്തിലും ഒരു പോലെ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

ബന്ധപ്പെട്ട വാർത്തകൾ: തടി ചുരുക്കാനായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർ സൂക്ഷിക്കുക​

പ്രഭാതഭക്ഷണത്തിൽ ഇത് രണ്ടു ഉൾപ്പെടുത്തുന്നത് ഒരു ദിവസത്തേക്ക് മുഴുവനുമുള്ള ഊർജം പ്രദാനം ഇത് കാരണമാകുന്നു. ഈ പ്രഭാതഭക്ഷണം പ്രമേഹരോഗികൾക്കും ഉപയോഗപ്പെടുത്താം. കൊളസ്ട്രോൾ കൂടുതലുള്ള ആളുകൾ മുട്ടയുടെ മഞ്ഞ കഴിക്കുന്നത് ഉത്തമമല്ല. നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ നല്ലതാണ്. നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് നവോന്മേഷം നിങ്ങൾക്ക് നൽകുവാൻ സഹായകമാണ്.

ബന്ധപ്പെട്ട വാർത്തകൾ: പ്രഭാതഭക്ഷണം ചിരട്ട പുട്ടും ശുദ്ധമായ തേനും.. നിങ്ങൾ ഏങ്ങനെ ഒക്കെ ആണ് തേൻ ഭക്ഷണത്തിൻ്റെ ഭാഗം ആയി ഉപയോഗിക്കുന്നത്

ഈ പ്രഭാതഭക്ഷണം നാഡീ പ്രവർത്തനത്തിനും കരൾ ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുവാനും ഈ ഭക്ഷണ പദാർത്ഥങ്ങൾക്ക് സാധിക്കും. മുട്ടയുടെ വെള്ളയിൽ കാണപ്പെടുന്ന കോളിൻ എന്ന ഘടകം തലച്ചോറിൻറെ ആരോഗ്യത്തിൽ പ്രധാന പങ്കുവഹിക്കുന്നു. വിറ്റാമിൻ എ അടങ്ങിയിരിക്കുന്ന നേന്ത്രപ്പഴം നേത്ര ആരോഗ്യത്തിനും നല്ലതുതന്നെ. ഡയറ്റ് ആഗ്രഹിക്കുന്നവർക്ക് ഈ പ്രഭാതഭക്ഷണം നല്ലതാണ്.

ഇതുകൂടാതെ അയൺ ധാരാളമടങ്ങിയ നേന്ത്രപ്പഴം അനീമിയ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നു. ജീവകം 12, ജീവകം 5, ബയോട്ടിൻ,തയാമിൻ എന്നിവയാൽ സമ്പുഷ്ടമായ മുട്ട ചർമ്മ ആരോഗ്യത്തിനും, മുടി വളർച്ചയ്ക്കും നല്ലതാണ്. ഇങ്ങനെ ഒട്ടേറെ ഗുണങ്ങളുള്ള ഈ രണ്ടു ഭക്ഷണപദാർത്ഥങ്ങൾ നിത്യജീവിതത്തിൽ പ്രഭാത ഭക്ഷണം ആയോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലോ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ പലവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ കാരണമാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പ്രഭാത ഭക്ഷണം ഒഴിവാക്കരുതേ

English Summary: Breakfast is a very important meal Bananas and eggs are a very healthy breakfast

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters