Updated on: 31 May, 2021 5:15 PM IST
Ragi

റാഗി അല്ലെങ്കിൽ കൂവരക് ഗാർഹികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഏറ്റവും പഴക്കം ചെന്ന ധാന്യമാണ്.   സാധാരണയായി വരണ്ട കാലാവസ്ഥയിലാണ് വളരുക.

കഠിനമായ വരൾച്ചയെ നേരിടാനും ഉയർന്ന സ്ഥലങ്ങളുമായി പൊരുത്തപ്പെടാനും റാഗി കൃഷിക്ക് കഴിയും. ഇവ ഹ്രസ്വകാല ദൈർഘ്യമുള്ളവയാണ്, 65 ദിവസത്തിനുള്ളിൽ വിളവെടുക്കാം. മാത്രമല്ല വർഷം മുഴുവനും ഇത് എളുപ്പത്തിൽ വളർത്താം. മറ്റെല്ലാ ധാന്യങ്ങളോടും താരതമ്യപ്പെടുത്തുമ്പോൾ പ്രോട്ടീന്റെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണിത്. ഇതിൽ പ്രധാനപ്പെട്ട അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഇതിൽ Calcium (344 മില്ലിഗ്രാം), Potassium (408 മില്ലിഗ്രാം) എന്നിവയും  അടങ്ങിയിട്ടുണ്ട്.

ഇരുമ്പിന്റെ മികച്ച ഉറവിടമായതിനാൽ ഹീമോഗ്ലോബിൻറെ അളവ് കുറവുള്ള വ്യക്തികൾക്ക് ഇത് ഗുണം ചെയ്യും. പ്രമേഹ രോഗികൾക്ക് അത്യുത്തമം ആയ ഒരു ഭക്ഷ്യോൽപ്പന്നമായാണ്  ഇത് കണക്കാക്കപ്പെടുന്നത്. അത് കൊണ്ട് തന്നെ മാർക്കറ്റിൽ വലിയ ഡിമാൻഡ് ആണിതിന്. ഇത് മുളപ്പി ച്ച്  ഉണക്കി പൊടിച്ചാൽ ഗുണം പതിന്മടങ്ങാണ്.

റാഗി സംരംഭം

റാഗി കൃഷി നമുക്ക് വീട്ടിൽ തന്നെ നടത്താൻ പറ്റാവുന്നതാണ്. വീടിനോട് ചേർന്നോ വീടിന്റെ ഭാഗമായയോ ഈ സംരംഭം ആരംഭിക്കാവുന്നതാണ് ഇതിനു വേണ്ടി ഏകദേശം 150 ചതുരശ്ര അടി വിസ്ഥാരമുള്ള സ്ഥലമേ ആവശ്യമായി വരുന്നുള്ളു . ഇതിന് വേണ്ടി വീട്ടിൽ ഒരു ഡ്രയർ സംവിധാനം ഉണ്ടാക്കിയാൽ മതി. ബാക്കിയെല്ലാം വളരെ എളുപ്പമായ കാര്യങ്ങളാണ്.

ആദ്യം റാഗി വീട്ടിൽ മുളപ്പിച്ചെടുക്കുക. പിന്നീട് ഡ്രയറിൽ വെച്ച് ഉണക്കിയെടുക്കുക . പിന്നീട് ഫ്ലോർ മില്ലിൽ നിന്നും പൊടിപ്പിച്ചെടുക്കുക. ചൂടാറിയതിന് ശേഷം പായ്കറ്റുകളിലേക്ക് മാറ്റി മാർക്കറ്റിലെത്തിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ഒരു രീതി. ഇതിനു വേണ്ടി കഴിയുന്നതും പ്രിസർവേറ്റിവുകളും കളറുകളും ചേർക്കാതിരിക്കുന്നതാണ് നല്ലത്. ആവശ്യമെങ്കിൽ പഞ്ചസാരയോ സുഗന്ധ വ്യഞ്ജനങ്ങളോ ചേർക്കാവുന്നതാണ്. നന്നായി ഉണങ്ങിയാൽ തന്നെ ഇവ നാച്ചുറൽ ആയി മൂന്നു മാസം വരെ കേടുകൂടാതെ ഇരിക്കുന്നതാണ്. പ്രത്യേകിച്ചു പ്രിസർവേറ്റികളുടെ ആവശ്യം വരുന്നില്ല .

ഇതിനുവേണ്ടി പൊതു വിപണിയിൽ നിന്നും നല്ലയിനം റാഗികൾ സംഭരിക്കുക എന്നതാണ് ഒരു പ്രധാനപ്പെട്ട കാര്യം. അതിനു ശേഷം ഇവ 8 മണിക്കൂർ കുതിർക്കുകയും ശേഷം ഇവ പുറത്തെടുത്തു 8 മണിക്കൂർ കൂടെ വെയ്ക്കുക. അപ്പോഴത്തേയ്ക്കും ഇവ മുളച്ചു വന്നതായി കാണാൻ സാധിക്കുന്നു. ശേഷം ഡ്രയറിലോ റോസ്‌റ്ററിലോ ഇട്ടോ, അല്ലെങ്കിൽ വെയിലത്തു വെച്ചോ ഉണക്കിയെടുക്കുക . ശേഷം മില്ലിൽ പോയി പൊടിപ്പിച്ചെടുക്കാവുന്നതാണ്. 

ശേഷം പായ്കറ്റുകളാക്കി വിപണിയിൽ എത്തിക്കാം. ഇതിൽ നിന്നും ദിവസം 50 കിലോ വിൽക്കുകയാണെങ്കിൽ പ്രതിമാസം കുറഞ്ഞത് 62 ,500 രൂപ വരെ അറ്റാദായം ലഭിക്കുന്നതായിരിക്കും .

English Summary: Ragi cultivation - can be done without huge investment
Published on: 31 May 2021, 04:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now