1. Grains & Pulses

ക്ഷാമകാലത്തേക്ക് കരുതി വയ്ക്കാം കൂവരക് അഥവാ Finger millet

അൻപത് വർഷക്കാലം യാതൊരു കേടും കൂടാതെ സൂക്ഷിച്ചു വയ്‌ക്കാനാകുന്ന റാഗി ക്ഷാമകാലത്തേക്ക് കരുതിവയ്ക്കാൻ അനുയോജ്യമായ ധാന്യമാണ്. കർണാടകയിലാണ് റാഗി ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്.

K B Bainda
റാഗിയുടെ ശാസ്ത്രനാമം -എല്യുസിൻ കൊറക്കാന
റാഗിയുടെ ശാസ്ത്രനാമം -എല്യുസിൻ കൊറക്കാന

അൻപത് വർഷക്കാലം യാതൊരു കേടും കൂടാതെ സൂക്ഷിച്ചു വയ്‌ക്കാനാകുന്ന റാഗി ക്ഷാമകാലത്തേക്ക് കരുതിവയ്ക്കാൻ അനുയോജ്യമായ ധാന്യമാണ്. കർണാടകയിലാണ് റാഗി ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്. കൂടാതെ തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ഇതു ധാരാളമായി കൃഷിചെയ്തുവരുന്നു. മഴ വളരെ കുറഞ്ഞതും ജലസേചനസൗകര്യം ഇല്ലാത്തതുമായ പ്രദേശങ്ങളിലാണ് റാഗി, അല്ലെങ്കിൽ കൂവരക് സാധാരണയായി കൃഷിചെയ്യുന്നത്.മറ്റു ധാന്യങ്ങളെക്കാൾ സംഭരണശേഷി കൂടുതലുണ്ട് റാഗിക്ക് . ധാന്യവർഗങ്ങളിൽവച്ച് ഉമിയുടെ അംശം ഏറ്റവും കുറഞ്ഞത് (റാഗി) കൂവരകിലാണ്; ആറ് ശതമാനം. എന്നാൽ വളരെയധികം പോഷകമൂല്യങ്ങൾ കൂവരകിലുണ്ട്. Ragi – Finger Millet (Koovaraku)is the most nutritious cereals. കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ കൂടാതെ മാംസ്യവും കൂവരകിൽ അടങ്ങിയിരിക്കുന്നു.ഫിന്ഗെർ മില്ലെറ്റ് (Finger millet) കൂവരക്, റാഗി, മുത്താറി എന്നീ പേരുകളിലും അറിയപ്പെടുന്ന റാഗിയുടെ ശാസ്ത്രനാമം എല്യുസിൻ കൊറക്കാന (Eleusine coracana).

റാഗിയുടെ ആരോഗ്യഗുണങ്ങൾ (Ragi - Health benefits)

കാത്സ്യത്തിന്റെയും ഇരുമ്പിന്റെയും മികച്ച സ്രോതസ്സുകളായ പഞ്ഞപ്പുല്ല് അഥവാ കൂവരക്, മുത്താറി എന്നീ പേരുകളിലറിയപ്പെടുന്ന റാഗി ചെറിയ കുഞ്ഞുങ്ങൾക്ക് കുറുക്കുണ്ടാക്കാൻ പറ്റിയതാണ്. പഞ്ഞപ്പുല്ലിൽ പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കാത്സ്യം, കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.

വിറ്റാമിൻ എ, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ എന്നീ ഘടകങ്ങളും ഇരുമ്പ്, ഫോസ്ഫറസ്, എന്നീ ധാതുക്കളും അടങ്ങിയിരിക്കുന്നു. ശരീര ഭാരം നിയന്ത്രിക്കുന്നതിനു സഹായകരമായ നാരുകൾ റാഗിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഫൈബറിന്റെയും വിവിധ ഊർജദായകമായ ജൈവ സംയുക്തങ്ങളുടെയും സാന്നിധ്യമുള്ളതുകൊണ്ട് റാഗി മറ്റു പ്രധാന ധാന്യഭക്ഷണങ്ങളേക്കാൾ വളരെ സാവധാനത്തിൽ മാത്രം ദഹിക്കുകയും തന്മൂലം കലോറി അധികമായി അകത്തേക് ചെല്ലുന്നത് തടയുകയും ചെയുന്നു. കുട്ടികൾക്കുപുറമേ കഠിനാധ്വാനം ചെയ്യുന്നവർക്കും , പ്രമേഹരോഗികൾക്കും റാഗി ഉത്തമാഹാരമാണ്.

ബന്ധപ്പെട്ട വാർത്തകൾ: കുഞ്ഞിളം നാവിൽ നൽകാം റാഗി, പോഷകസമൃദ്ധം ഈ ഭക്ഷ്യധാന്യം

വിളര്‍ച്ച തടയുന്നു (Prevents anemia)

ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച തടയാന്‍ റാഗി കഴിച്ചാല്‍ മതിയാകും. മുളപ്പിച്ച റാഗിയില്‍ ജീവകം സി അടങ്ങിയിരിക്കുന്നു. ഇത് ഇരുമ്പിന്റെ ആഗിരണത്തെ സഹായിക്കുന്നു. ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അയണ്‍ ഗുളികകളും ടോണിക്കും ഒന്നും കഴിക്കേണ്ടി വരില്ല.

ദഹനത്തിനു സഹായിക്കുന്നു (Helps in digestion)

റാഗി ദഹനത്തിനു സഹായിക്കുന്നു. ബവല്‍ മൂവ്മെന്റ്സ് സാധാരണ നിലയിലാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.

എല്ലുകള്‍ക്ക് ഉത്തമം (Good for bones)

റാഗിയില്‍ ധാരാളം കാല്‍സ്യം അടങ്ങിയിരിക്കുന്നു. കാല്‍സ്യത്തോടൊപ്പം ജീവകം ഡിയും ഉള്ളതിനാല്‍ ഇത് എല്ലുകള്‍ക്ക് ശക്തി നല്‍കുന്നു. കുട്ടികളില്‍ എല്ലുകളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു. അതുപോലെ മുതിര്‍ന്നവരില്‍ എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. പതിവായി റാഗി കഴിച്ചാല്‍ എല്ലുകള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നു മാത്രമല്ല പൊട്ടല്‍ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു. പ്രായമായവർ നിശ്ചയമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് റാഗി.

 കൊളസ്ട്രോള്‍ കുറയ്ക്കുന്നു (Lowering cholesterol)

റാഗിയില്‍ അടങ്ങിയ അമിനോ ആസിഡുകളായ ലെസിതിന്‍, മെഥിയോനൈന്‍ എന്നിവ കരളിലെ അധിക കൊഴുപ്പിനെ നീക്കം ചെയ്ത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

മുലപ്പാല്‍ വര്‍ധിപ്പിക്കുന്നു (Increases breast milk)


മുലയൂട്ടുന്ന അമ്മമാര്‍ക്കും റാഗി നല്ലതാണ്. മുലപ്പാലുണ്ടാകാനും ഇത് നല്ലതു തന്നെ. ഇരുമ്പ്, കാല്‍സ്യം, അമിനോ ആസിഡ് ഇതെല്ലാം അടങ്ങിയ റാഗി അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണം ചെയ്യുന്നു.


 സ്ട്രെസ് കുറയ്ക്കുന്നു(Reducing stress)


റാഗിയിലടങ്ങിയ ആന്റിഓക്സിഡന്റുകള്‍പ്രത്യേകിച്ചും ട്രിപ്റ്റോഫാനും അമിനോ ആസിഡുകളും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ഉത്കണ്ഠ, ഹൈപ്പര്‍ ടെന്‍ഷന്‍, വിഷാദം, തലവേദന തുടങ്ങി സ്ട്രെസ് സംബന്ധമായ എല്ലാ വിഷമങ്ങള്‍ക്കും ആശ്വാസമേകുന്നു. മൈഗ്രേന്‍, സെറിബ്രല്‍ പെയ്ന്‍, ഇന്‍സോമ്നിയ ഇവയെല്ലാം കുറയ്ക്കാനും റാഗി സഹായിക്കുന്നു.

പേശികള്‍ക്ക് ഉത്തമം(Good for muscles)

കാല്‍സ്യം, അയണ്‍, നിയാസിന്‍, തയാമിന്‍, റൈബോഫ്ലേവിന്‍ മുതലായ അമിനോ ആസിഡുകളാല്‍ സമ്പന്നമാണ് റാഗി. പേശികളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന വലൈന്‍, ഐസോല്യൂസിന്‍, മെഥിയോനൈന്‍, ത്രിയോനൈന്‍ തുടങ്ങിയ അമിനോ ആസിഡുകള്‍ റാഗിയിലുണ്ട്. ഇത് ഉപാപചയ പ്രവര്‍ത്തനങ്ങളെയും രക്തമുണ്ടാക്കനും സഹായിക്കുന്നു. വളര്‍ച്ചാ ഹോര്‍മോണുകളെ ത്വരിതപ്പെടുത്തുന്നു.

ബന്ധപ്പെട്ട വാർത്തകൾ: റാഗി കൃഷി - വലിയ നിക്ഷേപമില്ലാതെ ചെയ്യാം

റാഗി – പ്രമേഹംനിയന്ത്രിക്കാൻ സഹായിക്കുന്നു (Helps to control diabetes)

ഗോതമ്ബ്, അരി മുതലായ ധാന്യങ്ങളിലുള്ളതിലും അധികം നാരുകള്‍ ചാമയരി, ബാര്‍ലി, റാഗി മുതലായ ചെറുധാന്യങ്ങളില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കഴിക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ നല്ലതാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനുള്ള കഴിവ് ഇവയ്ക്ക് കുറവാണ്. റാഗിയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകൾ ,കാർബോ ഹൈഡ്രേറ്റ്, അന്നജം എന്നിവ ആഗിരണം ചെയുന്നതിന്റെ തോത് കുറക്കുവാൻ സഹായിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാകുന്നു. പ്രമേഹം മൂലം ഉണ്ടാകുന്ന തിമിരം ഒഴിവാക്കാനായി റാഗിയിലുള്ള പോളിഫെനലുകളുടെ പ്രവർത്തനവും ഗൈസെമിക് ഇൻഡക്സ് കൊളെസ്ട്രോളും കുറയ്കുന്നു. ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ ഡിസോഡറുകള്‍ക്കും റാഗി നല്ലതാണ്.

റാഗി വണ്ണം കുറയ്ക്കാന്‍ ഉത്തമം(recommended for weight loss)

വിശപ്പിനെ കുറയ്ക്കുന്ന ട്രൈറ്റോഫാന്‍ എന്ന അമിനോ ആസിഡ് റാഗിയിലുണ്ട്. അരിയിലും മറ്റ് ധാന്യങ്ങളിലും ഉള്ളതിനെക്കാളും വളരെയധികം നാരുകള്‍ ഇതിലടങ്ങിയിരിക്കുന്നു. കൊഴുപ്പ് വളരെ കുറഞ്ഞ ഒരു ധാന്യമാകയാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇത് തീര്‍ച്ചയായും കഴിക്കേണ്ടതാണ്. നാരുകള്‍ ധാരാളമായി അടങ്ങിയതിനാല്‍ കുറച്ച്‌ കഴിക്കുമ്പോള്‍ തന്നെ വയര്‍ നിറഞ്ഞതു പോലെ തോന്നുകയും കൂടുതല്‍ കാലറി അകത്താക്കുന്നത് തടയുകയും ചെയ്യുന്നു.

റാഗിയുടെ വിഭവങ്ങൾ (Ragi dishes)

റാഗി പൊടിച്ചുണ്ടാക്കുന്ന മാവുകൊണ്ട് ഇലയപ്പം, ഇടിയപ്പം, പാലപ്പം,കൊഴുക്കട്ട, ഒറോട്ടി, ഊത്തപ്പം, പുട്ട്, ദോശ, പൊങ്കല്, പുഡിങ് തുടങ്ങി വിവിധ വിഭവങ്ങള് ഉണ്ടാക്കാം.

പഞ്ഞപ്പുൽപ്പൊടി കുറുക്കാൻ പശുവിൻ പാലാണ് നല്ലത്. പശുവിൻ പാലിനു പകരം തേങ്ങാപാലും ഉപയോഗിക്കാം. നല്ല രുചിയും മണവും കിട്ടും.

ബന്ധപ്പെട്ട വാർത്തകൾ: ഗോതമ്പിനേക്കാൾ കേമൻ പേൾ മില്ലറ്റ് അഥവാ ബജ്റ

English Summary: Finger millet can be stored for a long time

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds