Updated on: 21 January, 2022 9:03 PM IST
Rye cultivation: Cultivation that can be done with very low investment

ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്ന് വന്ന വരക്, മറ്റുള്ള ധാന്യങ്ങളെ അപേക്ഷിച്ച് പരുക്കനാണ്.  വരള്‍ച്ചയെ അതിജീവിച്ച് വളരാന്‍ കഴിവുള്ള ധാന്യമാണിത്.  പോഷകങ്ങൾ അടങ്ങിയതിനാൽ പ്രമേഹ രോഗികള്‍ക്ക് അരിക്ക് പകരമായി ഉപയോഗിക്കാവുന്നതുമാണ്. അധികം പണച്ചെലവില്ലാതെ കൃഷി ചെയ്ത് വിളവെടുക്കാവുന്ന ഈ ധാന്യത്തിന്റെ പ്രത്യേകതകളെക്കുറിച്ചറിയാം.

ഛത്തീസ്ഗഢിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമാണ് കൂടുതലായി വരക് കൃഷി ചെയ്യുന്നത്. കൃഷിരീതിയ്ക്ക് വെള്ളത്തിൻറെ ആവശ്യകത കുറവാണ്. 8.3 ശതമാനം മാംസ്യവും 1.4 ശതമാനം കൊഴുപ്പും 65.6 ശതമാനം കാര്‍ബോഹൈഡ്രേറ്റുകളും വരകില്‍ അടങ്ങിയിട്ടുണ്ട്.  പോഷകങ്ങളുടെ കലവറയായ ഈ ധാന്യത്തില്‍  അരിയിലും ഗോതമ്പിലുമുള്ളതിനേക്കാള്‍ കൂടുതല്‍ കാല്‍സ്യവും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന വരകില്‍ ഉയര്‍ന്ന അളവില്‍ ലെസിത്തിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ നാഡീവ്യവസ്ഥയെയും ശക്തിപ്പെടുത്താന്‍ സഹായിക്കും. 

ഇപ്പോൾ ഇഞ്ചി വിളവെടുപ്പ് കാലം, വിത്തിഞ്ചി സൂക്ഷിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ ചെയ്യാവുന്ന കൃഷിയാണ് വരക് കൃഷി.  കൃഷി ചെയ്യുമ്പോള്‍ ജൈവവളവും ജൈവ കീടനാശിനിയും തന്നെയാണ് ഉത്തമം. സാധാരണയായി കീടങ്ങളും അസുഖങ്ങളും വലിയ അളവില്‍ ബാധിക്കാറില്ല. സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരത്തിലുള്ള സ്ഥലത്താണ് വരക് നന്നായി വിളയുന്നത്. കൃഷി ചെയ്യാന്‍ ധാരാളം വെള്ളവും ആവശ്യമുണ്ട്. എന്നിരുന്നാലും വാര്‍ഷിക മഴ ലഭ്യത 40 മുതല്‍ 50 സെ.മീ വരെയുള്ള സ്ഥലത്തും വളരും. നല്ല നീര്‍വാര്‍ച്ചയുള്ളതും ആവശ്യത്തിന് ഈര്‍പ്പം നിലനില്‍ക്കുന്നതുമായ മണ്ണാണ് കൃഷിക്ക് അനുയോജ്യം.

ഏകദേശം 90 സെ.മീ ഉയരത്തില്‍ വളരുന്ന ഈ ധാന്യം ചിലപ്പോള്‍ ഫംഗസിന്റെ ആക്രമണം നേരിടാറുണ്ട്. ധാന്യത്തിന് ഇളം ചുവപ്പ് മുതല്‍ ഇരുണ്ട ചാരനിറം വരെയുണ്ടാകാറുണ്ട്. 105 മുതല്‍ 120 ദിവസങ്ങളെടുത്താണ് വിളഞ്ഞ് പാകമായി വിളവെടുപ്പ് നടത്തുന്നത്. വളപ്രയോഗമില്ലാതെ ഒരു ഹെക്ടറില്‍ 850 കി.ഗ്രാം ധാന്യം വിളയുന്നതാണ്. നൈട്രജനും ഫോസ്ഫറസും നല്‍കിയാല്‍ ഒരു ഹെക്ടറില്‍ നിന്ന് 1600 കി.ഗ്രാം വിളവെടുക്കാം.

ഉഴുന്ന് കൃഷി ചെയ്യുന്ന രീതികൾ : വിത്ത് മുളപ്പിക്കൽ , തൈ നടൽ, വിളവെടുപ്പ്, സംഭരണം

ഖാരിഫ് വിളയായതിനാല്‍ മഴക്കാലത്തെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത്. മഴലഭ്യത കുറവാണെങ്കില്‍ ഒന്നോ രണ്ടോ തവണയുള്ള ജലസേചനം ആവശ്യമാണ്. കൃഷി ചെയ്യുമ്പോള്‍ വരികള്‍ തമ്മില്‍ 20 മുതല്‍ 25 വരെ അകലവും ചെടികള്‍ തമ്മില്‍ എട്ട് മുതല്‍ 10 സെ.മീ വരെ അകലവും ആവശ്യമാണ്. നല്ല ഗുണനിലവാരമുള്ള വിത്തുകള്‍ നോക്കി വാങ്ങി നടാന്‍ ഉപയോഗിക്കണം.

വടക്കേ ഇന്ത്യയില്‍ ജൂണ്‍ പകുതി മുതല്‍ ജൂലായ് പകുതി വരെയും തെക്കേ ഇന്ത്യയില്‍ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുമാണ് വിത്ത് വിതയ്ക്കുന്ന സമയം. വിത്ത് വിതച്ച ശേഷമുള്ള 35 മുതല്‍ 40 ദിവസം വരെയുള്ള കാലയളവില്‍ കളകള്‍ പറിച്ച് മാറ്റി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും കളകള്‍ ഒഴിവാക്കണം.

സാധാരണയായി വിത്ത് മുളച്ച് 100 ദിവസങ്ങള്‍ക്ക് ശേഷമാണ് വിളവെടുപ്പിന് പാകമാകുന്നത്. പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ ചെടിയുടെ തലഭാഗം ബ്രൗണ്‍ നിറത്തില്‍ നിന്നും പച്ചനിറമായി മാറും. വൃത്തിയാക്കിയ ധാന്യം വെയിലത്ത് വെച്ചുണക്കി 12 ശതമാനത്തോളം മാത്രം ഈര്‍പ്പം നിലനില്‍ക്കുന്ന അവസ്ഥയിലേക്ക് മാറ്റും. ഇങ്ങനെ തയ്യാറാക്കി സൂക്ഷിച്ചാല്‍ നല്ല അന്തരീക്ഷത്തില്‍ 13 മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം.

English Summary: Rye cultivation: Cultivation that can be done with very low investment
Published on: 21 January 2022, 07:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now