1. Health & Herbs

പ്രമേഹ രോഗികൾ ഭക്ഷണ ശൈലിയിൽ ബ്രൗൺ ടോപ്പ് മില്ലറ്റും ഉൾപ്പെടുത്തണം

പ്രമേഹരോഗികൾ നാരുള്ള ഭക്ഷണം കഴിക്കണം എന്നാണല്ലോ ഡോക്ടർമാർ പറയാറുള്ളത്. നമ്മൾ നാരുള്ള ഭക്ഷണം കഴിക്കാറുണ്ടോ? ചോറുകഴിക്കും അല്ലേ? ചിലർ വൈകുന്നേരത്തെ ഭക്ഷണം ചപ്പാത്തി ആക്കും അല്ലേ? എന്നാൽ കേട്ടുകൊള്ളൂ, നാരിന് ഇംഗ്ലീഷിൽ പറയുന്നത് ഫൈബർ എന്നാണ് അരിയിൽ 0.2% ഫൈബർ ഉണ്ട് ഗോതമ്പിൽ ആകട്ടെ 1.2% ഉണ്ടാവും ഫൈബർൻ്റെ അളവ് അരിയിലും ഗോതമ്പിലും വളരെ കുറവാണ്.

Arun T
Brown Top millet
Brown Top millet

പ്രമേഹരോഗികൾ നാരുള്ള ഭക്ഷണം കഴിക്കണം എന്നാണല്ലോ ഡോക്ടർമാർ പറയാറുള്ളത്. നമ്മൾ നാരുള്ള ഭക്ഷണം കഴിക്കാറുണ്ടോ?
ചോറുകഴിക്കും അല്ലേ? ചിലർ വൈകുന്നേരത്തെ ഭക്ഷണം ചപ്പാത്തി ആക്കും അല്ലേ?

എന്നാൽ കേട്ടുകൊള്ളൂ, നാരിന് ഇംഗ്ലീഷിൽ പറയുന്നത് ഫൈബർ എന്നാണ് അരിയിൽ 0.2% ഫൈബർ ഉണ്ട് ഗോതമ്പിൽ ആകട്ടെ 1.2% ഉണ്ടാവും ഫൈബർൻ്റെ അളവ് അരിയിലും ഗോതമ്പിലും വളരെ കുറവാണ്.

സമഗ്രചികിത്സയുടെ ആചാര്യൻ ശ്രീ കെ. വി. ദയാൽ സാർ പറയുന്നതും, വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തിയ ഡോക്ടർ ശ്രീ കാദർ വലി പറയുന്നതും പ്രമേഹ രോഗികൾ ചെറു ധാന്യങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, ആറു മാസം തുടർച്ചയായി ഉപയോഗിക്കുകയാണെങ്കിൽ ഷുഗർ രോഗം പൂർണ്ണമായി മാറിക്കിട്ടും എന്നാണ്.

പ്രമേഹ രോഗം മാത്രമല്ല നിരവധി രോഗങ്ങൾ ചെറുധാന്യങ്ങൾ ഭക്ഷണമാക്കുന്നതിലൂടെയും ഇലകൾ തിളപ്പിച്ച കഷായം കൊണ്ടും പൂർണമായി മാറിക്കിട്ടും.

പരമ്പരാഗതമായി വിധിച്ചത് അല്ലാത്ത ഭക്ഷണം കഴിച്ചതുകൊണ്ടാണ് പ്രമേഹ രോഗം ഉണ്ടായിരിക്കുന്നത്. ഭക്ഷണം മാറ്റിയാൽ രോഗം മാറും.

ചെറു ധാന്യങ്ങൾക്ക് മില്ലറ്റ് എന്നാണ് ഇംഗ്ലീഷിൽ പറയുക.
താഴെ പറയുന്നവയാണ് മില്ലറ്റുകൾ

1 ചാമ Foxtail Millet
2 തിന Little Millet
3 വരക് Kodo Millet
4 കുതിരവാലി Barnyard Millet
5 കൊരാല Brown top Millet

6 പഞപുല്ല് Finger Millet
7 ബജറാ Pearl Millet

ഈ മില്ലറ്റുകളിൽ ഏറ്റവും കൂടുതൽ ഫൈബർ ഉള്ളത് Brown top millet ൽ ആണ് 14%. പഞ പുല്ലിൽ 6% ഫൈബർ ഉണ്ട്. മറ്റെല്ലാ ഇനത്തിലും ആറിനും പതിനാലിന്യം ഇടക്ക് ഫൈബർ ഉണ്ടാവും.
സീരിയൽ നമ്പർ അഞ്ച് വരെയുള്ള മില്ലറ്റുകൾ ആണ് രോഗശാന്തിക്ക് ഉപയോഗിക്കുന്നത്. ഇവ കൂട്ടിക്കലർത്തി പാചകം ചെയ്തു കഴിക്കാൻ പാടില്ല. ഓരോ രോഗത്തിനും അതാതിൻ്റെ ക്രമത്തിന് അനുസരിച്ച് കഴിക്കണം പിന്നീട് പ്രോട്ടോകോൾ തരുന്നതായിരിക്കും.

English Summary: Sugar Patients must use Brown Top Millet as food

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds