വടക്കേയിന്ത്യയിലെ വയലുകളിലെ പ്രധാന കൃഷിയാണ് ചോളം എങ്കിലും നമ്മുടെ നാട്ടിലും കൃഷി ചെയ്യാവുന്നതാണ് ചോളം. സമുദ്രനിരപ്പിൽ നിന്ന് 300 മീറ്റർ ഉയരത്തിൽ വളരുന്ന ചോളത്തിന്റെ ശാസ്ത്രനാമം സീമേസ് എന്നും കുടുംബം പോയേസീയുമാണ്.
ഫലഭൂയിഷ്ഠതയുള്ള വരണ്ട മണ്ണിൽ വളരുന്ന ഇവയ്ക്ക് 600 -900 മി. മീറ്റർ മഴ ലഭിക്കുന്ന പ്രദേശങ്ങൾ ഇട്ടതും അനുയോജ്യമാണ്. pH മൂല്യം 5.5 നും 8.00 നും ഇടയിലുള്ള മണ്ണാണ് കൃഷിക്ക് അനുയോജ്യം. എന്നാൽ 6-7 വരെ pH മൂല്യമുള്ള മണ്ണാണ് ഏറ്റവും അനുയോജ്യം.
മറ്റു വർഷകാല വിളകളെപ്പോലെ ചോളം വളർച്ചയെത്തുന്നത് ജൂൺ ജൂലൈ /ആഗസ്ത് -സെപ്തംബർ മാസങ്ങളിലാണ്. എന്നാൽ നനച്ചു വളർത്തുന്നവയാകട്ടെ ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് വിളവെടുപ്പിനു പാകമാകുന്നത്. വിവിധ സങ്കര ഇനങ്ങളായ ഗംഗ -1 , ഗംഗ- 101, ഡക്കാൺ ഹൈബ്രിഡ്, രഞ്ജിത്ത് , ഹൈസ്റ്റാർച് , കിസ്സാൻ കോ൦പോസിറ്റ്, ആംബർ, വിജയ്-വിക്രം, സോനാ, ജവഹർ തുടങ്ങിയവയൊക്കെ കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്.
20 കിലോഗ്രാം വിത്തുകൾ ഒരു ഹെക്ടറിലെ കൃഷിക്ക് വേണ്ടി വരും. കൃഷിഭൂമി മൂന്നു തവണയെങ്കിലും ഉഴുത് ചാലുകളും വരമ്പുകളും രൂപപ്പെടുത്തുക. വർഷകാല വിളയ്ക്കുവേണ്ടി 60 X 23 സെന്റീമീറ്റർ അകലത്തിൽ തയ്യാറാക്കിയ കുഴികളിൽ ഓരോ വിത്തുകൾ പാകുക. നനച്ചു വളർത്തുന്ന വിളകൾക്കായി സമനിരപ്പായ തിട്ടകൾ തയ്യാറാക്കുക. അതിൽ വിത്ത് വിതച്ച് 35-40 സെന്റീമീറ്റർ ഉയരമാകുമ്പോൾ കൃഷിസ്ഥലത്തെ ചാലുകളിൽ പറിച്ചുനടാം.
ഭൂമി ഉഴുതു മറിക്കുന്ന സമയത്ത് ഹെക്ടറിന് 25 ടൺ എന്ന അളവിൽ കാലിവളമോ കമ്പോസ്റ്റോ ചേർക്കുക. 135 കിലോഗ്രാം നൈട്രജൻ, 65 കിലോഗ്രാം ഫോസ്സ്‌ഫറസ് ,15 കിലോഗ്രാം പൊട്ടാസ്യം എന്നിവയാണ് ഓരോ ഹെക്ടറിനും അനുയോജ്യമായ വളങ്ങൾ. കൃഷിയൊരുക്കി ഇരുപത്തൊന്നാം ദിവസവും നാല്പത്തഞ്ചാം ദിവസവും കള പറിക്കേണ്ടതാണ്. 10-15 ദിവസങ്ങൾ ഇടവിട്ട് നനയ്ക്കുന്നത് നല്ലതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വാഴയെ ആക്രമിക്കുന്ന കീടങ്ങളും രോഗങ്ങളും പ്രതിവിധിയും