Updated on: 1 April, 2021 2:00 PM IST
ഉഴുന്ന് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്റെ ‌ആരോഗ്യത്തിനും ഉത്തമമാണ്.


ധാരാളം ഊർജം അടങ്ങിയ ഒരു ധാന്യമാണ് ഉഴുന്ന്. അതിനാൽ ഹൈപ്പർ ആക്റ്റീവ് ആയ കുട്ടികൾക്ക് ഉഴുന്ന് ചേർത്ത ഭക്ഷണം അധികം കൊടുക്കാൻ പാടില്ല എന്ന് പറയാറുണ്ട്. ധാരാളം പ്രോട്ടീനും നാരുകളും വൈറ്റമിനുകളും അടങ്ങിയ ഭക്ഷ്യവസ്തുവാണ് ഉഴുന്ന്.

ധാരാളം ഊർജവും അടങ്ങിയിട്ടുള്ള ഇവയിൽ ഫാറ്റ് കെളസ്ട്രോൾ പൊതുവേ കുറവാണ്.പാരമ്പര്യമായി ഗർഭിണികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി വരുന്ന ഒന്നാണ് ഉഴു‌ന്ന്.

 പ്രോട്ടീനും അയണും നാരുകളും ഊർജ്ജവും ഫോളിക് ആസിഡും ധാരാളം ഉള്ളതിനാൽ കുട്ടികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഒപ്പം അമ്മമാരുടെ ആരോഗ്യത്തിനും ഉഴു‌‌‌‌‌‌‌‌‌ന്ന് ഉത്തമമാണ്.

ഫാറ്റും കൊളസ്ട്രോളും കുറവായതിനാലും പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ ഇവ അടങ്ങിയിട്ടുള്ളതിനാലും ഉഴുന്ന് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്റെ ‌ആരോഗ്യത്തിനും ഉത്തമമാണ്.

പ്രോട്ടീനും ഊർജ്ജവും ഉള്ളതുകൊണ്ടുതന്നെ ശാരീരിക വളർച്ചയ്ക്കും മസിലുകളുടെ വളർച്ചയ്ക്കും സഹായകവുമാണ്.കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ ഉള്ളതിനാൽ പല്ലുകളുടെയും എല്ലുകളുടെയും ആരോ‌ഗ്യത്തിനും ഉഴു‌‌ന്ന് അട‌‌ങ്ങിയ ഭക്ഷണം സഹാ‍യിക്കുന്നു.

ഉഴുന്നിലെ ഷോർട്ട് ചെയിൻ ഫാറ്റി ആസിഡും എസൻഷ്യൽ ഫാറ്റിആസിഡും ഓർമശക്തി നിലനിർത്താനും അൽഷിമേഴ്സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നതായി ഒരു പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. ഈ കാരണങ്ങള്‍ കൊണ്ടു തന്നെ പ്രായമായവർ ഇഡ്‌ലി അല്ലെങ്കിൽ ദോശ അവരുടെ ഭക്ഷണ ക്രമത്തിൽ ഉള്‍പ്പെടുത്തുന്നത് ‌ഉത്തമമാണ്.

ഇവ കൂടാതെ ചർമസംരക്ഷണത്തിനും താരൻ അകറ്റാനും മുടിയുടെ വളർ‌ച്ചയ്ക്കും ഉഴുന്ന് ഉപയോഗിക്കുന്നുണ്ട്.

ദോഷവശങ്ങൾ

എന്നാൽ ഉഴുന്നിൽ ഓക്സാലിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ കിഡ്നി സ്റ്റോൺ, റുമാറ്റിക് ഡിസീസ് എന്നിവ ഉള്ളവർ ഡോക്ടറുടെയോ ഡയറ്റീഷന്റെയോ നിർദ്ദേശ പ്രകാരമേ ഇവ ഉപ‌‌യോഗിക്കാവൂ. ഉഴുന്നിന്റെ മറ്റൊരു ദോഷവശം ഗ്യാസിന്റെ പ്രശ്നമാണ്. എന്നാൽ ഇഞ്ചി, കുരുമുളക്, കായം ഇവ ഉഴുന്നു ചേർത്തുണ്ടാക്കുന്ന ഭക്ഷണത്തിന്റെ കൂടെ ഉപയോഗിച്ചാൽ ഗ്യാസിന്റെ പ്രശ്നം കുറയുന്നതായും പറയുന്നു. മിക്കപ്പോഴും ഉഴുന്നു ചേർ‌ത്തുണ്ടാക്കുന്ന ഭക്ഷണങ്ങളിൽ എണ്ണയുടെ അംശം കൂടുതലായി വരാറുണ്ട്. ഉദാഹരണത്തിന് ഉഴുന്നുവട, നെയ്യ്‌റോസ്റ്റ് തുടങ്ങിയവ. ഇവയുടെ തുടർച്ചയായ ഉപയോഗം ഗുണങ്ങളെക്കാൾ ദോഷങ്ങൾ ഉണ്ടാക്കാനും കാരണമാകും.

English Summary: You may know these things before using black gram dal
Published on: 01 April 2021, 12:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now