Updated on: 3 May, 2020 1:25 AM IST

ഞാറു നടീല്‍

 വിത്ത് പാകി മാത്രമല്ല നെല്‍കൃഷി നടത്തുക. വിത്ത് വിതച്ച് മുളപ്പിച്ച് ഞാറാക്കി പാടത്ത് നടുന്ന രീതിയും നിലവിലുണ്ട്.

 ഞാറ്റടി

 പറിച്ചു നടുന്നതിനുള്ള ഞാറുകള്‍ക്ക് നല്ല കരുത്തുണ്ടായിരിക്കണം. വയലിലെ പ്രതികൂല അവസ്ഥയുമായി നന്നായി പൊരുത്തപ്പെടാന്‍ കരുത്ത് ആവശ്യമാണ്. ജലത്തിന്റെ ലഭ്യത അനുസരിച്ചാണ് ചേറ്ഞാറ്റടി വേണമൊ പൊടിഞാറ്റടി വേണമൊ എന്ന് നിശ്ചയിക്കുന്നത്.
 

ചേറ് ഞാറ്റടി

 രണ്ടാം വിളയ്ക്ക് ജലം ലഭിക്കുന്ന പ്രദേശങ്ങളില്‍ ചേറ് ഞാറ്റടി ചെയ്യാം. ഒരാഴ്ച മുന്നെ വിളയും എന്നത് ഈ രീതിയുടെ പ്രത്യേകതയാണ്. ധാരാളം സൂര്യപ്രകാശം കിട്ടുന്നതും നല്ല വളക്കൂറും നീര്‍വാര്‍ച്ച ഉള്ളതും ജലസേചന സൗകര്യമുള്ളതുമായ സ്ഥലം വേണം ഞാറ്റടിക്കായി തെരഞ്ഞെടുക്കുവാന്‍. നിലം രണ്ടുമൂന്ന് തവണ നന്നായി ഉഴുത് കട്ടയുടച്ച് നിരപ്പാക്കിയശേഷം 5-10 സെന്റീമീറ്റര്‍ ഉയരവും ഒന്ന്-ഒന്നര മീറ്റര്‍ വീതിയും ആവശ്യത്തിന് നീളവുമുള്ള വാരങ്ങളെടുക്കുക. ഇവയില്‍ മുളപ്പിച്ച വിത്ത് പാകാം. വാരങ്ങള്‍ക്കിടയില്‍ വെള്ളം വാര്‍ന്നു പോകാനുള്ള നീര്‍ച്ചാലുകള്‍ ഉണ്ടായിരിക്കണം. ഒരു ഹെക്ടറില്‍ പറിച്ചു നടുന്നതിന് 1000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് ഞാറ്റടി തയ്യാറാക്കിയാല്‍ മതി. ഞാറ്റടിക്ക് നിലമൊരുക്കുന്നതിന് മുമ്പ് ചതുരശ്രമീറ്ററിന് ഒരു കിലോഗ്രാം എന്ന തോതില്‍ കമ്പോസ്‌റ്റോ കാലിവളമോ ചേര്‍ത്ത് മണ്ണുമായി കൂട്ടികലര്‍ത്തണം.
 
കുതിര്‍ത്ത വിത്ത് വെള്ളം വാര്‍ത്ത് കളഞ്ഞ് ചൂടും ഈര്‍പ്പവുമുള്ള സ്ഥലത്ത് മുളയ്ക്കാന്‍ വയ്ക്കുക.ഈര്‍പ്പം കുറയാതിരിക്കുന്നതിന് ഇടയ്ക്കിടയ്ക്ക് വെള്ളം തളിച്ചുകൊടുക്കണം.ഒരു കാരണവശാലും വിത്ത് ഉണങ്ങാന്‍ ഇടയാകരുത്. മുളച്ച വിത്ത് മൂന്നാം ദിവസം വിതയ്ക്കാം. വിതയ്ക്കാന്‍ താമസിച്ചാല്‍ ചെടിയ്ക്ക് കരുത്ത് കുറയും. വിതച്ച് അഞ്ചു ദിവസത്തിനുശേഷം 7 ദിവസം വരെ 5 സെന്റീമീറ്റര്‍ ഉയരത്തില്‍ വെള്ളം നിര്‍ത്താം. അതിനുശേഷം കളകളെ നിയന്ത്രിക്കുന്നതിനുവേണ്ടി തടര്‍ച്ചയായി 5 സെന്റീമീറ്റര്‍ അളവില്‍ വെള്ളം നിര്‍ത്തണം. നീളം കുറഞ്ഞ വേരുകളുള്ള കരുത്തുറ്റ ചെടികളുണ്ടാകുന്നതിന് ഇടയ്ക്കിടെ ഞാറ്റടിയിലെ വെള്ളം വാര്‍ത്തുകളയുന്നത് സഹായകമാണ്. കൂടുതല്‍ വെള്ളം നിര്‍ത്തുന്നത് ഞാറിന് ഉയരം കൂടുവാനും ഘനം കുറയുവാനും ഇടയാക്കും. ഇത്തരം ഞാറുകല്‍ പറിച്ചുനടുമ്പോള്‍ കരുത്ത് നേടില്ല.
 
ഞാറ്റടിയില്‍ പാക്യജനകത്തിന്റെ പോരായ്മ കൊണ്ടുള്ള ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഇനത്തിന്റെ മൂപ്പ് അനുസരിച്ച് ഞാറ് പറിക്കുന്നതിന് 10 ദിവസം മുന്‍പ് 100 ചതുരശ്രമീറ്ററിന് ഒരു കിലോഗ്രാം എന്ന തോതില്‍ മേല്‍വളമായി യൂറിയ വിതറി കൊടുക്കണം
 

പൊടി ഞാറ്റടി

 ആവശ്യത്തിന് വെള്ളം കിട്ടാത്തപ്പോഴും നടീല്‍ സമയത്തിന് ഒരനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും പൊടി ഞാറ്റടിയാണ് ഉചിതം. ഒന്നാം വിളയ്ക്ക് നടീല്‍, മഴയെ മാത്രം ആശ്രയിക്കുമ്പോള്‍ ഞാറിന്റെ വളര്‍ച്ചയെ നിയന്ത്രിക്കാമെന്നുള്ളതുകൊണ്ട് പൊടി ഞാറ്റടി നല്ലതാണ്. നിലം നന്നായി ഉഴുത് മണ്ണ് ഉലര്‍ച്ച ശേഷം 15 സെന്റീമീറ്റര്‍ ഉയരത്തിലും ഒന്ന്-ഒന്നര മീറ്റര്‍ വീതിയിലും സൗകര്യപ്രദമായ നീളത്തിലും വാരങ്ങള്‍ എടുക്കാം. ചതുരശ്രമീറ്ററിന് ഒരു കിലോഗ്രാം എന്ന തോതില്‍ കമ്പോസ്‌റ്റോ കാലിവളമോ ചേര്‍ത്ത് മണ്ണുമായി കലര്‍ത്തണം. ഉപചരണം നടത്തിയ വിത്ത് വാരങ്ങളില്‍ തുല്യമായി വീഴത്തക്കവിധം പാകി വിത്ത് മൂടത്തക്ക വിധം അതിനുമീതെ പൊടിമണ്ണോ മണലോ വിതറണം.മഴയില്ലെങ്കില്‍ ഇടയ്ക്ക് നനച്ചുകൊടുക്കണം.
 

ഞാറിന്റെ മൂപ്പ്

 4-5 ഇല വിരിയുന്ന പ്രായത്തില്‍ ,ഹ്രസ്വ ഇനമാണെങ്കില്‍ വിതച്ച് 18 ദിവസം കഴിഞ്ഞും മധ്യകാല ഇനമാണെങ്കില്‍ 20-25 ദിവസം കഴിഞ്ഞും നടാന്‍ പാകമാകും. ദീര്‍ഘകാല ഇനങ്ങളായ പങ്കജ്,ജഗന്നാഥ് ,IR 5 എന്നിവ മുപ്പത് ദിവസത്തിന് ശേഷമെ പറിച്ചു നടാന്‍ പാകമാകൂ. വിരിപ്പു കൃഷിയില്‍ മധ്യകാല ഇനങ്ങള്‍ക്ക് ഞാറ്റടിയില്‍ 35 ദിവസവും ഹ്രസ്വകാലയിനങ്ങള്‍ക്ക് 25 ദിവസവും മൂപ്പാകാം.
മൂപ്പ് കൂടിയ ഞാറ് നടുമ്പോള്‍ നുരി അകലം കുറയ്ക്കുകയും ഒരു നുരിയില്‍ മൂന്നോ നാലോ അലക് വീതം നടുകയും ചെയ്യാം. കൂടാതെ ഒരു ഹെക്ടറിന് 5 കിലോഗ്രാം എന്ന തോതില്‍ അടിവളമായി പാക്യജനകം കൂടുതല്‍ നല്‍കുകയും വേണം. തലേന്നുതന്നെ ഞാറ്റടിയില്‍ വെള്ളം കയറ്റി നിര്‍ത്തിയതിനുശേഷമേ ഞാറ് വലിക്കാവൂ. കുറച്ചു ഞാറുകള്‍ മാത്രം ഓരോ പിടിയിലും ഒതുക്കി പറിക്കുകയാണെങ്കില്‍ ഞാറിനുണ്ടാവുന്ന ക്ഷതം കുറയ്ക്കാം. വേരിലെ ചെളി കഴുകിക്കളഞ്ഞ് സൗകര്യപ്രദമായ കെട്ടുകളാക്കി വയ്ക്കുക. ഞാറിന്റെ തലപ്പും വേരുകളും മുറിയുന്നത് രോഗാണുബാധയ്ക്ക് കാരണമായേക്കാം.
To see previous versions click - 

കേരളത്തിലെ നെല്‍കൃഷി- എ ടു ഇസഡ് (Paddy cultivation in Kerala -A to Z ) Part-1

https://malayalam.krishijagran.com/farming/grains-pulses/paddy-cultivation-in-kerala-a-to-z-part-1-keralathilae-nel-krishi/

കേരളത്തിലെ നെല്‍കൃഷി- എ ടു ഇസഡ് (Paddy cultivation in Kerala -A to Z ) Part-2

https://malayalam.krishijagran.com/farming/grains-pulses/paddy-cultivation-in-kerala-a-to-z-part-2/

 
English Summary: കേരളത്തിലെ നെല്‍കൃഷി - എ ടു ഇസഡ് (Paddy cultivation- A to Z ) Part -3
Published on: 03 May 2020, 01:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now